പിറന്നാൾസമ്മാനം 68

താൻ അമ്മയാകില്ലയെന്ന് ഡോക്ടർമാർ വിധിയെഴുതിയ അന്നുമുതൽ ലയ ജോയ്‌മോന്റെ കൂടെയുണ്ടായിരുന്നു.
ദിവസവും മുപ്പതു മിനിറ്റ് ചിലപ്പോൾ അതിൽകൂടുതൽ സംസാരിക്കുന്നതായി അതിൽ കാണിച്ചു.

താനൊരു വിഡ്ഡിവേഷം കെട്ടിയാടുകയാണെന്ന് മനസിലാക്കിയ നീന പിറ്റെന്നുതന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

രാവിലെ തന്റെ വസ്ത്രങ്ങളെല്ലാം പെറുക്കി ബാഗിൽവച്ചിട്ട് അവൾ ജോയ്‌മോനെ കാണാൻചെന്നു.

“ഇച്ചയാ, നിങ്ങളുടെ ജീവിതത്തിൽ ഇനിഞാനൊരു ശല്യമായി ഉണ്ടാകില്ല.
ഇച്ചായനും, ലയക്കും നല്ലതുമാത്രമേ കർത്താവ് നൽകൂ.”

“എന്നതൊക്കെയാ നീ പറയുന്നേ നീനെ?”
എങ്ങോട്ട് പോകുന്നെ? മ്. ”

“ഇല്ല , ഇച്ചായാ ഇനിയൊരുവിഡ്ഢിയാകാൻ എനിക്ക് വയ്യ, ഞാൻ പോണു.
ലയയോടൊത്ത് സന്തോഷമായി ജീവിക്കണം, ഒരു നിഴലായിപോലും ഞാൻ വരില്ല.”

“നീനാ.”

അടർന്നുവീണ കണ്ണുനീർ ചൂണ്ടുവിരൽകൊണ്ട് തുടച്ചുനീക്കി നീന പടിയിറങ്ങി.

അന്നുരാത്രി ഒരുപാട് തവണ ജോയ്‌മോൻ അവളെ ഫോണിൽ വിളിച്ചെങ്കിലും അയാളോടൊന്നു സംസാരിക്കാൻപോലും നീന കൂട്ടാക്കിയില്ല.

പിറ്റേന്ന് ഞായറാഴ്ച്ച രാവിലെ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ഒരു സന്ദേശമയച്ചു.

എടുത്തുനോക്കിയതല്ലാതെ മറുപടിയൊന്നും അവൾ അയച്ചില്ല.

8 വർഷങ്ങൾക്ക് ശേഷം ജോയ്‌മോനില്ലാത്ത ആദ്യത്തെ പിറന്നാൾ.

“എന്നതായാലും നീകാണിച്ചത് ശരിയല്ല മോളേ”

അമ്മച്ചിയുടെ വാക്കുകൾകേട്ട നീന മൗനമായിരിന്നു.

“സ്നേഹംകൊണ്ടാ അമ്മച്ചി, ഇച്ചായനെങ്കിലും അല്പം സന്തോഷത്തോടെ കഴിഞ്ഞോട്ടെ”

പെട്ടന്നാണ് പുറത്തുനിന്ന് ആരോ കോളിങ്ബെല്ലടിച്ചത്.
വാതിൽതുറന്നുനോക്കിയ നീന അദ്‌ഭുതത്തോടെ നിന്നു.

2 Comments

  1. ഋഷി ഭൃഗു

    ???

  2. നല്ല കഥ ???❤️❤️❤️

Comments are closed.