പവിത്രബന്ധം 4 [ പ്രണയരാജ] 267

 

എന്താ മീരാ….

 

അവൾ നമ്മുടെ വരുതിയിൽ വന്നു.

 

എന്ത്,

 

അതെ, അവൾ ഇപ്പോ വിളിച്ചിരുന്നു. 5 ലക്ഷം രൂപ വേണം പോലും. ആ ജഗനെ രക്ഷിക്കാൻ.

 

അവൻ ചത്തില്ലേ….

 

അപ്പോ നീ….

 

അതെടി, ഒരു ചെറിയ ആക്സിഡൻ്റ് സ്പോട്ടിൽ തീരണ്ടതാണല്ലോ…. ആ അവനായുസ്സ് കൂടുതലാ……

 

എന്തായാലും അതു കൊണ്ട് നമ്മുടെ കാര്യം എളുപ്പമായി കാശിനു വേണ്ടി അവൾ ഇപ്പോ എന്തിനും റെഡിയാ…

 

കൊടുക്കാന്ന് പറ, ആദ്യം വീഡിയോ റെക്കോർഡ് ചെയ്യാനുള്ളതൊക്കെ ഞാൻ ഒരുക്കട്ടെ, അവൾ എനിയൊരിക്കലും കയ്യിൽ നിന്നും വഴുതാൻ പാടില്ല.

 

അതെ, അവൾ നമ്മുടെ കാൽച്ചുവട്ടിൽ തന്നെ വേണം, എന്തായിരുന്നു അവളുടെയും അവൻ്റെയും നെഗളിപ്പ് , പവിത്രബന്ധം തൂ….

 

നീ സമയം കളയാതെ, വേണ്ട കാര്യങ്ങൾ ചെയ്യാൻ നോക്ക്, എൻ്റെ ആൾ കാശുമായി നിൻ്റെ അടുത്തേക്ക് ഇപ്പോ വരും,

 

വേഗം തന്നെ, അയക്ക് റിച്ചാർട് അവളെ നമ്പാനാവില്ല. കയ്യിൽ നിന്നും വഴുതും മുന്നെ പൂട്ടണം അവളെ, ഒരിക്കലും അഴിക്കാനാവാത്ത കുരുക്കിട്ടു പൂട്ടണം.

 

?????

 

ഹോട്ടൽ മുറിയിൽ, രവിയോടൊപ്പം, ആവണി കയറി. രവി റൂമിൻ്റെ വാതിൽ കുറ്റിയിടുമ്പോൾ, ആവണിയുടെ ഉള്ളം കിടുകിടാ വിറയ്ക്കുകയായിരുന്നു. മനസിൽ അവൾ കണക്കു കൂട്ടി വെച്ച ചില കാര്യങ്ങൾ ഉണ്ട്, അതു നടപ്പിലാക്കാനുള്ള വഴികൾക്കായി, അവളുടെ മിഴികൾ ആ മുറിയിലാകെ പരതി.

 

കുട്ടി, ഇങ്ങ് അടുത്തു വന്നെ,

 

ആദ്യം നിങ്ങൾ പറഞ്ഞ വാക്കുപാലിക്കൂ…

 

ഓ ഞാനാ കാര്യം മറന്നു.

 

രവി തൻ്റെ കയ്യിലുള്ള പെർസണൽ ഫോൺ കയ്യിലെടുത്തു. കാരണം ഒഫീഷ്യൽ ഫോണിൽ ഈ മുറിയിൽ നടക്കുന്ന സംസാരങ്ങൾ രാമാനുജൻ സാറിനു കേൾക്കുവാൻ വേണ്ടി കോൾ കണക്ട് ചെയ്തു വെച്ചിരിക്കുകയാണ്.

 

തൻ്റെ ഫോണിൽ ,  വാട്സ് ആപ്പ് തുറന്നു ഒരു ഇമേജ് എടുത്ത ശേഷം ഫോൺ ആവണിക്കു നേരെ നീട്ടി. മടിച്ചു മടിച്ചു കൊണ്ടാണെങ്കിലും അവളാ ഫോൺ വാങ്ങി. അതിലെ വിവരങ്ങൾ നോക്കി ഉറപ്പു വരുത്തി. ജഗൻ്റെ ഓപ്പറേഷന് പണമടയ്ക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞ നിമിഷം, ആ അവസ്ഥയിലും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഫോൺ തിരികെ കൊടുത്ത ശേഷം അവൾ അയാളിൽ നിന്നും അകലം പാലിച്ചു നിന്നു.

 

ഞാനെൻ്റെ വാക്കു പാലിച്ചു. എനി വാക്കു പാലിക്കേണ്ടത് താനാണ്.

 

സർ, എന്നോട് ക്ഷമിക്കണം, എനിക്കതിനാവില്ല.

 

എന്തോ… എങ്ങനെ, ആശുപത്രിയിൽ ഞാൻ എണ്ണിക്കൊടുത്തത് ചക്കക്കുരുവല്ല, അഞ്ചു ലക്ഷം രൂപയാ….

 

അറിയാം സർ, ആ പണം ഞങ്ങൾ തിരിച്ചു തരും പക്ഷെ, നിങ്ങൾ കരുതുന്നത് എനിക്കാവില്ല.

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  3. ❤️❤️❤️

  4. വിരഹ കാമുകൻ???

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ????

  12. കാർത്തിവീരാർജ്ജുനൻ

    Super bro super ?❤️
    Waiting for next part ?
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?

  13. Super bro??
    First comment?

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.