പാർക്കാതെ വന്ത കാതൽ -5??? [ശങ്കർ പി ഇളയിടം] 117

അവളുടെ അപേക്ഷപോലും ഗൗനിക്കാതെ  അയാൾ അവളിലേക്ക് അടുത്തു .. കിച്ചു വന്നു രക്ഷിക്കുമെന്നൊരു  അവസാന പ്രേതിക്ഷ അവൾക്ക് തോന്നിയെങ്കിലും അതിനു മുന്നേ  അയാൾ അവളെ കീഴ്പെടുത്തിയിരുന്നു …

തീവണ്ടിയുടെ  ചൂളം വിളി അങ്ങു ദൂരെ നിന്നും മുഴുങ്ങി കേട്ടതും ….ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചു കൊണ്ട്  മനസ്സിൽ പലവിധ കണക്കു കൂട്ടലുകൾ നടത്തി തളർന്ന മനസും ശരീരവുമായി അവൾ ഒരു  വിധത്തിൽ  അവൾ  മുൻപോട്ടു നടന്നു …

സ്വന്തം അച്ഛനേയും അമ്മയേയും മറന്ന് സ്വന്തം ജീവനായി കരുതിയ  ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കിച്ചുവിനോടൊപ്പം ജീവിക്കാനായി ഇറങ്ങിയ തിരിച്ച എന്നെ പോലെയുള്ള പെണ്‍കുട്ടികള്‍ക്ക്  ഒടുക്കം അര്‍ഹിക്കുന്നതും  അവർ  എത്തിച്ചേരുന്നതും  ഇതിനായിരുന്നോ  എന്ന ചിന്ത   അവളുടെ ഉള്ളിൽ വിഭ്രാന്തി കൂട്ടി ..
അവൾ  റെയിൽവേ ട്രാക്ക് ലക്ഷ്യമാക്കി നടന്നു …

കുറെ  നേരത്തെ അലച്ചിലിനൊടുവിൽ കിച്ചുവും പോലീസും കാരും .റെയിൽവേ ട്രാക്ക്  ലക്ഷ്യമാക്കി നടന്നു പോകുന്ന  ഒരു പെൺകുട്ടിയെ കണ്ടു ….അതു കണ്ടതും കിച്ചുവിന്റെ  ഹൃദയം ക്രമാതീതമായി  മിടിക്കുന്നത് അവൻ അറിഞ്ഞു ..
കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ അഴിഞ്ഞു വീണു കിടക്കുന്ന തലമുടി കിച്ചു സൂക്ഷിച്ചു അവളെ സൂക്ഷിച്ചു നോക്കി ….

വഴി വിളക്കുകളുടെ വെളിച്ചത്തിൽ അത് തന്റെ പാറു ആണെന്ന് അവൻ മനസ്സിലാക്കി…

അത് തന്റെ പാറു തന്നെയാണ് .. കിച്ചുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല അവൾ പാറൂ എന്ന് വിളിച്ചുകൊണ്ട് അവളെ ലക്ഷ്യമാക്കി ഓടി…പെട്ടെന്നാണ് .അടുത്തു നിന്നും ട്രെയിനിന്റെ ചൂളം വിളി കേട്ടതും .അവൻ അവളുടെ അടുത്തേക്ക് ഓടി അവൻ എത്തുന്നതിന്  മുന്നേ ആ ട്രെയിൻ അവളെ ഇടിച്ചു തെറിപ്പിച്ചു……

“പാറു ……….”

അവൻ അലറി വിളിച്ചുകൊണ്ട് ചെവി പൊത്തി…
എല്ലാം  നഷ്ട്ടപെട്ടവനെ പോലെ  കരഞ്ഞു കൊണ്ട്  തലയ്‌ക്കു  കൈകൊടുത്തു  അവിടെ ഇരുന്നു .

???(തുടരും )