നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചുകൊണ്ട് ഞാൻ തിരിച്ചു നടന്നു.
ഇത് ആത്മഹത്യ ഒന്നും അല്ലന്നേ ആരെങ്കിലും തല്ലിക്കൊന്ന് തള്ളിയെ ആവും.
കൂട്ടം കൂടിയ ആളുകൾ പുതുകഥകൾ രചിക്കാൻ തുടങ്ങി.
തിരികെയെത്തി എന്റെ ഓഫീസ് മുറിയിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.
കൺമുൻപിൽ അവരുടെ മുഖം മാത്രം.
ഓഫിസിന്റെ മുൻപിൽ വച്ച നെയിം ബോർഡിലിരുന്ന് എന്റെ പേര് എന്നെ നോക്കി പുച്ഛിച്ചു ചിരിക്കും പോലെ എനിക്ക് തോന്നി.
ആറു മാസത്തെ നിസ്വാർത്ഥ സേവനത്തിന്റെ എല്ലാ പകിട്ടും ഇന്ന് തകർന്നിരിക്കുന്നു.
റെയ്ഞ്ചർ എന്ന പദവിയുടെ അഹന്തയിൽ കാഴ്ച്ച മങ്ങിയ ഞാൻ കാരണം ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകൾ.
മേലുദ്യോഗസ്ഥന് നൽകാനുള്ള രാജിക്കത്ത് തയ്യാറാക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞില്ല.കൈകൾ വിറച്ചില്ല.ഇത് എനിക്ക് ഞാൻ തന്നെ വിധിക്കുന്ന ശിക്ഷ.
“എന്റെ കുഞ്ഞിനെ ഞാൻ കൊലയ്ക്ക് കൊടുത്തല്ലോ.”
ആ പെൺ കുട്ടിയുടെ അച്ഛന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ശരിയാണ്……..
ഓരോ ആത്മഹത്യയും നാമറിയാതെയെങ്കിലും വിരൽ പതിപ്പിച്ച കൊലപാതകങ്ങളാണ്..
മരണത്തിലേക്ക് കാലെടുത്ത് വയ്ക്കും മുൻപ് അവർ ഒരിക്കൽ കൂടി കാതോർത്ത് കാണില്ലേ ഒരു പിൻവിളിക്ക്…
എല്ലാവരാലും ഒറ്റു കൊടുക്കപ്പെട്ട് ആരുമൊരാശ്രയമില്ലാ എന്ന് തോന്നിയപ്പോളാണ് അവർ മരണത്തെ ആശ്രയിച്ചത്.
ആരാധിച്ച ദൈവത്തെയും കൂട്ടരേയും എത്രയോ വട്ടം അവർ ശപിച്ചിട്ടുണ്ടാവും.
എന്റെ നേർക്ക് എത്രയോ ശാപവാക്കുകൾ ചൊരിഞ്ഞിട്ടുണ്ടാവും.
The ranger has done no mistake and can’t be blamed