പാളം തെറ്റിയ ജീവിതം [സഞ്ജയ് പരമേശ്വരൻ] 73

ശ്രീലക്ഷ്മി വീട്ടിൽ ആരെയും ഒന്നും അറിയിച്ചില്ല. അറിയിച്ചിട്ട് എന്ത് കാര്യം. തനിക്ക് നഷ്ടപെട്ടതൊന്നും തിരിച്ചു കിട്ടാൻ പോകുന്നില്ല എന്നവൾക്ക് നന്നായി അറിയാം. അതിന് തനിക്കെന്തെങ്കിലും നഷ്ടപ്പെട്ടോ… ഒന്ന് കുളിച്ചാൽ മാറാവുന്ന അശുദ്ധിയെ തനിക്കിന്നൊള്ളു. അവൾ എല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്നവൾ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. എന്നാലും ആ പഴയ ശ്രീലക്ഷ്മിയിലേക്കെത്താൻ അവൾക്കായില്ല. അവൾ വീണ്ടും കോളേജിൽ പോയി തുടങ്ങി. പക്ഷെ ഒരു വലിയ മാറ്റം അവൾക്ക് നൽകാൻ ആ അന്തരീക്ഷത്തിന് ആയില്ല. രസികനായ ആന്റണി സാറിന്റെ ക്ലാസും അവളെ രസിപ്പിച്ചില്ല…. മിഥുനിന്റെ തുടരെയുള്ള പ്രണയാഭ്യർഥനകൾ അവളിൽ കോപം സൃഷ്ടിച്ചില്ല. അവൾ ഒരു യന്ത്രത്തെ പോലെ ചലിച്ചുകൊണ്ടേയിരുന്നു… ദിവസങ്ങളോളം.
ദിവസങ്ങളുടെ ദൈർഖ്യമുള്ള മണിക്കൂറുകളും… മാസങ്ങളുടെ ദൈർഖ്യമുള്ള ദിവസങ്ങളും പിന്നിട്ട് അവൾ എന്ന യന്ത്രം തന്റെ നിയമപഠനം മുന്നോട്ടു കൊണ്ടുപോയി. ആർക്കും പിടി കൊടുക്കാതെ. അങ്ങനെ ഒരു ദിവസം കോളേജിലെത്തിയ ശ്രീലക്ഷ്മിക്ക് എന്തോ അസ്വാഭാവികത തോന്നി തുടങ്ങി. എല്ലാ കണ്ണുകളും അവളുടെ നേർക്കായിരുന്നു. എല്ലാവരും അവളെ നോക്കി പിറു പിറുത്തുകൊണ്ടിരുന്നു. കോണിപ്പടികൾ കയറുമ്പോൾ എല്ലാവരും അവളെ മറ്റൊരു അർഥത്തിൽ നോക്കുന്നതുപോലെ അവൾക്ക് അനുഭവപെട്ടു. ക്ലാസ്സ്‌ മുഴുവൻ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ മാത്യു സാറും അവളെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.അവൾക്കൊന്നും മനസിലായില്ല. പിന്നീടാണ് അവൾക്കാ സത്യം മനസിലായത്. പ്രമുഖ അശ്ലീല സൈറ്റുകളിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കാണുന്നത് തന്റെ ശരീരമാണെന്ന സത്യം. താനാണ് ഇന്ന് എല്ലാവരുടെയും സിരകളിൽ കാമാഗ്നി നിറച്ചിരിക്കുന്നതെന്ന്. ഇതറിഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് അവളുടെ ശരീരം മരവിച്ചു പോയി. എന്ത് ചെയ്യണം എന്നവൾക്ക് ഒരു എത്തും പിടിയും ഇല്ലയിരുന്നു. അവളാദ്യം ചിന്തിച്ചതും

22 Comments

  1. സൂപ്പർ.. നല്ലൊരു ആശയം.. മനോഹരമായ അവതരണം.. ആശംസകൾ??

    1. സഞ്ജയ് പരമേശ്വരൻ

      Thanks bro

  2. സഞ്ജയ്‌,
    അതി മനോഹരമായി എഴുതി, ശ്രീലക്ഷ്മിയുടെ അതി ജീവനത്തിന്റെ കഥ, ഇത് ഒരായിരം പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർദ്ദിപ്പിക്കാൻ ഉതകുന്നത്. നല്ല എഴുത്തിനു അഭിനന്ദനങ്ങൾ…

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ജ്വാല,
      ഒത്തിരി സന്തോഷം. ഈ കഥയിൽ നിന്ന് ആർക്കെങ്കിലും ആത്മവിശ്വാസം കിട്ടിയെങ്കിൽ അതിലും വലിയൊരു സന്തോഷം മറ്റൊന്നുമില്ല. തരുന്ന സപ്പോർട്ടിനും മനസ് നിറച്ച് സ്നേഹം.

  3. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. സഞ്ജയ് പരമേശ്വരൻ

      ???

  4. മച്ചാനെ ഒരുപാട് ഇഷ്ട്ടമായി..

    ♥️♥️♥️♥️♥️♥️♥️♥️

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ഇണ്ട്ട്ടോ മച്ചാനെ….. ❤️❤️❤️❤️❤️❤️

        1. സഞ്ജയ് പരമേശ്വരൻ

          ??

  5. ഇഷ്ടമായി,

    1. സഞ്ജയ് പരമേശ്വരൻ

      Thank you bro ???

    1. സഞ്ജയ് പരമേശ്വരൻ

      ??

  6. ✨✨✨✨✨✨✨✨✨

    1. സഞ്ജയ് പരമേശ്വരൻ

      ????

  7. ?? ഫസ്റ്റ് ??

    1. സഞ്ജയ് പരമേശ്വരൻ

      ??

  8. കാട്ടുകോഴി

    ???

      1. കാട്ടുകോഴി

        Unniyettan first ???

    1. സഞ്ജയ് പരമേശ്വരൻ

      ???

Comments are closed.