അവൾ നിന്ന് കൊടുത്തില്ല. മൂർച്ചയുള്ള ഒരു കഠാര തന്റെ തലയണയ്ക്കടിയിൽ വച്ച് അവൾ ഉറങ്ങി. തന്റെ വിഷമങ്ങളും വേദനകളും അവളാ നാല് ചുമരുകളോട് പങ്കുവച്ചു.
ഓരോ ദിവസവും ആ കോളേജ് അവളെ വരവേറ്റത് കൂകി വിളികളോടെ ആയിരുന്നു. എന്നാൽ ഇതെല്ലാം അവളിലെ പോരാളിക്ക് കൂടുതൽ ഊർജം നൽകുകയാണ് ചെയ്തത്. അവൾ പഴയതിലും വാശിയോടെ പഠിച്ചു. പഠനത്തോടൊപ്പം അവൾ പല ജോലികളും ചെയ്തു. അവളുടെ ശരീരത്തിന് ആരാധകർ ഏറെ ഉണ്ടയിരുന്നതുകൊണ്ടും തന്റെ ആരാധനാ മൂർത്തിയെ നേരിൽ കാണുമ്പോൾ അവർക്കെല്ലാം നിയന്ത്രണം വിട്ടു പോകുന്നതുകൊണ്ടും ഒരിടത്തും അവൾക്ക് ഏറെ നാൾ പിടിച്ചു നിൽക്കാനായില്ല. പല സ്ഥലങ്ങളിൽ നിന്ന് പല ജോലികളും അവൾ ചെയ്തു. പഠനവും ജോലിയും അവൾ മുന്നോട്ടുകൊണ്ടുപോയി. ഒടുവിൽ ഫലം വന്നപ്പോൾ ആ കോളേജിലെ ഒന്നാം സ്ഥാനം ആ “പിഴച്ചവളു”ടെ കൈകളിൽ ഭദ്രമായി ഇരുന്നു.ഒപ്പം കേരളത്തിലെ എട്ടാം റാങ്കും. അവളുടെ വിജയത്തിളക്കത്തിൽ പരിഹാസങ്ങളുടെ തീക്ഷണത കുറഞ്ഞു കുറഞ്ഞു വന്നു. കാലങ്ങൾ മാറി വന്നു.
ഇന്ന് കോളേജിലെ നോട്ടീസ് ബോർഡിൽ കിടക്കുന്നത് അവളുടെ ശരീരവർണനകളല്ല ; മറിച് ഏവരെയും ഞെട്ടിച്ച അവളുടെ മാർക്ക് ലിസ്റ്റാണ്. അവളുടെ ചിത്രം മൂത്രപ്പുരയുടെ ഭിത്തിയിലല്ല ; മറിച് കോളേജ് ഗേറ്റിൽ തന്നെ അവർ അഭിമാനത്തോടെ വച്ചിരിക്കുകയാണ്. അവളോടുള്ള ആദരസൂചകമായി സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല കൂട്ടായ്മകൾക്കല്ല ; മറിച് അവിടെ പണിയാൻ പോകുന്നു പുതിയ കെട്ടിട സമുച്ചയത്തിനാണ് അവളുടെ പേര് നൽകിയിരിക്കുന്നത്. പണ്ട് അവൾ ക്ലാസ്സിലേക്ക് വരുമ്പോൾ കൂകി വിളിക്കാറുള്ളവർ ഇന്ന് അവൾ അവാർഡ് ഏറ്റുവാങ്ങുമ്പോൾ അഭിമാനത്തോടെ കയ്യടിക്കുകയായിരുന്നു. ശ്രീലഷ്മിക്ക് ഇതെല്ലാം ഒരു അതിശയമായി തോന്നി. പക്ഷെ അവൾ വർത്തമാന കാലത്തിൽ ജീവിക്കാൻ പഠിച്ചിരുന്നു. ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടുകൾ ഇല്ലാത്ത വർത്തമാന കാലത്തിൽ ജീവിക്കാൻ…..
സൂപ്പർ.. നല്ലൊരു ആശയം.. മനോഹരമായ അവതരണം.. ആശംസകൾ??
Thanks bro
സഞ്ജയ്,
അതി മനോഹരമായി എഴുതി, ശ്രീലക്ഷ്മിയുടെ അതി ജീവനത്തിന്റെ കഥ, ഇത് ഒരായിരം പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർദ്ദിപ്പിക്കാൻ ഉതകുന്നത്. നല്ല എഴുത്തിനു അഭിനന്ദനങ്ങൾ…
താങ്ക്സ് ജ്വാല,
ഒത്തിരി സന്തോഷം. ഈ കഥയിൽ നിന്ന് ആർക്കെങ്കിലും ആത്മവിശ്വാസം കിട്ടിയെങ്കിൽ അതിലും വലിയൊരു സന്തോഷം മറ്റൊന്നുമില്ല. തരുന്ന സപ്പോർട്ടിനും മനസ് നിറച്ച് സ്നേഹം.
❤️
???
മച്ചാനെ ഒരുപാട് ഇഷ്ട്ടമായി..
♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ഇണ്ട്ട്ടോ മച്ചാനെ….. ❤️❤️❤️❤️❤️❤️
?
??
ഇഷ്ടമായി,
Thank you bro ???
❤️
??
✨✨✨✨✨✨✨✨✨
????
?? ഫസ്റ്റ് ??
??
???
?
Unniyettan first ???
???