പാക്കാതെ വന്ത കാതൽ – 9???? [ശങ്കർ പി ഇളയിടം] 83

❤️?❣️?❣️?❣️?❣️?❣️?❣️?

 

പാറുവിന്റെ അപ്പാവും അമ്മയും കൂടി  സന്ധ്യക്ക്  കോവിൽ പോയ  നേരത്താണ്  കൈലേഷ്  പാറുവിന്റെ വീട്ടിലേക്ക്  ചെന്നത് …..

 

“കണ്ണേട്ടൻ  (കൈലാഷ് )  …..എന്താ ഈ നേരത്ത് ”

 

“എന്താടോ എനിക്ക് ഇവിടെ വരാൻ നേരവും കാലവുമൊക്കെ നോക്കണോ …മാമിയും മാമനും കോവിലിൽ പോകുന്നത്  കണ്ടപ്പോൾ കുറച്ചു നേരം സംസാരിക്കാമെന്നു വച്ച് വന്നതാണ് .

 

“അത്…… പിന്നെ….. ഞാൻ ”“ പാറു  …നിനക്കെന്നെ  ഇഷ്ടമാണെന്ന് എനിക്കറിയാം  …പിന്നെന്തിനാ എന്നിൽ നിന്ന് ഒളിച്ചോടുന്നത്? തനിക്ക് മറ്റാരോടെങ്കിലും പ്രണയം ഉണ്ടോ? അതോ ആരോടും പറയാനാവാത്ത എന്തെങ്കിലും രഹസ്യമുണ്ടോ തനിക്ക്?”

 

ഒന്നും മിണ്ടാനാവാതെ തലയും താഴ്ത്തി നിന്ന പാറുവിനെ നോക്കി കണ്ണൻ  ചോദിച്ചു ….

 

“അതു പിന്നെ ഞാൻ  …എനിക്ക് ചിലതു പറയാനുണ്ട്.അതു കേട്ടിട്ട് കണ്ണേട്ടന്  തീരുമാനിക്കാം.. എന്നെ കല്യാണം കഴിക്കണോ എന്ന് ”

 

കൈകൾ മാറിൽ പിണച്ചുകെട്ടി  കൈലേഷ് അവൾ പറയുന്നത് കേൾക്കാനായി  അവളുടെ  മുഖത്തേക്കുറ്റു നോക്കി നിന്നു…

 

പാറു കിച്ചുവുമായുള എല്ലാ കാര്യങ്ങളും അവനോടു പറഞ്ഞു .അവളെ  സൂക്ഷിച്ചു നോക്കി നിന്ന കൈലാഷിന്റെ  കണ്ണുകളിൽ ഒരു ഞെട്ടൽ ഉണ്ടായി. അതു ഗൗനിക്കാതെ  അവൾ വീണ്ടും പറഞ്ഞു തുടങ്ങി….

“അപ്പൊ  കിച്ചു  തിരിച്ചു വരും എന്ന് തന്നെയാണോ  നീ ഇപ്പോഴും പ്രേതീക്ഷിക്കുന്നത് .”.എല്ലാം  കേട്ട് കഴിഞ്ഞു  കൈലേഷ് അവളോട് ചോദിച്ചു …

 

“അതേ …കിച്ചു  വേട്ടൻ  തിരിച്ചും വരും …”

 

“പക്ഷെ കിച്ചുനു വേണ്ടി ഇനിയും കാത്തിരിക്കാൻ  മാമിയും മാമനും സമ്മതിക്കുമെന്ന് നിനക്ക്  തോന്നുന്നുണ്ടോ ?..നമ്മുടെ കല്യാണത്തിന് ഇനി അധികം ദിവസം ഒന്നുമില്ല..അതുകൊണ്ട് നീ  അവനെ മറക്കണം  എന്നു  ഞാൻ പറയില്ല ..മാമനെയും മാമിയെയും  ഇതിന്റെ പേരിൽ നീ  വിഷമിപ്പിക്കരുതെന്നേ എനിക്കിപ്പോൾ നിന്നോട് പറയാൻ ഉള്ളു ..മറ്റാർക്ക്  മനസ്സിലായില്ലെങ്കിലും  എനിക്ക് മനസിലാകും നിന്റെ വിഷമം..ജീവനു  തുല്യം  സ്നേഹിച്ച  ഒരാളെ നഷ്ടപ്പെടുമ്പോളുള്ള വേദന ….”

4 Comments

  1. 3rd ♥♥♥

  2. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.