സമയം കടന്നു പോയി.ഇതിടിടയിൽ ആ ചെറുപ്പക്കാരൻ ബൈക്ക് പാർക്ക് ചെയ്തു സ്റ്റേൻഷന്റെ അകത്തേക്ക് ഓടി… അയാൾ അവിടെയൊക്കെ ഓടി നടന്നു അവളെ തെരഞ്ഞു.. ഒടുവിൽ പ്ലാറ്റ്ഫോമിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയെ അയാൾ കണ്ടു… ഫോണിൽ അടയാളം പറഞ്ഞ അതെ വെള്ള കളർ ഡ്രസ്സ് രാത്രി വൈകിയ നേരത്ത് ആയതിനാൽ റെയിൽവേ പോലീസ് അടുത്തുണ്ട്…
അയാൾ മടിച്ചു മടിച്ചു അവൾക്കാരുകിലേക്ക് വന്ന് ഏറെ ആൾക്കാർ ഒന്നും ആ പ്ലെറ്റുഫോമിൽ ഇല്ല തന്റെഅടുത്തേക്ക് വരുന്ന ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ അവൾ പെട്ടെന്ന് എഴുന്നേറ്റു നോക്കി അയാൾ തന്റെ മൊബൈലിൽ നിന്ന് ഡയൽ ചെയ്തു നോക്കി ആള് അത് തന്നെ എന്നുറപ്പു വരുത്തി അവൾ കിച്ചുവേട്ടനാണോ എന്ന് ചോദിച്ചു അടുത്ത് വന്നതോടെ അയാൾക്കും ധൈര്യമായി….
അയാൾ അവളെയും കൊണ്ട് പ്ലാറ്റഫോംമിന് പുറത്തേക്ക് നടന്നു..അയാൾ അവളുടെ ബാഗും വാങ്ങി മുന്നോട്ടു നടന്നു.. അവൾ അനുസരണയോടെ അവനെ പിന്തുടർന്നു….
“കിച്ചുവെട്ടാ നമ്മൾ ഇപ്പൊ എങ്ങടാ പോണേ…”അവൾ ചോദിച്ചു..
പുറത്തേക്കുള്ള കവാടം കഴിഞ്ഞു റോഡ് ക്രോസ്സ് ചെയ്താൽ ഓപ്പോസിറ്റ് ksrtc ബസ് സ്റ്റാന്റ് ആണ് ബൈക്ക് അവിടെയാണ് വച്ചിരുന്നത്..മനസ്സിൽ എന്തോ ഗൂഡ ലക്ഷ്യം ഒളിപ്പിച്ചു അയാൾ അവിടേക്ക് നടന്നു…
ബസ്സ് സ്റ്റാന്റിനുള്ളിലേക്ക് പ്രവേശിച്ചതും പെട്ടെന്ന് അവിടെ അപ്രതീക്ഷിതമായി ഒരു പോലീസിനെ കണ്ടതും ആയാൽ ഞെട്ടി .എന്നാൽ ഉള്ളിലെ ഞെട്ടൽ മറച്ചു വെച്ചു കൊണ്ട് ആയാൽ പാറുവിനോടു പറഞ്ഞു..
“ഈ ടൈമിൽ നമ്മൾ അവിടേക്ക് പോയാൽ നമ്മളെ അയാൾ കാണും..ദാ ആ നിൽക്കുന്ന ആൾക്ക് എന്നെ നല്ലത് പോലെ അറിയാം….”
അവളുടെ ശ്രെദ്ധതിരിച്ചും കൊണ്ട് അവിടെ നിൽക്കുന്ന ആളെ ചൂണ്ടികൊണ്ട് അയാൾ പറഞ്ഞു.കണ്ടാൽ എന്താ ഇപ്പൊ ..കിച്ചുവേട്ടന്റെ വീട്ടിൽ നമ്മുടെ കാര്യം എല്ലാവർക്കും അറിയാവുന്നതല്ലേ ..”
Page kootti ezhuthamo.. kadha aakamshayilekku kondu pokunnu…
❤❤❤
❣️