പാക്കാതെ വന്ത കാതൽ – 9???? [ശങ്കർ പി ഇളയിടം] 83

പാക്കാതെ വന്ത കാതൽ 9

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 
ചുവന്ന കാഞ്ചിപുരം പട്ടുടുത്ത്  വിവാഹ വേഷത്തിൽ പാറു കതിർമണ്ഡപത്തിലേക്ക് കയറിയതും ..

 

Kailesh  ? sree parvathi

 

അവളുടെ കണ്ണുകൾ വെൽക്കം ബോർഡിന് കീഴെ വച്ചിരുന്ന അക്ഷരങ്ങളിലേക്ക് പതിഞ്ഞതും തിരിച്ചറിയാൻ കഴിയാത്തയെന്തോ വികാരം അവളുടെ  ഉള്ളിൽ നുരഞ്ഞുപൊന്തി..

എന്തിനായിരുന്നു എല്ലാം? എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ണീർ നിയന്ത്രണാതീതമായി ഒഴുകിക്കൊണ്ടിരുന്നു.. അശാന്തമായ സാഗരത്തിലെ തിരമാലകളെ പോലെ കിച്ചുവിന്റെ  ഓർമ്മകൾ തികട്ടി വന്നുകൊണ്ടിരിക്കുന്നു.

 

ഇതു കണ്ടതും  പാറുവിന്റെ  അമ്മ അവളെ ചേർത്തു പിടിച്ചു  കൊണ്ട് ആശ്വസിപ്പിച്ചു ..

 

“മോളേ ..എല്ലാം ഇവിടെ കൊണ്ട് ഇന്ന്  അവസാനിക്കുകയാണ് …. ഇനിയൊരിക്കലും നിന്റെ മനസ്സിൽ  കിച്ചു ഉണ്ടാകരുത് പകരം  കൈലേഷ് മോൻ  ആയിരിക്കണം ….”

 

അമ്മയുടെ കണ്ണീരിനു മുന്നിൽ എന്തു പറയണമെന്നറിയാതെ പാറു  നിന്നു…കതിർ  മണ്ഡലത്തിൽ ഇരിക്കുന്ന  കൈലേഷിനെ കണ്ടതും അവളുടെയുള്ളം കുറ്റബോധത്താൽ നീറി കൊണ്ടിരുന്നു ….മുഹൂർത്തത്തിന്  സമയമായിയെന്നു  ആരോ വിളിച്ചു പറഞ്ഞതും കൈലേഷ് ആലിലതാലിയെ

ടുത്തു പാറുവിന്റെ കഴുത്തിൽ കെട്ടാനായി  ഒരുങ്ങിയതും  കൈലേഷിന്റെ  അമ്മ  അതു തടഞ്ഞു …..

 

ഏല്ലാവരും ആ  സ്ത്രീയെ  നോക്കി ….

 

“ഏതോ  ഒരുപയ്യന്റെ കൂടെ ഒളിച്ചോടി പോയ നിങ്ങളുടെ മകളെ എന്റെ മോനു വേണ്ട ….”.പാറുവിന്റെ മാമ്മി  അവളുടെ അച്ഛന്റെ മുഖത്തു നോക്കി പറഞ്ഞതും അയാൾ  ഞെട്ടലോടെ എല്ലാവരെയും നോക്കി …

 

കൈലേഷിനെ അവന്റെ അമ്മ അവിടെനിന്നും  വിളിച്ചു കൊണ്ടുപോകാൻ നോക്കിയതും പാറുവിന്റെ അച്ഛൻ യാചനയോടെ  അവന്റെ മുഖത്തേക്ക്  നോക്കി …അതു കണ്ടതും അവൻ അമ്മയുടെ കൈ തട്ടി മാറ്റി കൊണ്ട് പാറുവിന്റെ അടുത്തേക്കു  ചെന്നു നിന്നു ..”മാമൻ  പേടിക്കണ്ട ഞാൻ ഇവളെ ഉപേക്ഷിക്കില്ല  ഇവൾ എല്ലാം നേരത്തെ എന്നോട് പറഞ്ഞിരുന്നു ..പൂർണ സമ്മതത്തോടെ  തന്നെയാ ഞാൻ  പാറുവിനെ  കെട്ടാൻ സമ്മതിച്ചത് …”അതും പറഞ്ഞു  കൊണ്ട്  അവൻ  അന്ന് പാറുപറഞ്ഞ കാര്യങ്ങൾ ഓർത്തു.

4 Comments

  1. 3rd ♥♥♥

  2. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.