പാളം തെറ്റിയ ജീവിതം [സഞ്ജയ് പരമേശ്വരൻ] 73

അടിമഹത്യയെ കുറിച്ചായിരുന്നു. പക്ഷെ അതിനായിരുന്നെങ്കിൽ താനിവിടെ വരേണ്ടിയിരുന്നില്ലല്ലോ. ആ റെയിൽപാളത്തിൽ വച്ചു തന്നെ തനിക്ക് തനിക്കെല്ലാം അവസാനിപ്പിക്കാമായിരുന്നല്ലോ. അവളുടെ ചിന്തകളിൽ ജീവിതം വീണ്ടും അവളെ മാടി വിളിച്ചു.
പിന്നീടുള്ള അവളുടെ ദിനങ്ങൾ ഇതിലും ദുഷ്കരമായിരുന്നു. ഒരു പെൺകുട്ടിക്ക് നേരിടേണ്ടിവരുന്നതിനേക്കാൾ ഭീകരം. കോളേജിൽ മാത്രമല്ല നാട്ടിലും അവൾ ചർച്ച വിഷയമായി. വീടിന് മുന്നിലൂടെ ഉള്ള ചൂളം വിളികളുടെ എണ്ണം കൂടി കൂടി വന്നു. കുടുംബശ്രീകളിൽ വരെ അവൾ ചർച്ച വിഷയമായി. കണ്ടാലറിയാത്ത പലരും അവളെ ഇന്ന് കണ്ട് ചിരിച്ചു തുടങ്ങി. അവളുടെ നമ്പർ കണ്ടുപിടിച്ചു ദൂരങ്ങളിൽ നിന്ന് വരെ വിളികൾ വരാൻ തുടങ്ങി. അന്ന് ഇരുട്ടിന്റെ മറവു പിടിച്ചു മുഖം പോലും വ്യക്തമല്ലാത്ത ഒരാൾ അവളെ പീഡിപ്പിച്ചു. ഇന്നിതാ വെളിച്ചത്തുനിന്നുതന്നെ താൻ ഒരുപാട് ഇഷ്ടപ്പെടുന്നവർ അവരുടെ വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും അവളെ പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
കോളേജ് നോട്ടീസ് ബോർഡിൽ ആരൊക്കെയോ ചേർന്ന് അവളുടെ ശരീരവർണനകൾ കുറിച്ചു വച്ചു. അവളുടെ ശരീരത്തിന്റെ അളവുകളും വളവുകളും എല്ലാം അതിൽ ഉണ്ടായിരുന്നു. മൂത്രപ്പുരകളിൽ ചില പ്രത്യേക കലാകാരൻമാർ അവളുടെ ശരീരത്തെ തങ്ങളുടെ കലാ സൃഷ്ടികളാക്കി…. തങ്ങളുടെ ക്യാൻവാസ് ആക്കി…. എന്തും വരച്ചു ചേർക്കാവുന്ന എന്തും എഴുതി ചേർക്കാവുന്ന ക്യാൻവാസ്. അവളോടുള്ള ആദരമെന്നോളം ചില സാമൂഹിക മാധ്യമ കൂട്ടായ്മകൾക്ക് അവളുടെ പേരും ചിത്രവും നൽകി…
അവളെ മാത്രമല്ല അവളുടെ കുടുംബത്തിനെയും സമൂഹം വെറുതെ വിട്ടില്ല. തോപ്പിൽ കൃഷ്ണന്റെ വീട് അങ്ങനെ പിഴച്ചവളുടെ വീടായി മാറി. ഇത്രയും നാളത്തെ കഷ്ടപ്പാടിന്റെ അവശേഷിപ്പായി ഉണ്ടായിരുന്ന അഭിമാനവും നഷ്ടമായത് ആ കുടുംബത്തിന് സഹിക്കാനാകുന്നതിലും അപ്പുറമായിരുന്നു. കടം വാങ്ങി വാങ്ങിയ വിഷത്തിൽ ആ അച്ഛനും അമ്മയും അവളെ വീണ്ടും തനിച്ചാക്കി. ചൂളം വിളികൾക്ക് പകരം രാത്രി വാതിലിൽ തട്ടലും മുട്ടലും കേട്ട് തുടങ്ങി. എന്നാൽ അവൾ ഭയപെട്ടില്ല. ഒരുത്തനെയും മുന്നിൽ തന്റെ കിടപ്പറ തുറക്കാനോ ശരീരം പങ്കിടാനോ

22 Comments

  1. സൂപ്പർ.. നല്ലൊരു ആശയം.. മനോഹരമായ അവതരണം.. ആശംസകൾ??

    1. സഞ്ജയ് പരമേശ്വരൻ

      Thanks bro

  2. സഞ്ജയ്‌,
    അതി മനോഹരമായി എഴുതി, ശ്രീലക്ഷ്മിയുടെ അതി ജീവനത്തിന്റെ കഥ, ഇത് ഒരായിരം പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർദ്ദിപ്പിക്കാൻ ഉതകുന്നത്. നല്ല എഴുത്തിനു അഭിനന്ദനങ്ങൾ…

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ജ്വാല,
      ഒത്തിരി സന്തോഷം. ഈ കഥയിൽ നിന്ന് ആർക്കെങ്കിലും ആത്മവിശ്വാസം കിട്ടിയെങ്കിൽ അതിലും വലിയൊരു സന്തോഷം മറ്റൊന്നുമില്ല. തരുന്ന സപ്പോർട്ടിനും മനസ് നിറച്ച് സ്നേഹം.

  3. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. സഞ്ജയ് പരമേശ്വരൻ

      ???

  4. മച്ചാനെ ഒരുപാട് ഇഷ്ട്ടമായി..

    ♥️♥️♥️♥️♥️♥️♥️♥️

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ഇണ്ട്ട്ടോ മച്ചാനെ….. ❤️❤️❤️❤️❤️❤️

        1. സഞ്ജയ് പരമേശ്വരൻ

          ??

  5. ഇഷ്ടമായി,

    1. സഞ്ജയ് പരമേശ്വരൻ

      Thank you bro ???

    1. സഞ്ജയ് പരമേശ്വരൻ

      ??

  6. ✨✨✨✨✨✨✨✨✨

    1. സഞ്ജയ് പരമേശ്വരൻ

      ????

  7. ?? ഫസ്റ്റ് ??

    1. സഞ്ജയ് പരമേശ്വരൻ

      ??

  8. കാട്ടുകോഴി

    ???

      1. കാട്ടുകോഴി

        Unniyettan first ???

    1. സഞ്ജയ് പരമേശ്വരൻ

      ???

Comments are closed.