പിറന്നാൾസമ്മാനം 69

രണ്ടുംകൽപ്പിച്ച് അവൾ ഫോണെടുത്തു.
പക്ഷെ മറുതലക്കൽ മൗനം മാത്രമായിരുന്നു.

പിന്നീട് ലയ എന്ന അജ്ഞാത വീണ്ടും വീണ്ടും ഫോൺകോൾ രൂപത്തിൽ നീനയുടെ ജീവിതത്തിലേക്ക് കടന്നുവന്നു.
പലയാവർത്തി അതിനെക്കുറിച്ച് അയാളോട് ചോദിക്കുമ്പോഴും പൂർണതയില്ലാത്ത മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ചെയ്തിരുന്നത്.

അമ്മയാകാൻ കഴിയാത്ത തന്നെ ജോയ്‌മോൻ മനപൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുന്നതായി അയാളുടെ പെരുമാറ്റത്തിൽനിന്നും മനസിലായിയെന്ന ഭാവത്തിൽ പിന്നീട് നീന മാറിതുടങ്ങി.

“നീന, മറ്റന്നാൾ നിന്റെ ബർത്ത്ഡേയല്ലേ ?..”

രാത്രിയുടെ നിലാവെളിച്ചത്തിൽ വിണ്ണിൽ താരകങ്ങളെനോക്കി
അവളുടെ മടിയിൽ
തലവച്ചുകിടക്കുകയായിരുന്ന ജോയ്‌മോൻ ചോദിച്ചു.

“മ്, അതെ.”

“നിനക്കെന്താ ഒരു വല്ലായ്ക”

“ഏയ്‌, ഒന്നുല്ല്യച്ചായാ..”

“ഹാ, എന്നതാന്നു വച്ചാൽ ഒന്നു പറഞ്ഞൂടെ?..”

“ഇച്ചായനെന്നെ മടുത്തോ, മടുത്തെങ്കിൽ എന്നെ ഉപേക്ഷിച്ച് ലയയെ കെട്ടികൂടെ, അങ്ങനെയാണെങ്കിൽ ഇച്ചയാന് ഒരു കുഞ്ഞിക്കാല് കാണാൻ…”
മടിയിൽ കിടക്കുകയായിരുന്ന ജോയ്‌മോൻ ദേഷ്യത്തോടെ
എഴുന്നേറ്റ് മുറിയിൽ നിന്നും പുറത്തേക്കുനടന്നയുടെനെ പോക്കെറ്റിൽനിന്നും താഴെവീണ അയാളുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങി.

ഫോണെടുത്തുനോക്കിയ നീന ലയയുടെ മെസ്സേജുകണ്ട് തളർന്നിരുന്നു.

“നാളെ വൈകിട്ട് 3 മണിക്ക് പള്ളിയിൽവച്ചു കാണണം, ഇച്ചായൻ
ഇന്നലെ വന്നപോലെ വരരുത്, ആ സമയം ഞാനുണ്ടാകില്ല.
വരുമ്പോൾ വിളിക്കണം.”

സംശയം തോന്നിയ നീന അയാളുടെ കോൾലിസ്റ്റ് പരിശോദിച്ചു.

2 Comments

  1. ഋഷി ഭൃഗു

    ???

  2. നല്ല കഥ ???❤️❤️❤️

Comments are closed.