പാക്കാതെ വന്ത കാതൽ – 8???? [ശങ്കർ പി ഇളയിടം] 71

പാക്കാതെ വന്ത കാതൽ 8

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 
“കിച്ചുവേട്ടാ …ഞാൻ എന്റെ അപ്പയുടെയും അമ്മയുടെയും കൂടെ തിരിച്ചു പോവുകയാണ് …ഇത്രയും  വളർത്തി വലുതാക്കിയ ഇവരെ വിഷമിപ്പിച്ചു കൊണ്ട് എനിക്ക് ഒരു  ജീവിതം വേണ്ട …ഏട്ടൻ എന്നോട് ക്ഷമിക്കണം …”

 

നെഞ്ചു പൊടിയുന്ന വേദനയിൽ പാറു കിച്ചുവിനെ നോക്കി പറയുമ്പോൾ  കിച്ചു മിഴികൾ ഉയർത്തി അവളെ നോക്കി  അവളുടെ മിഴികളിൽ ഒരു സാഗരം  അലയടിക്കുന്നതായി അവനു തോന്നി   രണ്ടു പേരുടെയും  മിഴികൾ തമ്മിൽ ഇടഞ്ഞപ്പോൾ  ഇരുവരും  നോട്ടം പിൻവലിച്ചു ……

 

തുടർന്നു വായിക്കുക …..

 

പാറുവിന്റെ അച്ഛൻ കിച്ചുവിന്റെ  അടുത്തേക്ക്  നടന്നു ചെന്നു …

 

 

“ നീ വിളിച്ചിട്ടല്ലേടാ എന്റ്റെ മകൾ നിനക്കൊപ്പം ഇറങ്ങി വന്നത്…..???ഞാൻ  നിന്നെ പറ്റി എല്ലാംവിശദമായി  അന്വഷിച്ചു  അഷ്ടിക്കു വകയില്ലാത്ത  നിന്നെ പോലൊരുത്തന്റെ കൂടെ  ഞാൻ  എങ്ങനെയാ എന്റെ മോളേ പറഞ്ഞു വിടുന്നത് ..”കത്തുന്ന മിഴിയോടെ  പാറുവിന്റെ അച്ഛൻ കിച്ചുവിനെ നോക്കി  ചോദിച്ചപ്പോൾ അവന്റെ  മുഖത്തൊരു പുച്ഛചിരി വിടർന്നു…

 

“ഒരിക്കലും അല്ല …,ഞാൻ വിളിച്ചിട്ടല്ല  പാറു  എനിക്കരികിലേക്കെത്തിയത്…അവളുടെ മനസ്സിൽ എന്നോടുളള സ്നേഹം ആണവളെ എനിക്കരിലെത്തിച്ചത്….,, എന്നെ തേടി ഞാൻ പ്രാണനെക്കാളേറെ സ്നേഹിക്കുന്ന പെണ്ണ് എനിക്കരികിലെത്തിയിട്ടും ഞാനവളെ തിരികെ  നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്നത് ഒരച്ഛന്റെ  മനസ്സെനിക്ക് തിരിച്ചറിയാൻ സാധിച്ചതുകൊണ്ടാണ്…എന്റെ അമ്മയോളം തന്നെ ഞാൻ സ്നേഹിക്കുന്നതാണ് എന്റെ പാറുവിനെ…. നമ്മൾ തീവ്രമായിട്ടെന്തെങ്കിലും ആഗ്രഹിച്ചാൽ അത് നമ്മളെ തേടിയൊരിക്കൽവരുമെന്ന് എനിക്ക് ആദ്യം പഠിപ്പിച്ചു തന്നത് എന്റെ അമ്മയാണ് അതു ശരിയാണ് ഞാൻ തീവ്രമായി ആഗ്രഹിച്ചത് തന്നെയാണ്  എന്നെ  തേടി എന്റെ  അരികിലെത്തി നില്കുന്നത് …, പക്ഷേ ഞാൻ അത്  തൊട്ട് പോലും അശുദ്ധമാക്കാതെ തിരിച്ചു  നിങ്ങളെ ഏല്പിക്കുകയാണ് … ”

 

നിറഞ്ഞ കണ്ണുകൾ തുടച്ചുനീക്കാതെ  കിച്ചു  പറഞ്ഞു കൊണ്ട്  പാറുവിന്റെ മുമ്പിലെത്തീ….

 

3 Comments

  1. പേജ് കൂട്ടി എഴുത്…❤❤❤

  2. സംഭവം പൊളി ആണ്. Page നല്ലോണം കുറവും, അതൊന്ന് പരിഹരിക്കാമോ.

Comments are closed.