പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (1st Story Climax) [VICKEY WICK] 127

 

“ഹമ്മ്മ്… ഇനി ഇപ്പൊ കരടിപാവേന്നു വിളിക്കാൻ പറ്റില്ല. ”

 

 

 

“ഹ്മ്മ്… ”

 

 

അവൾ ഒന്ന് മൂളി അഭിമാനത്തോടെ താടി ഉയർത്തി നിന്നു.

 

 

 

“പക്ഷെ നീർക്കോലി കറക്റ്റ് ആരിക്കും. ”

 

 

 

“ഡാ,.. ഡാ…”

 

 

ഇതും പറഞ്ഞത് അവൾ എന്റെ കൈയിൽ ഇടിച്ചു.

 

 

 

ഞങ്ങൾ ഇത്രവേഗം ഇത്രയും അടുപ്പത്തിൽ സംസാരിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല എന്തായിരിക്കും കാരണം? ആജന്മ ശത്രുക്കളായിരുന്ന രണ്ടുപേർ. വർഷങ്ങൾക്കു ശേഷം കാണുമ്പോൾ അവർ വളരെ അടുത്ത സുഹൃത്തുക്കളെ പോലെ… അതും അവൾക്കു അത്ര വലിയ ഒരു വേദനയുണ്ടാക്കിയിട്ടും.

 

 

 

ഞങ്ങൾ വീണ്ടും പലതും പറഞ്ഞിരുന്നു. ഒടുവിൽ പഴയ കാലത്തിലേക്കു തന്നെ ആ സംസാരം പോയി.

 

 

 

“എന്ത് രസമായിരുന്നു അല്ലെ അന്നൊക്കെ? നമ്മുടെ വഴക്കുകൂടലും പണി തരലും, കൊടുക്കലും. അന്നൊക്കെ വളരെ സീരിയസ് ആയിട്ട് കണ്ടിരുന്നത് പലതും ഇന്ന്‌ ഓർക്കുമ്പോൾ കോമഡികൾ ആണ്. ആകെ ഒരു പ്രശ്നം അതൊക്കെയും വല്ലാതെ മിസ്സ്‌ ചെയ്യുന്നു എന്നതാ… ”

 

 

 

അവളുടെ ഈ വാക്കുകൾ ആണ് എനിക്ക് അൽപ്പം ആശ്വാസം തന്നത്. അതോടൊപ്പം തന്നെ ആകാംഷയും വർധിച്ചു. അവൾ അതൊക്കെയും ഇന്ന് തമാശയായി മാത്രമാണ് കാണുന്നത് എന്നത് എനിക്ക് എന്റെ സംശയങ്ങൾ തുറന്നു ചോദിക്കാനുള്ള ധൈര്യം തന്നു.

 

 

 

“ഡി, ഞാൻ ഒരു കാര്യം ചോദിച്ചാൽ നിനക്ക് വിഷമം ആകില്ലല്ലോ? ”

 

 

 

“നീ, ചോയ്ക്കട. ഇന്നിനി അൽപ്പം വിഷമം ആയാലും സാരമില്ല. നമ്മൾ കമ്പനി ആയില്ലേ. ഐ ആം ത്രിൽഡ്. ”

 

 

 

“അന്ന്‌ അവൻ ആ പോസ്റ്റർ ഒട്ടിച്ചത് നിനക്ക് അത്രേം വിഷമം ആയോ? സ്കൂൾ മാറി പോകാൻ മാത്രം…?”

 

 

 

അതിനു മറുപടി ഒരു നിർത്താതെയുള്ള ചിരിയായിരുന്നു. ഒടുവിൽ ചിരിയടക്കി അവൾ പറഞ്ഞു.

 

26 Comments

  1. Superb. Waiting 4 nxt part…

    1. താങ്ക് യു ?

  2. രാവണാസുരൻ(rahul)

    ചതിച്ചതാ ന്നെ ചതിച്ചതാ ??
    ക്ലൈമാക്സ്‌ ആണെന്ന് പറഞ്ഞു മനുഷ്യനെ പറ്റിച്ചു ???.
    ന്നാലും ന്നോട് ഇത് വേണ്ടാർന്നു ???

