” ആ അതൊക്കെ ഒക്കെ …പക്ഷെ അസമയത് ഒരു പെണ്ണിനൊപ്പം എന്നെ കണ്ടു എന്നല്ലേ ആയാൾ പറയു .. അതുകൊണ്ട് ഈ വഴിക്ക് നമ്മുക്ക് പോവണ്ട .. ഇവിടെ അടുത്തൊരു തീയേറ്റർ ഉണ്ട് നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ….”
“ആ പോകാം.. അയാൾ ഒരു കൂസലും കൂടാതെ പറഞ്ഞു..”
അവൻ ബൈക്ക് എടുക്കാതെ അവളെയും വിളിച്ചു കൊണ്ട് ഒരു ഓട്ടോയിൽ കയറി തിയറ്ററിൽ സിനിമ കാണാനായി കയറി …അകത്തു കടന്നതും അയാൾ തന്ത്രത്തിൽ അവളുടെ മൊബൈൽ വാങ്ങിച്ചു സ്വിച്ച് ഓഫ് ചെയ്തു തന്റെ പക്കൽ വച്ചു കൊണ്ട് ഗൂഢമായി മന്ദഹസിച്ചു….
അതേ സമയം കിച്ചു നീണ്ട കാത്തിരിപ്പിനിടയിൽ തന്റെ പ്രിയതമയെ കാണാനായി ട്രെയിനിൽ നിന്നും ഇറങ്ങി …പല ഇടങ്ങളിലായി അവളെ അവൻ തിരഞ്ഞു ..പക്ഷെ അവനു അവളെ എങ്ങും കാണുവാൻ കഴിഞ്ഞില്ല…അവൻ ഒരു ഭ്രാന്തനെ പോലെ അവിടെ അവളെ അന്വേഷിച്ചു ഓടി നടന്നു ..പരിഭ്രാതി കൂടും തോറും അവന്റെ ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ പൊടിഞ്ഞു …
അവന്റെയുള്ളിൽ പല പല ചിന്തകൾ കടന്നു കൂടി …അവൾക്കെന്തോ അപകടം സംഭവിക്കാൻ പോകുന്നു എന്ന് അവന്റെ മനസ് അവനോടു മന്ത്രിക്കുന്ന പോലെ അവനു തോന്നി.അവൻ കോയിൻ ബൂത്തിൽ നിന്നും അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കി പക്ഷെ സ്വിച്ചിഡ് ഓഫ് എന്നാണ് മറുപടി കേട്ടത്….
അവൻ തലയ്ക്കു കൈയും കൊടുത്തു അവിടെയുള്ള ഒരു ചെയറിൽ ഇരുന്നു..പാറുവിനു എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനെ അലട്ടി കൊണ്ടിരുന്നു ….അവൻ എന്തോ ഓർത്തപോലെ അവിടെ നിന്നും എഴുന്നേറ്റു …
പോലീസ് സ്റ്റേഷന്റെ മുന്നിൽ ഒരു ഓട്ടോ വന്ന് നിന്നതും കിച്ചു അതിൽ നിന്നും വേഗത്തിൽ അകത്തേക്ക് ഓടിക്കയറി .. ..പുറത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാൺസ്റ്റബിളിഞ്ഞോട് കിച്ചു വെപ്രാളപെട്ടു കൊണ്ട് കിച്ചുവിനെ മകാര്യം പറഞ്ഞു …
Page kootti ezhuthamo.. kadha aakamshayilekku kondu pokunnu…
❤❤❤
❣️