“അമ്മച്ചീ, ഒന്നിങ്ങുവന്നേ, അമ്മച്ചീ, വേഗംവാ”
നീന കിടന്നലറുന്നതുകേട്ട അവളുടെ അപ്പച്ചനും, അമ്മച്ചിയും ഉമ്മറത്തേക്ക് ഓടിവന്നു.
കൈയ്യിൽ ചുവന്ന റോസാപൂക്കളും,വെള്ളജമന്തിയും കലർന്ന ബൊക്കയും പിടിച്ച് വെളുത്ത ഫ്രോക്കുമിട്ട് മൂന്നുവയസുമാത്രം തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടി
“ഹാപ്പി ബർത്ത്ഡേ മമ്മാ..”
“മമ്മാ”
കൈയ്യിലുള്ളപൂക്കൾ നീനക്കുനേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നീന അമ്പരന്നുനിന്നു.
നിലത്ത് മുട്ടുകുത്തിനിന്ന് ആ പെണ്കുട്ടിനീട്ടിയ പൂക്കൾ സ്നേഹത്തോടെ ഏറ്റുവാങ്ങി നെറ്റിയിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.
“തങ്ക്യൂ, മോളേതാ,?”
സംശയത്തോടെ നീന ചോദിച്ചു.
ഉടനെ തന്റെ പിന്നിലേക്ക് തിരിഞ്ഞുനോക്കിയ പെണ്കുട്ടി
ഉറക്കെ വിളിച്ചു.
“പപ്പാ.”
പിന്നിൽനിന്നും ജോയ്‌മോൻ ഇറങ്ങിവരുന്നതുകണ്ട നീന ഉടനെ നിലത്തുനിന്ന് എഴുന്നേറ്റു.
കൂടെ ഒരു സിസ്റ്ററും ഉണ്ടായിരുന്നു.
“ഹാപ്പി ബർത്ത്ഡേ നീനാ..
ഞാൻ ലയ, ലയ ഫ്രാൻസിസ് ”
നീനാ ഇരുവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി.
“ഇച്ചായൻ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു.
കുട്ടികളുണ്ടാകില്ലയെന്ന് പറഞ്ഞപ്പോൾ ഞാനാ പറഞ്ഞത് ഒരുകുഞ്ഞിനെ ദത്തെടുത്തൂടെന്ന്, അങ്ങനെയാണ് മഠത്തിലേക്ക് വിവരങ്ങൾ അന്വേഷിക്കാൻ വേണ്ടി ഇച്ചായൻ വരുന്നതും ഇവളെ കാണുന്നതും.
ഇത് ആൻമരിയ, നീനകേട്ടിട്ടുണ്ടാകും 3 വർഷങ്ങൾക്കുമുൻപ് നമ്മുടെ പള്ളിമുറ്റത്ത് ആരോ ഉപേക്ഷിച്ച നിലയിൽ ഒരു പെണ്കുഞ്ഞിനെ കണ്ടെത്തിയെന്ന്. ആ കുട്ടിയാണ് ഇവൾ.
???
നല്ല കഥ ???❤️❤️❤️