പാക്കാതെ വന്ത കാതൽ – 8???? [ശങ്കർ പി ഇളയിടം] 71

“അപ്പയുടെ  വിഷമം  കാണാതിരിക്കാൻ വേണ്ടിയല്ലേ  ഞാൻ ഇന്ന്  ഒരു  വിഡ്ഢിവേഷം കെട്ടി അവരുടെ മുന്നിൽ ചെന്ന് നിന്നത് …എനിക്ക് ഉറപ്പുണ്ട്  എന്റെ കിച്ചുവേട്ടൻ  തിരിച്ചു വരുമെന്ന് …ഏട്ടന്  എന്നെ  മറക്കാൻ കഴിയില്ല ..”

അവൾ  നിറഞ്ഞു വന്ന  കണ്ണുനീർ തുടച്ചു കൊണ്ട് മുറി വിട്ടിറങ്ങി ….

 

പിറ്റേന്ന് …പാറു  ജോലി കഴിഞ്ഞു വൈകിട്ട് വീട്ടിലേക്ക് കയറിയതും അപ്പാവും അമ്മയും  സങ്കടത്തോടെ ഇരിക്കുന്നതാണ്  അവൾ കണ്ടത് …

അവൾ അമ്മയോട്  കാര്യം തിരക്കിയതും  അവർ  ദേഷ്യത്തോടെ പാറുവിനെ നോക്കി …

 

“നിനക്കിപ്പോൾ സമാധാനമായില്ലേ …ഇന്നലെ വന്ന  ചെക്കൻ വീട്ടുക്കാർ കല്യാണം ഒഴിഞ്ഞു ..ഒളിച്ചോടി പോയ മകളെ അവരുടെ തലയിൽ കെട്ടി വെക്കാൻ നോക്കിയതിനു അപ്പാവെ കുറേ ആക്ഷേപിച്ചു .എല്ലാം  നീ കാരണമല്ലേ ..

ഇത്രയും നാൾ ആരും അറിയാതിരിരുന്ന  നിന്റെ ഒളിച്ചോട്ടം ഈ  അഗ്രഹാരം  മുഴുവൻ  അറിയുന്നതിന് മുൻപ് എത്രയും പെട്ടെന്ന് നിന്റെ കല്യാണം നടത്തണം …”

 

 

“സ്വന്തം മകളുടെ ജീവിതത്തെ പറ്റി ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരച്ഛനായിരുന്നു  ഞാൻ ..അതെല്ലാം അന്നു നീ  തകർത്തില്ലേ ..ഇനിയും അവനെയും ആലോചിരിക്കാൻ സമയമില്ല ..അതുകൊണ്ട്  നിന്റെ മുറച്ചെറുക്കൻ  കൈലേഷുമായുള്ള  കല്യാണം  നടത്താൻ  ഞങ്ങൾ  തീരുമാനിച്ചു ..അവനോടു ഞങ്ങൾ കാര്യങ്ങൾ എല്ലാം  വിളിച്ചു പറഞ്ഞിട്ടുണ്ട് ..അടുത്ത ആഴ്ച അവൻ  ബാംഗ്ലൂരിൽ നിന്നും വരും …പിന്നത്തെ ആഴ്ചയിൽ നിങ്ങളുടെ  കല്യാണം ….”

വിങ്ങുന്ന മനസ്സിന്റെ വേദന പുറത്ത് കാണിക്കാതെ അയ്യർ പറഞ്ഞപ്പോൾ  പാറു  അപ്പയുടെ കൈയിൽ പിടിച്ചു …

 

“അപ്പ  തീരുമാനിച്ചതു പോലെ തന്നെ നടക്കട്ടെ ..ഇനിയും  കിച്ചുവേട്ടന്റെ പേരിൽ ഞാൻ നിങ്ങളുടെ വിഷമം കണ്ടില്ലാന്നു വെക്കുന്നത് ശരിയല്ല …” കണ്ണുകൾ തുടച്ച് പുഞ്ചിരിയോടതു പറയുമ്പോഴും അവളുടെ മുഖത്ത് നിഴലിക്കുന്ന വേദന അയ്യർ  തിരിച്ചറിയുന്നുണ്ടായിരുന്നു…

 

“നീ ..ഞങ്ങളെ സന്തോഷിപ്പിക്കാൻ  ഇതിനു സമ്മതിച്ചതാണെന്നു ഞങ്ങൾക്കറിയാം അവനു നിന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവൻ നിന്നെ  തിരക്കി വരില്ലായിരുന്നോ  ..അവനെ പറ്റി ഒരു  അറിവും  ഇല്ലാതെ ഇനിയും എന്തിനാ  നീ  നിന്റെ ജീവിതം പാഴാക്കുന്നത് …ഇത്രയും  നാൾ ഞങ്ങളും  നിന്റെ ഒപ്പം  അവനു വേണ്ടി  കാത്തിരിക്കുകയായിരുന്നില്ലേ …ഇനി  വയ്യ . .”

3 Comments

  1. പേജ് കൂട്ടി എഴുത്…❤❤❤

  2. സംഭവം പൊളി ആണ്. Page നല്ലോണം കുറവും, അതൊന്ന് പരിഹരിക്കാമോ.

Comments are closed.