പാക്കാതെ വന്ത കാതൽ – 9💕💕💕💕 [ശങ്കർ പി ഇളയിടം] 83

Views : 4160

🥀❤️🥀❤️🥀❤️🥀❤️🥀❤️🥀❤️🥀❤️🥀

 

കൈലാഷ്  ഓർമകളിൽ നിന്നും തിരിച്ചെത്തിപോഴാണ് ……

 

അവിടേക്ക്  ഒരു  കാർ  വന്നു നിന്നത് ..അതിൽ നിന്നും വീൽ ചെയറിൽ രണ്ട് പേരുടെ സഹായത്തോടെ  വിവാഹ മണ്ഡപത്തിലേക്കു വരുന്ന ആ മനുഷ്യനെ  കണ്ടതും പാറു ഞെട്ടലോടെ നോക്കി ..

 

“കിച്ചു ഏട്ടൻ ….”

അവൾ  അറിയാതെ  തന്നെ അവളുടെ  നാവിൽ  നിന്നും ആ  പേര് പുറത്തേക്ക് വന്നു ..

അതു കേട്ടതും കൈലാഷും പാറുവിന്റെ അപ്പയും അമ്മയും  എല്ലാവരും ഒരുമിച്ചു അവനെ നോക്കി..പാറു കൈലാഷിനെ  ഒന്ന് നോക്കി …കൈലാഷ് കണ്ണു കൊണ്ട് അവന്റെ അടുത്തേക്ക് ചെല്ലാനായി അവളോട് പറഞ്ഞു …അതു കണ്ടതും പാറു

 

ഒരു നിമിഷം പോലും പാഴാക്കാതെ  മണ്ഡലപത്തിൽ നിന്നും ഇറങ്ങി അവന്റെ അരികിലേക്ക് ഓടി…

 

നീണ്ട മൂന്നു വർഷങ്ങൾക്ക്  ശേഷമുള്ള കൂടി കാഴ്ച …..അവന്റെ അടുത്തേക്കു പോകും തോറും  അവളുടെ  ഹൃദയം  വിങ്ങി പൊട്ടുകയായിരുന്നു ..

 

“കിച്ചുവേട്ടാ എവിടെയിരുന്നു ഇത്രേം നാൾ ഇതെന്താ പറ്റിയെ…….” അവൾ കരഞ്ഞു കൊണ്ട് കിച്ചുവിനോട് ചോദിക്കുമ്പോഴും പ്രേതീക്ഷികാതെ അവനെ കണ്ടതിലുള്ള  തിളക്കമുണ്ടായിരുന്നു അവളുടെ  കണ്ണുകളിൽ ….

 

പാറു അവനോടു ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്  അവന്റെ കൂടെയുള്ളവരായിരുന്നു …

 

അവർ രണ്ടു പേരും ഡോക്ടർസ്  ആണെന്ന് സ്വയം  പരിചയപ്പെടുത്തി..

 

“കിച്ചുവിന്  ഒരു ആക്‌സിഡന്റ്  ആയതാണ് …”

അതു കേട്ടതും  പാറു ഞെട്ടലോടെ കിച്ചുവിനെ നോക്കി  അവളുടെ കണ്ണുകൾ നിറഞ്ഞൊരഴുകി…

 

“എനിക്കറിയാമായിരുന്നു  കിച്ചു വേട്ടൻ തിരിച്ചു വരുമെന്ന് …പക്ഷേ ..ഇങ്ങനെയൊരു  അവസ്ഥയിൽ …എന്താ….കിച്ചുവേട്ട ….ഏട്ടനു എന്താ പറ്റിയത് ..അവൾ വീൽചെയറിന്റെ അടുത്ത്  മുട്ടു കുത്തി കൊണ്ടിരുന്നു  ചോദിച്ചു ….”.

 

പാറുവിന്റെ അപ്പവും അമ്മയും കൈലേഷും  കിച്ചുവിന്റെ അടുത്തായി  അവൻ പറയുന്നത് കേൾക്കാനായി ആകാംഷയോടെ  കാതുകൾ  കോർത്തു ….

Recent Stories

The Author

ശങ്കർ പി ഇളയിടം

4 Comments

  1. 3rd ♥♥♥

  2. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

    1. 😡😡😡😡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com