പാക്കാതെ വന്ത കാതൽ – 8???? [ശങ്കർ പി ഇളയിടം] 71

“ഏതൊരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾ നന്നായി ജീവിക്കണം എന്നേ ആഗ്രഹം കാണു.. അവരുടെ മകളായ നിന്നെ പൊന്നുപോലെ നോക്കാൻ എന്നെക്കൊണ്ട് കഴിയുമെന്നുറപ്പുള്ള ഒരു നാൾ ഞാൻ  നിന്റെ  മുന്നിൽ  വരും … നിന്റെ

അപ്പാവുടെയും അമ്മയുടെയും അനുഗ്രഹത്തോടെ മാത്രമേ.. ഈ കിച്ചു  പാറുവിനെവിനെ സ്വന്തമാക്കൂ … അതു പോരെ …ഇതു  ഞാൻ നിനക്ക് ഞാൻ തരുന്ന വാക്കാണ് …”അവൻ ഇത്രയും പറഞ്ഞു നിർത്തിയതും.. മനസുനിറഞ്ഞവൾ ഒന്നു പുഞ്ചിരിച്ചു..

 

ആ പുഞ്ചിരിയിൽ ആനന്ദത്തിന്റെ നനവ് കണ്ണിൽ പടർന്നിരുന്നു….പാറു അവളുടെ  മാതാപിതാക്കളോടൊപ്പം  പാലക്കാടെക്ക്  തിരിച്ചു പോയി ….പിന്നീടങ്ങോട്ട്  രണ്ടു പേർക്കും കാത്തിരിപ്പിന്റെ ദിവസങ്ങൾ ആയിരുന്നു..

 

?❤️?❤️?❤️?❤️?❤️?❤️?❤️

 

മൂന്നു  വർഷങ്ങൾക്ക്  ശേഷം ….

 

ഇന്ന് പാറുവിന്റെ പെണ്ണ് കാണൽ ചടങ്ങാണ്….

 

“മോളേ ..സമയമായി ചെറുക്കനും കൂട്ടരും ഇങ്ങു എത്തി …പാറുവിന്റെ അമ്മ  വന്നു വിളിച്ചതും  കരഞ്ഞു കൊണ്ട് അവൾ അമ്മയെ നോക്കി ..

 

“ഇനിയെങ്കിലും ആ  കണ്ണു നീരൊന്ന് തുടക്ക് ..അവരുടെ മുൻപിൽ ഈ  കോലത്തിൽ പോയാൽ ഇഷ്ടമില്ലാതെ നിന്നെ ഞങ്ങൾ നിർബന്ധിച്ചതാണെന്ന്  കരുതും ….”

അമ്മയുടെ ഉപദേശം കേട്ടതോടെ പാറു കർച്ചീഫിനാൽ കണ്ണുകൾ   തുടച്ചു കൊണ്ട്  അമ്മയുടെ  കൂടെ ചെന്നു ..അമ്മ  കൊടുത്ത  ചായയുമായി അവൾ  ചെക്കന്റെ  മുൻപിലേക്ക്  ചെന്നു  നിന്നു കൊണ്ട് അധികം മങ്ങിയ ചിരിയോടെ  ചെക്കനു ചായ  എടുത്തു കൊടുത്ത് കൊണ്ട് അവൾ  കരഞ്ഞു  കൊണ്ട്  മുറിയിലേക്കു കയറി …

 

അവർ പോയതും പാറുവിന്റെ അമ്മ  അവളുടെ മുറിയിലേക്ക് ചെന്നു ….

 

“പാറു ..നീ  ഇപ്പോഴും അവനെ ഓർത്തു ഇരിക്കുവാണോ?…ഇതിനിടയിൽ അവൻ എപ്പോഴെങ്കിലും നിന്നെ വിളിക്കുകയോ  അന്വേഷിച്ചു വരുകയോ  ചെയ്തോ..ഇല്ലലോ  പിന്നെയും നീ എന്തിനാ അവനു വേണ്ടി കാത്തിരിക്കുന്നത് …നിന്റെ കാര്യത്തിൽ അപ്പ  എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് നിനക്ക് അറിയാവുന്നതല്ലേ ….”

3 Comments

  1. പേജ് കൂട്ടി എഴുത്…❤❤❤

  2. സംഭവം പൊളി ആണ്. Page നല്ലോണം കുറവും, അതൊന്ന് പരിഹരിക്കാമോ.

Comments are closed.