ആ ചേട്ടൻ പറഞ്ഞതിൻ പ്രകാരമാണ് ഞാൻ പോലിസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുത്ത് ശേഷം അവരെയും കൂട്ടി നിന്റെ കൈയിൽ നിന്നും എന്റെ പെണ്ണിനെ രക്ഷിക്കാൻ ഇവിടേക്ക് വന്നത് …”കിച്ചു പറഞ്ഞതൊക്കെ കേട്ടു പാറുവിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു ..ഒരു നിമിഷം അവനെ അവിശ്വസിച്ചതിനു അവൾക്കു അവളോടു തന്നെ കുറ്റബോധം തോന്നി …കിച്ചു അവളെ ചേർത്തു പിടിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു ..തിരിച്ചും പാറുവും ….
പോലീസ് ജീപ്പ് സുജിത്തിനേയും കൊണ്ട് മുന്നോട്ടു നീങ്ങിയതും SI അവരുടെ അടുത്തേക്ക് ചെന്നു …
“ഏതായാലും ജനമൈത്രിപോലീസിൽ ഈ കുട്ടിയുടെ പേരിൽ കംപ്ലയിന്റ ഉള്ളതിനാൽ ഞങ്ങൾക്ക് ഈ കുട്ടിയെ തന്റെ ഒപ്പം വിടാൻ കഴിയില്ല അതും ഈ രാത്രിയിൽ…നിങ്ങൾ രണ്ടുപേരും ഒരു കാര്യം ചെയ്യ്.. ഇന്നു നിങ്ങൾ ഞങ്ങളുടെ സംരക്ഷണത്തിൽ പോലീസ് ക്വാർട്ടേഴ്സിൽ നിൽക്കണം …”
SI പറഞ്ഞത് കേട്ട് പാറു കിച്ചുവിന്റെ മുഖത്തേക്ക് നോക്കി അവൻ സമ്മതം എന്നോണം SI യെ നോക്കി ..
“പിന്നെ ഒരു കാര്യം ….”SI വീണ്ടും തുടർന്നു ….
“ഇന്നത്തെ കാലത്ത് സ്വന്തം മക്കളെ കാണാതായാൽ അവരുടെ മാതാപിതാക്കൾ എത്രത്തോളം വിഷമിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ..ആരു ചിന്തിക്കാൻ അല്ലേ ..പ്രണയം തലക്ക് കയറിയാൽ പിന്നെ ഇത്രയും നാളും വളർത്തി വലുതാക്കിയ മാതാപിതാക്കൾ ആര് ..? ..ഈ കുട്ടിയുടെ വീട്ടിൽ ഇപ്പൊ തന്നെ വിളിച്ചു അറിയിക്കണം…നാളെ അവരും കൂടി വന്നിട്ടു നിങ്ങളുടെ കാര്യത്തിൽ ഒരു തിരുമാനം ഉണ്ടാക്കാം ….”
അതികം പേജുകൾ ഇല്ലന്ന് ഇപ്പോഴാണ് സ്രെധിച്ചേ അതോണ്ട് പെട്ടെന്ന് ഫുൾ വായിച്ചു
തമ്മിൽ കാണാതെ പാറു അവനെ സ്നേഹിച്ചു കിച്ചു വിന്റെ കൂടെ ആണ് ദൈവം അതാണ് ഒന്നും പറ്റാതെ അവളെ കിട്ടിയേ ബാക്കി എന്താണ് ഉണ്ടേയെന്ന് അറിയാൻ കാത്തിരിക്കുന്നു
???…
???
ഇഷ്ടമായി
❣️
♥♥♥
❤❤❤