    1. ഇത്‌ ഫസ്റ്റ് സ്റ്റോറി ക്ലൈമാക്സ്‌ ആണ് മനുഷ്യാ… കണ്ടില്ലേ ഹെഡിങ്? ഇത്‌ പ്രണയകഥകൾ ആണ് മാൻ. കഥ അല്ല. ഫസ്റ്റ് സ്റ്റോറി ഓവർ. ???

      1. രാവണാസുരൻ(rahul)

        ?ങേ ഇത് ഞാൻ…. ?

        അതല്ല സംഭവം അവര് ഒന്നായോ ?.

        പിന്നെ അന്റെ നാട് എവിടെയാ ?.
        അല്ല normally ഇമ്മാതിരി idea tvm കാരിൽ ആണ് കണ്ടിട്ടുന്നത് (എന്നെപ്പോലെ ?)
        ?

        1. ഇപ്പഴാണോ കലങ്ങിയത് മിസ്റ്റർ രാവണൻ. ഞാൻ കോട്ടയം ആണ്. നാടുകളും ആശയങ്ങളും തമ്മിൽ ബന്ധം ഉണ്ടോ? ?

          1. കൈലാസനാഥൻ

            കോട്ടയത്ത് എവിടെ ? ഞാൻ മാന്നാനം മെഡിക്കൽ കോളേജിനടുത്തുള്ള . ആശയത്തിനും ശൈലിക്കും ആസ്വാദനത്തിനും ഭാഷയ്ക്കും ഒക്കെ ഓരോ നാടിനും ഓരോരോ പ്രത്യേകതയുണ്ട്.

          2. ഉവ്വോ ആസ്വാദനവും, ശൈലിയും, ഭാഷയും ഒക്കെ. ബട്ട്‌ ആശയവും ദേശവും ആയി ബന്ധം ഉണ്ടോ? അത് ഓരോരുത്തരും വ്യത്യസ്തമായി ചിന്തിക്കുമ്പോൾ ഉണ്ടാകുന്നവയല്ലേ അവ. പിന്നെ ഒരേ കാറ്റഗറിയിൽ ആകുമ്പോ ചില സാമ്യങ്ങൾ ഉണ്ടാകാം എന്ന് മാത്രം.

            ഞാൻ പാലാ ആണ്. രാമപുരം.

          3. കൈലാസനാഥൻ

            ദേശങ്ങളുമായി ബന്ധമുണ്ട് കാരണം സംസ്കാരങ്ങളിലുള്ള വ്യത്യാസം. ഉദാ: ഒരേ വിഭാഗത്തിലുള്ള ആളുകൾ തന്നെ പല ദേശത്തിലും വ്യത്യസ്ത ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട് അത് ജനന മരണ ഉത്സവങ്ങൾ എന്നു വേണ്ട എന്തിലും. ഒരേ സിനിമ തന്നെ ചില ജില്ലകളിൽ വിജയവും മറ്റു ചിലയിടത്ത് പരാജയവും രുചിക്കുന്നില്ലേ അവിടെ ആസ്വാദനത്തിന്റെ പ്രത്യേകതയുണ്ട്. തമാശ കേൾക്കുമ്പോൾ ഓരോ പ്രദേശത്തേയും ആളുകൾ പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. അങ്ങനെ ഒരു പഠനം നടത്തി പുസ്തകം എഴുതിയ മഹാനുഭാവൻ ഉണ്ട്. വേളൂർ കൃഷ്ണൻ കുട്ടിയാണോ എന്നൊരു സംശയം ഉണ്ട് കൃത്യമായി ഓർക്കുന്നില്ല.

          4. അതെനിക്ക് ഒരു പുതിയ അറിവാണ്. നന്ദി സഹോ. ?

  3. നിധീഷ്

    ?????

