ഹാലോ…
മീരേച്ചി, ഞാനാ ആവണി,
എന്താടി, മോളെ, ഇപ്പോ ഒരു വിളി ,
ചേച്ചി എനിക്ക് അർജൻ്റായി 5 ലക്ഷം രൂപ വേണം.
ഓ നീ പറയുമ്പോ…. എടുത്തു തരാൻ ഇവിടെ അട്ടിയിട്ടു വെച്ചിരിക്കുവല്ലേ…
ചേച്ചി അങ്ങനെ പറയരുത്, എൻ്റെ ജഗൻ, അവൻ്റെ ജീവൻ രക്ഷിക്കാൻ എനിക്കാ കാശു വേണം.
അവൻ ചാവട്ടെടി….
മീരാ……
എന്താടി,
ചേച്ചി, പ്ലീസ്, നിങ്ങൾ പറയുന്ന, ആരുടെ കൂടെ വേണേലും ഞാൻ കിടക്കാം…
അതു പറയുമ്പോ അവളുടെ തൊണ്ട ഇടറിയിരുന്നു.
നിങ്ങൾക്കതല്ലേ…. വേണ്ടത്.
അയ്യോ… നീ വല്യ സാവിത്രിയല്ലായിരുന്നോ..
അവൻ്റെ ജീവനെക്കാൾ വലുതായൊന്നും എനിക്കില്ല. എന്തിനും ഞാനൊരുക്കം.
ഉം… ഞാൻ നിന്നെ വിളിക്കാം.
ചേച്ചി ഒന്നു വേഗാക്കണേ…
ഹാ…. വിളിക്കാം പെണ്ണേ…..
അതും പറഞ്ഞ് കോൾ കട്ട് ചെയ്യുമ്പോ മീരയുടെ മുഖം സന്തോഷം കൊണ്ട് ജ്വലിക്കുകയായിരുന്നു. അതേ സമയം ഇതെല്ലാം മറഞ്ഞു നിന്നു കേട്ട, രാമാനുജൻ്റെ മനസിൽ ഒത്തിരി ചോദ്യങ്ങൾ ഉണർന്നു. അയാൾ ഉടനെ രവിയെ വിളിച്ചു വരുവാൻ ആവിശ്യപ്പെട്ടു.
?????
രവി പതിയെ ആവണിയുടെ അടുത്തു പോയിരുന്നു. പതിയെ അവളെ തന്നെ നോക്കി നിന്നു. പിന്നെ തൻ്റെ ഫോണിൽ നിന്നും രാമാനുജൻ കോൾ ചെയ്തു. കോൾ എടുത്തതും, അതു കട്ടാക്കാതെ പോക്കറ്റിൽ ഇട്ടു.
ഹലോ… എന്താ കുട്ടിയുടെ പേര്,
ആവണി,
കുട്ടി ഫോണിൽ സംസാരിച്ചതു ഞാൻ കേട്ടു. അഞ്ചു ലക്ഷം ഞാൻ തരാം, പോരോ എൻ്റെ കൂടെ,
ഒരു നിമിഷം ആ വാക്കുകൾ കേട്ട ചതുർത്തിയോടെ മുഖം ചുളിച്ചു കൊണ്ടവൾ പറഞ്ഞു.
എടോ താൻ…….
പറയാൻ വന്നത് പാതി വഴിക്ക് , വിഴുങ്ങി കൊണ്ട് അവൾ പറഞ്ഞു.
വരാം സർ, ഞാൻ എവിടെ വേണേലും വരാം…. എനിക്കു 5 ലക്ഷം തരോ നിങ്ങൾ,
ഞാൻ തരുമെന്നു പറഞ്ഞാൽ തന്നിരിക്കും.
എങ്കിൽ കാശ് ഇപ്പോ തരണം .
അതു പറ്റില്ല കാശു തന്നു താൻ മുങ്ങിയാലോ…
സർ ഞാൻ മുങ്ങില്ല, എൻ്റെ പ്രാണനാ അവിടെ കിടക്കുന്നത്, ഇവിടം വിട്ടു ഞാൻ പോവില്ല.
ഇവിടെ അടുത്തു തന്നെ ഒരു ഹോട്ടൽ ഉണ്ട്, താൻ എൻ്റെ കൂടെ ആ മുറിയിൽ കയറിയാൽ ഉടനെ, എൻ്റെ ആൾ താൻ പറയുന്ന ആളുടെ പേരിൽ പണം അടച്ച് റെസിപ്റ്റ് വാട്സ് ആപ്പിൽ അയച്ചു തരും. എന്നിട്ടു മതി ബാക്കി കാര്യം. എന്തു പറയുന്നു.
അത് സർ, വൈകിയാൽ ജഗൻ,
ഇപ്പോ വൈകിക്കുന്നത് താൻ ആണ്, ഞാൻ ചതിക്കില്ല വിശ്വസിക്കാം.
സമ്മതം സർ,
?????
റിച്ചാർട്……
ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ
November thotte varum athilek irunnu thudangi. Nov 11 start aavm posting
November thotte varum athilek irunnu thudangi. Nov 11 start aavm posting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????
❤️❤️❤️
❤
Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe
Avidam njan vittu bro… ?
Ayyo
Bro idhu pole kadhakallula vera site undo
Bro nirthi ennu paranjapooll njan onnu peduchu
❤❤♥❤❤
നിങൾ pl Katha ഇടരില്ലെ
സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട് പെട്ടന്ന് തരുമോ
കലക്കി….
അടിപൊളി….
ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ് എന്ന്….
Waiting… Next part
ഇഷ്ടം ❤️ ❤️ ❤️ ❤️
സൂപ്പർ ആയിട്ടുണ്ട് ????
Super bro super ?❤️
Waiting for next part ?
വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?
Super bro??
First comment?
❤
Endhha mona ijjathi poli
അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