ബൂത്തിൽ നിന്ന് ഞാൻ നിന്നെ വിളിച്ചു….കുറെ നേരം ട്രൈ ചെയ്തപ്പോൾ നീ ഫോൺ എടുത്തു …പക്ഷേ നീ ഒന്നും സംസാരിച്ചിരുന്നില്ല … ആ സമയം നിങ്ങൾ ഒരു തിയേറ്ററിനുള്ളിലാണെന്നു ഞാൻ മനസിലാക്കി ….”
“അതെങ്ങനെ മനസിലായി ” കിച്ചു അവനോടു പറയുന്നത് കേട്ട് കൂടെയുള്ള ഒരു പോലീസുക്കാരൻ കിച്ചുവിനോട് ചോദിച്ചു …
കേട്ടു നിൽക്കുന്ന ബാക്കിയുള്ളവരിലും അതേ സംശയം ഉടലെടുത്തു ..അവരെല്ലാവരും കിച്ചു പറയുന്നത് കേൾക്കാനായി കാതോർത്തു ..
“ഇവൻ കാൾ അറ്റൻന്റ് ചെയ്തതും ഞാൻ ഫോണിലൂടെ കേട്ടത് ഫിലിമിലെ സോങ് ആയിരുന്നു ..അപ്പോൾ തന്നെ എനിക്ക് മനസിലായി അവർ തിയേറ്ററിൽ ആണെന്ന് … ഇവനിലേക്ക് എത്താനുള്ള കച്ചി തുരുമ്പായിരുന്നു ആ സോങ് …റിലീസ് ആയി രണ്ടുദിവസം പിന്നിട്ട ഫിലിമിലെ സോങ് ആയിരുന്നതിനാൽ ആ ഫിലിം എന്താണെന്നു മനസിലാക്കാൻ അധികം എനിക്കു മെനക്കെടേണ്ടി വന്നില്ല …
പിന്നീട് ഞാൻ റയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി ആ പടം കളിക്കുന്ന തീയേറ്റർ ഓട്ടോക്കാരോട് തെരക്കുകയും അവിടേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്യതു… ഓട്ടോയിൽ വച്ച് ആ ചേട്ടന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി പാറുവിന്റെ നമ്പറിൽ വിളിച്ചു കൊണ്ടിരുന്നു …നിരാശയായിരുന്നു ഫലം ..ഇതു കണ്ട ആ ചേട്ടൻ എന്നോട് കാര്യം ചോദിച്ചതും ഞാൻ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു..
“മോനെ ഇതൊരു മിസ്സിംഗ് കേസ് ആണ് ….അതും ഒരു പെൺകുട്ടി ….എത്രയും പെട്ടെന്നു പോലീസിൽ അറിയിക്കണം ..ഇല്ലെങ്കിൽ മോനും ഇതിൽ കുടുങ്ങും …”
അതികം പേജുകൾ ഇല്ലന്ന് ഇപ്പോഴാണ് സ്രെധിച്ചേ അതോണ്ട് പെട്ടെന്ന് ഫുൾ വായിച്ചു
തമ്മിൽ കാണാതെ പാറു അവനെ സ്നേഹിച്ചു കിച്ചു വിന്റെ കൂടെ ആണ് ദൈവം അതാണ് ഒന്നും പറ്റാതെ അവളെ കിട്ടിയേ ബാക്കി എന്താണ് ഉണ്ടേയെന്ന് അറിയാൻ കാത്തിരിക്കുന്നു
???…
???
ഇഷ്ടമായി
❣️
♥♥♥
❤❤❤