നിങ്ങൾ രണ്ടുപേരും എന്നോട് കഷമിക്കണം… എന്നു പറഞ്ഞു കരഞ്ഞു കൊണ്ട് പാറു അമ്മയുടെ മാറിലേക്ക് വീണു.കണ്ണിൽ നിന്നും ഊർന്നിറങ്ങിയ കണ്ണുനീർ അവളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു ….
അവളുടെ സങ്കടം കണ്ടതും അവളുടെ അപ്പയും അമ്മയും അവളെ ചേർത്തു പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു …ഇത്രയൊക്കെ അവരെ വേദനിപ്പിച്ചിട്ടും അവളെ ശാസിക്കുന്നതിനു പകരം അവളെ ചേർത്ത് നിർത്തിയത് കണ്ടു പാറു അവളുടെ അപ്പയുടെ നെഞ്ചിൽവീണ് പൊട്ടികരഞ്ഞു ….
പാറു കണ്ണുകൾ തുടച്ചു കൊണ്ട് കിച്ചുവിന്റെ അടുത്തേക്ക് ചെന്നു ….
“കിച്ചുവേട്ട …ഞാൻ എന്റെ അപ്പയുടെയും അമ്മയുടെയും കൂടെ തിരിച്ചു പോവുകയാണ് …ഇത്രയും വളർത്തി വലുതാക്കിയ ഇവരെ വിഷമിപ്പിച്ചു കൊണ്ട് എനിക്ക് ഒരു ജീവിതം വേണ്ട …ഏട്ടൻ എന്നോട് ക്ഷമിക്കണം …”
നെഞ്ചു പൊടിയുന്ന വേദനയിൽ പാറു കിച്ചുവിനെ നോക്കി പറയുമ്പോൾ കിച്ചു മിഴികൾ ഉയർത്തി അവളെ നോക്കി അവളുടെ മിഴികളിൽ ഒരു സാഗരം അലയടിക്കുന്നതായി അവനു തോന്നി രണ്ടു പേരുടെയും മിഴികൾ തമ്മിൽ ഇടഞ്ഞപ്പോൾ ഇരുവരും നോട്ടം പിൻവലിച്ചു ……
????????????
തുടരും …..
അതികം പേജുകൾ ഇല്ലന്ന് ഇപ്പോഴാണ് സ്രെധിച്ചേ അതോണ്ട് പെട്ടെന്ന് ഫുൾ വായിച്ചു
തമ്മിൽ കാണാതെ പാറു അവനെ സ്നേഹിച്ചു കിച്ചു വിന്റെ കൂടെ ആണ് ദൈവം അതാണ് ഒന്നും പറ്റാതെ അവളെ കിട്ടിയേ ബാക്കി എന്താണ് ഉണ്ടേയെന്ന് അറിയാൻ കാത്തിരിക്കുന്നു
???…
???
ഇഷ്ടമായി
❣️
♥♥♥
❤❤❤