    1. ❤️❤️❤️❤️

  4. കൈലാസനാഥൻ

    വിക്കി , തുടക്കം മുതൽ ഇന്നാണ് വായിച്ചത് നല്ല രസമുണ്ടായിരുന്നു. ജോസിന്റേയും കൂട്ടരുടേയും സൗഹൃദവും കുസൃതികളും അതേ പോലെ എതിർ കക്ഷികളായ റിനുവിന്റേയും കൂട്ടരുടേയും സൗഹൃദവും രണ്ട് ഗാംഗുകളും തമ്മിലുള്ള ശത്രുതയും പണിയും മറു പണിയും ഒക്കെ ഹാസ്യരസപ്രദമായി അവതരിപ്പിക്കാൻ സാധിച്ചു. റിനുവിന് തല്ലുകൊള്ളേണ്ടി വന്നപ്പോൾ ജോസിനുണ്ടായ വിഷമവും റോഷ്ന അതേറ്റുവാങ്ങുന്നതും ഒക്കെ കൗതുകം നിറച്ചിരുന്നു.
    ഡോണും ജോസും മറ്റൊരു കോളേജിൽ ചേരുന്നതും അവിടെ മറ്റ് കൂട്ടുകാരെ കിട്ടുന്നതും ഓരോരുത്തരുടേയും കഥകൾ പറയുന്ന സീനും ഒക്കെ രസകരമായിരുന്നു. അങ്ങനെ ജോസ് തന്റെ പൂർവ്വ കാമുകി കിയും സഹപാഠിയുമായ റിനുവിനെ കണ്ടുമുട്ടുന്നതും അത്ഭുതത്തോടെയാണ് ഞാൻ വായിച്ചത്. അവരുടെ രണ്ടുപേരുടേയും ശുദ്ധമായ മൗന പ്രണയത്തെ അനുസ്മരിച്ചതും പഴയ കുസൃതികളേ പറ്റി അയവിറക്കിയത് ഒക്കെ അവിസ്മരണീയമായ അനുഭൂതി വായനക്കാരനിൽ ഉണർത്തും എന്ന് എന്റെ ഒരു തോന്നൽ. തുടരും എന്ന് കണ്ടു ഇതിന്റെ തുടർച്ച തന്നെയാണോ അതോ ഇനി മറ്റാരുടെയെങ്കിലും കഥയാണോ ആകാംക്ഷയുണ്ട്. ഇതേ ശൈലിയിൽ തുടരുക. മറ്റു പലരുടേയും കഥകളിൽ സൗഹൃദം വരച്ചു കാണിക്കുന്നത് അസഭ്യ ഭാഷണത്തിലൂടെയാണധികവും കണ്ടുവരുന്നത് പക്ഷേ താങ്കൾ അങ്ങനെയുള്ള ഒരു പദപ്രയോഗം പോലും ഉപയോഗിച്ചിട്ടില്ല അതിന് പ്രത്യേകം അഭിനന്ദനങ്ങൾ. സസ്നേഹം കൈലാസനാഥൻ

    1. കൈലാസനാഥാ, വളരെ നന്ദി സഹോ. എല്ലാ കഥയിലെയും പോലെ ഇതിലും താങ്കൾ വിശദമായ കമന്റ്‌ തന്നെ ഇട്ടിരിക്കുന്നു. പ്രണയത്തെക്കാൾ സൗഹൃദം സ്ഫുരിച്ചു നിൽക്കുന്ന കഥയായിപ്പോയി എന്ന് തോന്നുന്നു. പ്രണയം എഴുതി വലിയ ശീലം ഇല്ല. അതുകൊണ്ട് ആകും. എങ്കിലും റിനുവിന്റെയും ജോസിന്റെയും പ്രണയം എന്നാൽ കഴിയും വിധം ഞാൻ നന്നാക്കിയിട്ട് ഉണ്ട്. ഇത്‌ പ്രണയ കഥകൾ ആണല്ലോ. ഇതിന്റെ തന്നെ തുടർച്ചയായി ഒരു മൂന്നു പേരുടെ വ്യതെസ്തമായ കഥകൾകൂടി എഴുതാൻ ആണ് ആഗ്രഹം. അതോടെ തീർക്കാം എന്ന് വിചാരിക്കുന്നു. അടുത്തത് മിക്കവാറും ഡോണിന്റെ കഥയാകും. കൂടെയുണ്ടാകും എന്ന് വിശ്വസിക്കുന്നു. ?

