Pirannal Sammanam by Vinu Vineesh
“നീനാ, നീ വിഷമിക്കാതെ നാളെ അമല ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റിന്റെ സ്‌പെഷ്യൽ ടീം വരുന്നുണ്ടെന്ന് ടെസ പറഞ്ഞു. അവിടേംകൂടെ കാണിച്ചിട്ട്.”
ജോയ്‌മോൻ തന്റെ നഗ്‌നമായ നെഞ്ചിൽ മുടിയിഴകൾ അഴിച്ചിട്ടുകിടക്കുന്ന നീനയെ തലോടികൊണ്ട് പറഞ്ഞു.
“ഇച്ചായാ ”
ഇടറിയശബ്ദത്തോടെ അവൾ വിളിച്ചു.
“ഒന്നുല്ലടാ, നീ വിഷമിക്കാതെ, കർത്താവ് കൈവിടില്ലാ.”
അവളെ സമാധാനിപ്പിച്ചുകൊണ്ട് ജോയ്‌മോൻ തന്റെ കരങ്ങളാൽ നീനയെ ചേർത്തണച്ചു.
വിവാഹം കഴിഞ്ഞ് 8വർഷമായിട്ടും ഒരുകുഞ്ഞിക്കാൽ കാണാനുള്ള അവരുടെ ആഗ്രഹത്തെ സർവ്വശക്തനായ പിതാവുപോലും തടഞ്ഞുവച്ചു.
“അമ്മച്ചീ, ഞങ്ങളിറങ്ങുവാ”
മുറിയിൽനിന്നും താഴേക്ക് ഇറങ്ങിവന്നുകൊണ്ട് ജോയ്‌മോന്റെ അമ്മയോട് യാത്രപറഞ്ഞ് നീന ഉമ്മറത്തേക്കുനടന്നു.
“മാതാവേ, ഇനിനേരാത്ത വഴിപാടുകളില്ല.
ഇത്തവണയെങ്കിലും നീ കനിയണെ.”
നിറമിഴികളോടെ നിൽക്കുന്ന അമ്മയുടെ മുഖത്തേക്കുനോക്കാൻ കഴിയാതെ അവൾ നിന്നു.
കാറിന്റെ കണ്ണാടിയുടെ മുൻപിൽ തൂക്കിയിട്ടിരിക്കുന്ന കൊന്ത ഉള്ളംകൈയ്യിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ജോയ്‌മോൻ കാർ സ്റ്റാർട്ട് ചെയ്തു.
“ഇച്ചായാ,ഇത് അവസാനത്തെയാണ് ഇനികെട്ടിയൊരുങ്ങി ഒരുഡോക്ടറുടെയും മുന്പിലേക് ഞാൻ വരില്ല,
കർത്താവ് തരില്ലങ്കിൽ പിന്നെ ഡോക്ടറെന്നാ ചെയ്യാനാ”
ഗിയറിന്റെ മുകളിൽവച്ചിരിക്കുന്ന ജോയ്‌മോന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് നീന പറഞ്ഞു.
മറുത്തൊന്നും പറയാതെ ജോയ്‌മോൻ കാർ മുന്നോട്ടെടുത്തു.
ചിറ്റിലപ്പിള്ളി ഐ ഈ എസ് എൻജിനിയറിങ് കോളേജിന്റെ മുൻപിലൂടെ പോകുമ്പോൾ സ്കൂൾബാഗും യൂണിഫോമുമിട്ട് പ്ലേ സ്കൂളിലേക്കു പോകുന്ന കുട്ടികളെ കണ്മറയുന്നതുവരെ നീന നോക്കുന്നതുകണ്ട ജോയ്മാൻ അവളറിയാതെ അടർന്നുവീണ തന്റെ മിഴിനീർക്കണങ്ങൾ തുടച്ചുനീക്കി.
അമല ഹോസ്പിറ്റലിലെപാർക്കിങ് ഏരിയയിൽ കാർ പാർക്കുചെയ്ത് ജോയ്‌മോൻ ടെസയെ ഫോണിൽ വിളിച്ചു.
“ഇച്ചായാ, പുതിയ ബിൽഡിംഗ്‌ലേക്ക് പോര് ഞാനിവിടെ ണ്ട് ട്ടാ..”
???
നല്ല കഥ ???❤️❤️❤️