പിറന്നാൾസമ്മാനം 68

“ശരി, ദാവരുന്നു.”

ജോയ്‌മോൻ നീനയെയുംകൂട്ടി ടെസയെകാണാൻ പോയി.

സ്‌പെഷ്യൽ റെക്കമെന്റ്പ്രകാരം കാത്തുനിൽക്കാതെതന്നെ ഡോക്ടറുടെ അടുത്തേക്കുചെന്ന അവരുടെ, മുൻപ് ചെയ്ത ടെസ്റ്റുകൾ ഓരോന്നായി നാലംഗസംഘം പരിശോദിച്ചു.
കൂടെ പുതിയ ഒന്നുരണ്ടു ടെസ്റ്റുകളുംകൂടെ ചെയ്യാൻവേണ്ടി എഴുതികൊടുത്തു.

ഉച്ചകഴിഞ്ഞുകിട്ടിയ ടെസ്റ്റ് റിപ്പോർട്ടുമായി അവർ വീണ്ടും ഡോക്ടറെ കാണാൻ ചെന്നു.

പരസ്പരം മുഖത്തോടുമുഖം നോക്കിക്കൊണ്ട് ഡോക്ടർമാർ ജോയ്‌മോന്റെ നേരെ തിരിഞ്ഞു.

“മിസ്റ്റർ ജോയ്‌മോൻ, റ്റു ബീ ഫ്രാങ്ക്, നിങ്ങളുടെ ഭാര്യക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല.
ഐ ആം സോറി.”

“മ്. താങ്ക്യു ഡോക്ടർ..”
ഇരിക്കുന്ന കസേര പിന്നിലേക്ക് നീക്കികൊണ്ട് ജോയ്‌മോൻ എഴുന്നേറ്റു.

കാറിലേക്ക് കയറുന്നതുവരെ പരസ്പരം സംസാരിക്കാതെ ഇരുവരും നടന്നു.

“ഇച്ചായാ, എന്നെ ഉപേക്ഷിച്ചോളൂ ഞാൻ….. ”
കാറിലേക്ക് കയറിയിരുന്നുകൊണ്ട് നീന അതുപറയുമ്പോഴേക്കും ജോയ്‌മോൻ അവളുടെ ചുണ്ടുകൾക്ക് മുകളിൽ വിരൽവച്ചു തടഞ്ഞു.

“വേണ്ട, നിന്നെ മാത്രം മതിയെനിക്ക് ഈ ജന്മം മുഴുവൻ.”

വീട്ടിൽവന്നുകയറിയ നീന അമ്മച്ചിയോടൊന്നും സംസാരിക്കാതെ മുറിയിൽ കയറി വാതിലടച്ച് അല്പനേരം ബാൽക്കണിയിൽപോയി ഇരുന്നു.

തന്റെ ബാഗിൽവച്ച ജോയ്‌മോന്റെ ഫോൺ ബെല്ലടിക്കുന്നതുകേട്ടാണ് അവൾ അവിടെനിന്നും തിരിച്ചുവന്നത്.

ഫോണെടുത്തുനോക്കി

“ലയ ഈസ് കോളിങ്.”

“ആരാ ലയ?.., ഇതിനുമുൻപ് ഞാൻ കണ്ടിട്ടില്ലല്ലോ. എടുക്കണോ?,”

2 Comments

  1. ഋഷി ഭൃഗു

    ???

  2. നല്ല കഥ ???❤️❤️❤️

Comments are closed.