  5. ഒരുപാട് ഇഷ്ടായി… നല്ല ഫീൽ ഗുഡ് സ്റ്റോറി… ❤
    അവസാനത്തെ ജോസിന്റെ ആ ഡയലോഗ് എനിക്കങ്ങ് ഇഷ്ടപ്പെട്ടു… നൈസിന് പ്രൊപോസ് ചെയ്തു…. ?

    അതു പോലെ തുടക്കത്തിലെ “എല്ലാ പ്രണയങ്ങളും പോസിറ്റീവ് തന്നെ ആണെടാ” എന്ന് തുടങ്ങുന്ന ഡോണിന്റെ ഡയലോഗും ഒത്തിരി ഇഷ്ടപ്പെട്ടു… ❤
    ജോസ് കഥ പറയുമ്പോൾ പല ഓർമകളിലൂടെയും ഞാനും സഞ്ചരിച്ചു… റിനുവിന്റെ ബുക്ക്‌ എടുത്തു മാറ്റിയ സമയത്ത് ജോസിനോട് എനിക്ക് കുറച്ചു ദേഷ്യം തോന്നി, ഫ്രണ്ട്‌സിനും പ്രണയത്തിനും ഇടയ്ക്ക് അവൻ നട്ടം തിരിയുകയാണ് എന്ന് അറിയാമെങ്കിലും…
    ക്ലാസുകൾ കഴിഞ്ഞ് അവർ തിരക്കുകളിലേക്ക് ഒതുങ്ങിയപ്പോൾ എനിക്കും എന്റെ സ്കൂൾ ടൈം ഓർമ വന്നു… എന്റെ രണ്ടു ബെസ്റ്റ് ഫ്രണ്ട്‌സ് എന്റെ ഉപരിപഠനത്തിനും കൂടെയുണ്ടായിരുന്നു.. പക്ഷെ ബാക്കിയുള്ളവർ അകന്നെങ്കിലും ഇപ്പോഴും ഉള്ളിൽ സ്നേഹം ഉണ്ട്…
    ഈ കഥയുടെ അടിത്തറ തന്നെ ഇവരുടെ സുഹൃത്ത് വലയമാണ്… ❤
    ജോസും റിനുവും നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന സീൻ വായിക്കുമ്പോൾ അവരുടെ മൗനപ്രണയവും ഒപ്പം സൗഹൃദവും ഒത്തിരി ഇഷ്ടായി… നല്ല കെമിസ്ട്രി..
    പണ്ട് ശത്രുക്കളെ പോലെ പെരുമാറിയിട്ട് ഇപ്പോൾ കാണുമ്പോൾ അതൊക്കെ മറന്നു ഒരു ചിരിയോടെ ഓർമ്മകൾ അയവിറക്കുന്നവർ തന്നെയാണ് നമ്മൾ… ❤
    കഥയുടെ തലക്കെട്ട് പോലെ ജീവിതത്തിൽ നിന്ന് പിച്ചിചീന്തിയെടുത്തവ.. ഒപ്പം വായനക്കാരുടെയുള്ളിലും ഓർമ്മകൾ നുരഞ്ഞു പൊന്തുമെന്നതിൽ സംശയമില്ല…
    കഥയുടെ ഒഴുക്ക് ഒത്തിരി ഇഷ്ടം… ❤
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹം… ആശംസകൾ ❤?

    1. നിള വളരെ നന്ദി. റിയലിസ്റ്റിക് ആയ ഒരു പ്രണയം. അതാണ്‌ ഉദ്ദേശിച്ചിട്ട് ഉള്ളൂ. എത്രത്തോളം വിജയിച്ചു എന്നറിയില്ല. പ്രണയകഥകൾ എഴുതി എനിക്ക് പരിചയവും ഇല്ല. പ്രണയവും സൗഹൃദവും പരസ്പരം പൂരകങ്ങൾ ആണല്ലോ.പ്രണയത്തിനു തുണയായി സൗഹൃദങ്ങൾ എന്നും ഉണ്ടാകാറുണ്ട്.

