പാർക്കാതെ വന്ത കാതൽ -4??? [ശങ്കർ പി ഇളയിടം] 97

പാക്കാതെ വന്ത കാതൽ 4

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 

“പാറു …നീ പേടിക്കേണ്ട ഞാൻ ഈ സ്റ്റേഷനിൽ നിന്ന് അടുത്ത വണ്ടിക്ക് തന്നെ അങ്ങോട്ട്‌ എത്താം താൻ സ്റ്റേഷനിൽ നിന്ന് എങ്ങോട്ടും പോകരുത്.ഞാൻ വരുന്നത്  വരെ  അവിടെ വെയിറ്റ് ചെയ്യണം ….”

എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു….

“തന്റെ പേര് സുജിത് എന്നാണല്ലേ ……”ഫോൺ തിരിച്ചു കൊടുക്കുമ്പോൾ കിച്ചു ആ അപരിചിതനോട് ചോദിച്ചു..

“അതെ.. അത് തനിക്കെങ്ങനെ മനസ്സിലായി?”

“അല്ല അതീ ഫോണിൽ സ്ക്രീൻ സേവർ ആക്കിയിട്ടിരിക്കുന്നത് കണ്ടു…
എന്തായാലും താങ്ക്സ്..””

അപ്പോഴേക്കും സ്റ്റേഷൻ എത്തിയിരിരുന്നു …

അയാൾ കിച്ചുവിനെ അവിടെ ഇറക്കി വിട്ടു …കിച്ചു വേഗത്തിൽ ടിക്കറ്റ് കൗണ്ടറിലേക്ക് ഓടി…
ആ ചെറുപ്പക്കാരൻ ബൈക്ക് തിരിച്ചു കുറച്ചു മുന്നോട്ടു പോയതും അയാളുടെ മൊബൈലിലേക്ക് ഒരു കാൾ വന്നു അത് പാറുവിന്റ കാൾ ആയിരുന്നു..
കിച്ചു ആണെന്ന് കരുതിയ അവൾ അയാളോട് സംസാരിച്ചു കിച്ചുവിന്റെയും  അയാളുടെയും  സൗണ്ട്  ഏകദേശം ഒരു പോലെ ആയിരുന്നതിനാൽ  അതു കിച്ചു തന്നെയാണെന്ന് അവൾ  വിശ്വസിച്ചു….. .അയാൾ ആകട്ടെ ഒരു അത് സമ്മതിച്ചു കൊണ്ട് അവളോടു സംസാരിക്കാൻ തുടങ്ങി….അതോടെ അയാൾക്ക് ഒരു കാര്യം മനസിലായി.. അയാളുടെ മുഖത്ത് ക്രൂരമായ ചിരി വിടർന്നു… ആ പെൺകുട്ടി തന്റെ ബൈക്കിൽ നിന്ന് നേരത്തെ ഇറങ്ങിപ്പോയ ആ ചെറുപ്പക്കാരനെ ആദ്യമായി കാണാൻ  വരുന്നതാണ് .. അവൾ നേരത്തെ അവനെ കണ്ടിട്ടില്ല!!!!!…

തന്റെ ഏകദേശ രൂപവും പൊക്കവും ഡ്രെസ്സിന്റെ കളറും ഒക്കെ തന്റെ കിച്ചുവേട്ടനാണ് എന്ന ധാരണയിൽ അവൾ ആ അപരിചിതന് കൈമാറി..
അയാൾ വേഗത്തിൽ ബൈക്ക് സെന്റൽ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഓടിച്ചു..
അതെ സമയം കിച്ചു ഇനിയും എത്തിയിട്ടില്ലാത്ത ട്രെയിനും പ്രതീക്ഷിച്ച്  പാറുവിനു  സംഭവിക്കാൻ  പോകുന്ന ദുരന്തമാറിയാതെ  സ്റ്റേഷനിൽ  നിന്നു ..

3 Comments

  1. Page kootti ezhuthamo.. kadha aakamshayilekku kondu pokunnu…

  2. ❤❤❤

Comments are closed.