പാക്കാതെ വന്ത കാതൽ – 7???? [ശങ്കർ പി ഇളയിടം] 100

SI  പറഞ്ഞത് കേട്ടു  പാറു  നിറകണ്ണാലെ  കിച്ചുവിനെ നോക്കി …അവളുടെ വിഷമം മനസിലാക്കി എന്നോണം  കിച്ചു അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങിപാറുവിന്റെ  അപ്പയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു …കൂടാതെ SI യും അവളുടെ അപ്പാവോടു കാര്യങ്ങൾ സംസാരിച്ചു …

 

??????????????

പിറ്റേന്ന്  പാറുവിന്റെ  അപ്പയും അമ്മയും കൂടി  പോലീസ് സ്റ്റേഷനിലേക്ക്  വന്നതും  SI  അവരെ നേരെ  പോലീസ്  ക്വാർട്ടേസിലേക്ക്  കൊണ്ടു പോയി …

 

പാറുവിനെയും കിച്ചുവിനെയും അവിടെ കണ്ടതും ജഗനാഥനൻ  നിസ്സഹായത്തോടെ പാറുവിന്റെ  അടുത്തേക്ക് ചെന്നു ….

 

“നിന്റെ ഏതൊരു ആഗ്രഹവും നടത്തി തരുന്ന ഞങ്ങളോട് ഇതു വേണമായിരുന്നോ മോളേ …പറയായിരുന്നില്ലേ ഈ  അപ്പയോട് ….”

അദ്ദേഹം അവളെ സ്നേഹപൂർവ്വം  തലോടി കൊണ്ട് ചോദിച്ചു …

 

അവളോടുള്ള ആ  ചോദ്യത്തിൽ നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു എത്രത്തോളം അവളെ കാണാതെ  അദ്ദേഹം സങ്കടപെട്ടുവെന്ന് …

 

പാറു ആരെയും നോക്കാതെ തലക്കുനിച്ച് നിന്നു അവളുടെ കണ്ണുനീർതുളളികൾ താഴെ തറയിൽ വീണ് ചിതറികൊണ്ടിരുന്നു…..

 

എന്നാൽ പാറുവിന്റെ അമ്മയാവട്ടെ അവളെ കണ്ടതും  ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു ..

 

“ഏതെങ്കിലും ഒരുത്തൻ പ്രേമമാണെന്നു പറഞ്ഞു വിളിക്കുമ്പോഴേക്കും  ഇത്രയും കാലം നോക്കി വളർത്തിയ  ഞങ്ങളെയൊക്കെ  ഉപേക്ഷിച്ച്  ഇവന്റെ  കൂടെ ഇറങ്ങിപ്പോകാൻ  നിനക്ക്  എങ്ങനെ തോന്നിയെടി …”

 

ആ  അമ്മയുടെ വാക്കുകൾ  അവളുടെ  നെഞ്ചിൽ തറഞ്ഞു …  പാറു സങ്കടത്തോടെ അവരെ മുഖമുയർത്തി  നോക്കി ..

6 Comments

  1. അതികം പേജുകൾ ഇല്ലന്ന് ഇപ്പോഴാണ് സ്രെധിച്ചേ അതോണ്ട് പെട്ടെന്ന് ഫുൾ വായിച്ചു
    തമ്മിൽ കാണാതെ പാറു അവനെ സ്നേഹിച്ചു കിച്ചു വിന്റെ കൂടെ ആണ് ദൈവം അതാണ് ഒന്നും പറ്റാതെ അവളെ കിട്ടിയേ ബാക്കി എന്താണ് ഉണ്ടേയെന്ന് അറിയാൻ കാത്തിരിക്കുന്നു

  2. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ???

  3. ? ആരാധകൻ ?

    ഇഷ്ടമായി

  4. ♥♥♥

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.