      ജോസ് ഒരു പ്രൊപോസൽ എന്നാ രീതിയിൽ അല്ല പറഞ്ഞത്. അതിന്റെ ആവശ്യവും അവർക്കിടയിൽ ഇല്ലല്ലൊ. ഡോണിനെ വിഷയത്തിൽ നിന്നും തെന്നി മാറ്റി ജോസിനെക്കൊണ്ട് പറയിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് ആയിരുന്നു ആ ഡയലോഗ്. പിന്നെ റിയൽ ലൈഫിൽ നമ്മൾ സംസാരിക്കുമ്പോൾ ഫിലോസഫിക്കൽ ആകാറില്ലല്ലോ. അതുകൊണ്ടാണ് അത്തരം ഡയലോഗ്സ് കുറച്ചത്.

      തിരക്കുകളിൽ പെട്ട് ഇല്ലാതാകുകയോ തീഷ്ണത കുറയുകയോ ചെയ്യുന്ന സൗഹൃദം. അത് എല്ലാരുടെ ലൈഫിലും ഉണ്ട്. അതുകൂടി ഉൾപ്പെടുത്തണം എന്ന് തോന്നി.

      പിന്നെ ജോസിന്റെയും റിനുവിന്റെയും കെമിസ്ട്രി. അതാണല്ലോ മെയിൻ. ഒരു റിയൽ ലൈഫ് ലൗവേർസ്, പ്രേത്യേകിച്ചും ആദ്യമായി ഇഷ്ടം പങ്കുവെക്കുന്നവർ അടുക്കുന്നതിനേക്കാളും ഒരു ചെറിയ അകലം പാലിക്കാൻ ആയിരിക്കും ശ്രദ്ധിക്കുക എന്ന് എനിക്ക് തോന്നി. അത്കൊണ്ട് ഒക്കെ ആണ് ഐ ലവ് യു എന്ന ഒരു ക്ലീഷേ പ്രൊപോസൽ ഒഴിവാക്കിയത്.

      എല്ല കഥയിലുമെന്ന പോലെ, ഈ കഥയും വായിക്കുകയും വിശദമായ ഒരു അഭിപ്രായം പറയുകയും ചെയ്തതിനു വളരെ നന്ദി.

      1. സ്റ്റോറി പക്കാ റിയലിസ്റ്റിക് ആയിരുന്നു… അവരുടെ മൗന പ്രണയത്തെക്കാൾ ഒരു പടി മുന്നിൽ നിന്നത് ജോസിന്റെ സൗഹൃദവലയം ആണെന്ന് തോന്നി… അത് നല്ലതായാണ് എനിക്ക് തോന്നിയതും.. അവരുടെ ബോണ്ടും ജോസിന്റെയും റിനുവിന്റെയും കെമിസ്ട്രിയും ഒക്കെ സൂപ്പർ… സ്നേഹം ❤

        1. താങ്ക്സ് അമ്മൂ…?

          1. റെയിനി എപ്പോഴാ…? ?

          2. റെയ്നി ഉണ്ട്. ഞാൻ ഒരു പുതിയ സ്റ്റോറി കൂടി തുടങ്ങാൻ ഉള്ള ആലോചനയിൽ ആണ്. മെർവിൻ ഇനി കുറെ കഴിഞ്ഞേ ഉള്ളു. അതുകൊണ്ട് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാൻ പ്ലാൻ ഉണ്ട്. ഒരു ഫാന്റസി മാജിക്കൽ സ്റ്റോറി കൂടി ഉണ്ട്. ഏതാ ആദ്യം വേണ്ടത് എന്നൊരു കൺഫ്യൂഷനിൽ ആണ്.

          3. രണ്ടും പോരട്ടെ…. ? കൂടെ റെയ്നിയും വേണം… ?

          4. ഞാൻ ആരാ എന്തിരനോ? ?

          5. അതിനിവിടെ പ്രസക്തിയില്ല…?

          6. Thalem kuthi ninnu ezhuthiyaalum nadakkilla. ?

          7. I know… സമയം പോലെ എഴുതി പോസ്റ്റു… Waiting ❤

Comments are closed.