പവിത്രബന്ധം 4 [ പ്രണയരാജ] 267

 

ആ ഒരുമ്പെട്ടവൾ കാരണമാ….

 

അതറിയില്ല സർ, ഡോക്ടറെ കൊണ്ട് അവളെ വിളിച്ചറിയിക്കാൻ പറഞ്ഞു ഞാൻ,

 

തനിക്കെന്താ വട്ടാണോ…. രവി,

 

അല്ല സർ, അവളു കൂടെ അറിഞ്ഞു കൊണ്ടാണോ എന്നറിയേണ്ടേ…..

 

അവനിപ്പോ ഏത് ഹോസ്പിറ്റലിലാടോ..

 

അപ്പോളോ….

 

എന്നാ വണ്ടി എടുക്ക് വേഗം .

 

?????

 

ഹോസ്പിറ്റലിലേക്കു കയറുമ്പോൾ തന്നെ രാമാനുജനും ,  രവിയും കാണുന്നത് വലിയ ഒരാൾക്കൂട്ടത്തെയാണ്. ഒപ്പം ഒരു പെണ്ണിൻ്റെ കരച്ചിലും. ആളുകളെ വകഞ്ഞു മാറ്റി, മുന്നിലെത്തിയ രവി ഞെട്ടി,

 

സർ , ഇതവളാ… ആവണി, ജഗൻ്റെ,

 

രാമാനുജൻ അവളെ ഒന്നു സൂക്ഷിച്ചു നോക്കി. ഡോക്ടറുടെ കാലു പിടിച്ചു കരയുന്ന പെൺകുട്ടിയെ ആണ് അയാളവിടെ കണ്ടത്.

 

കുട്ടി, എനിക്കിതിലൊന്നും ചെയ്യാൻ പറ്റില്ല.

 

ഡോക്ടർ ഓപ്പറേഷൻ ചെയ്താളൂ… കാശ് ഞാനെങ്ങനെയും തരാം, അവനൊന്നും പറ്റരുത്.

 

ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് കുട്ടി, ഇവിടെ ചില പ്രൊസീജർസ് ഉണ്ട്, കാശ് അടച്ചാൽ ഓപ്രേഷൻ,

 

ഡോക്ടർ അങ്ങനെ പറയരുത്, അവനെ രക്ഷിക്കാൻ എൻ്റെ ജീവൻ വരെ തരാം

 

സെക്യൂരിറ്റി…..

 

സെക്യൂരിറ്റി….

 

സെക്യൂരിറ്റി ഗാർഡ്സ് വന്ന് അവളെ, പിടിച്ചു കൊണ്ടു പോകുന്നു.

 

ഡോക്ടർ, പ്ലീസ്…

 

ഡോക്ടർ….

 

രവി, താൻ ക്യാഷ് അടക്ക് , ഞാനിതൊന്നു നോക്കട്ടെ,

 

രാമാനുജൻ അതു പറഞ്ഞതും ,  രവി ക്യാഷ് അടയ്ക്കാനും മറ്റുമായി, പോയി. ആ സമയം പ്രായമായ ഒരു സെക്യൂരിറ്റി അവളെ സൈഡിൽ ഒരു ചെയറിൽ ഇരുത്തി.

 

മോളെ, ആ കൊച്ചന് ആരുമില്ലെ,

 

അച്ഛനുണ്ട്,

 

എന്നാ ആ കൊച്ചിൻ്റെ അച്ഛനോട് വിളിച്ചു കാര്യം പറ,

 

അതെനിക്കറിയില്ല, ജഗൻ്റെ അച്ഛനാരാന്നെനിക്കറിയില്ല.

 

ഒരു ഞെട്ടലോടെയാണ് രാമാനുജനത് കേട്ടത്.

 

മോളവൻ്റെ ആരാ….

 

അതിനു മറുപടി പറയാതെ പൊട്ടിക്കരയുക മാത്രമാണവൾ ചെയ്തത്.

 

മോളെ എത്രയും പെട്ടെന്ന് കാശ് ഉണ്ടാക്കാൻ നോക്ക് അല്ലേ ആ കൊച്ചൻ,

 

അവൾ കത്തുന്ന ഒരു നോട്ടം ആ വൃദ്ധനെ നോക്കി, സമനില തെറ്റിയവളെ പോലെ പിറുപിറുത്തു കൊണ്ടിരുന്നു. എന്തു ചെയ്യണം എന്നറിയാതെ എല്ലാം കൈ വിട്ടു പോയവളെ പോലെ, അവൾ ഭ്രാന്തമായ ഏതോ തലങ്ങളിൽ സഞ്ചരിക്കുന്നതു പോലെ, ഒരു നിമിഷം അതെല്ലാം കണ്ടു നിന്ന രാമാനുജൻ്റെ മനസു പോലും ഉരുകി പോയി.

 

പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ അവൾ തൻ്റെ ഫോൺ എടുത്തു ആരെയോ വിളിച്ചു. ആ ഫോൺ വിളി കണ്ട് സംശയം തോന്നിയ രാമാനുജൻ തൂണിൻ്റെ മറവിൽ നിന്നും അവളുടെ സംസാരം കേൾക്കുവാൻ നിന്നു.

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  3. ❤️❤️❤️

  4. വിരഹ കാമുകൻ???

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ????

  12. കാർത്തിവീരാർജ്ജുനൻ

    Super bro super ?❤️
    Waiting for next part ?
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?

  13. Super bro??
    First comment?

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.