പാർക്കാതെ വന്ത കാതൽ -5??? [ശങ്കർ പി ഇളയിടം] 117

”കിച്ചു  …നിനക്ക് ഈ  ദുശീലങ്ങൾ ഒന്നുമില്ല എന്നല്ലേ എന്നോട് പറഞ്ഞത് ,?….പിന്നെ എന്താ ഇതൊക്കെ ….”

അവൾക്കു നേരെ ഊതിയ  പുക കൈ വെച്ചു വീശി തടുത്തു കൊണ്ട്  അവൾ അവനോടു ചോദിച്ചു …

അവളുടെ  ചോദ്യം  കേട്ടതും  അവൻ കിടന്നു അട്ടഹസിച്ചു  …

“കിച്ചുവോ  …ആരാടി ..നിന്റെ  കിച്ചു ….ഞാൻ  നിന്റെ കിച്ചുവല്ല ….ഞാൻ സുജിത്…. ഒരു പാവം പാവം  വഴിപോക്കൻ ….”

അവൻ പറഞ്ഞത് കേട്ടു പാറു ഒരു നടുങ്ങലോടെ  നിന്നു…തനിക്കു ആള് മാറിപ്പോയോ ….ഇതു തന്റെ കിച്ചുവേട്ടൻ അല്ലേ …ഈ  നിമിഷം ഭൂമി പിളർന്നു പോയെങ്കിലോ എന്നവൾക്കു തോന്നി..അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി …

“അപ്പൊ …കിച്ചു ആണെന്നു  പിന്നെ  നി  എന്തിനാ  എന്നോട്  കളളം പറഞ്ഞത് …”

അവൾ  അവനോടു ചോദിച്ചു …..

“വഴി  തെറ്റിവന്നൊരു ആട്ടിൻ കുട്ടിയെ ആരെങ്കിലും പെരുവഴിയിൽ  ഉപേക്ഷിക്കുമോ ?..അവൻ  ഉപേക്ഷിച്ചിട്ടു പോയ നിന്നെ ഞാൻ  ഇങ്ങു കൊണ്ടു വന്നു . So  സിംപിൾ …..

അവൻ  ക്രൗരമാർന്ന  ചിരിയോടെ അവളുടെ അടുത്തേക്ക്  നടന്നു ..അവൻ അടുത്തേക്കു  വരുംതോറും  അവൾ അവനെ  നിസ്സഹായതയോടെ  നോക്കി  കൊണ്ട്  അപേക്ഷിച്ചു  കൊണ്ടിരുന്നു ..അവനിൽ നിന്നും രക്ഷപെടാനായി  കണ്ണുകളാൽ ചുറ്റും പരതിയെങ്കിലും  നിരാശമാത്രമായിരുന്നു ഫലം .. തന്റെ  ജീവിതം  ഇവിടെ അവസാനിക്കാൻ പോകുന്നുവെന്ന  തിരിച്ചറിവ് അവളിൽ ഭീതി പടർത്തി ..

“ഇല്ല ….എന്റെ കിച്ചുവേട്ടൻ ഒരിക്കലും എന്നോട് ഈ  ചതി ചെയ്യില്ല …കിച്ചുവേട്ടൻ വരും എനിക്ക്‌ ഉറപ്പുണ്ട് ….”

അവൻ  അവളുടെ അടുത്തേക്ക്  പോകുതോറും അവൾ ഓരോന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു …

“പ്ലീസ് …. എന്നെ ഒന്നും ചെയ്യരുത് ….”

അവൾ കരഞ്ഞു കൊണ്ട് രണ്ടു കൈയും കൂപ്പി അയാളോട്  അപേക്ഷിച്ചു ..

8 Comments

  1. Oh god ! Mood poyi mood poyi☹️ vegam nxt part itto elland eth theerathe eni orakam varilla?

    1. ശങ്കർ പി ഇളയിടം

      ❤❤

  2. ട്രാജഡിയാണല്ലേ

  3. ????

Comments are closed.