പവിത്രബന്ധം 4 [ പ്രണയരാജ] 267

 

അഞ്ചു വിളി കേട്ടതും ഒന്നു തിരിഞ്ഞു നോക്കി.

 

ചളിക്കുണ്ടിൽ സ്വയം കഴിയുന്നതും കഴിയാത്തതും നിൻ്റെ ഇഷ്ടം, പക്ഷെ മറ്റുള്ളവരെയും ചളിക്കുണ്ടിലാക്കാനുള്ള നിൻ്റെ പ്രവർത്തികൾ ഇന്നത്തോടെ നിർത്തിക്കോ അതാ നിനക്കു നല്ലത്.

 

ഒന്നും പറയാനാവാതെ, നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി കൊണ്ട് അവൾ വേഗം നടന്നു നീങ്ങി. അവളുടെ ആ പോക്കു കണ്ട് അടക്കിപ്പിടിച്ച ചിരിയോടെ ആവണി ജഗനെ കുറിച്ചോർത്തു. അവൻ്റെ ദീർഘവീക്ഷണത്തെ കുറിച്ച്.

 

എല്ലാം അവൻ പറഞ്ഞ പോലെ നടക്കുന്നു. തനിക്കു നേരെ അടുക്കുന്ന ഓരോ അപകടത്തിലും ഒരു കവചമായി മുന്നിൽ നിന്നും തന്നെ സംരക്ഷിക്കുന്നു. അവനോട് പ്രണയമാണോ… കടപ്പാടാണോ കൂടുതൽ എന്നു ചോദിച്ചാൽ അവർക്കും അതിനൊരു കൃത്യമായ ഉത്തരമില്ല, എന്നതാണ് സത്യം .

 

?????

 

ദിവസങ്ങൾ കടന്നു പോയി, മീരയുടെ പല പ്ലാനുകളും ലക്ഷ്യം കാണാതെ പരാജയത്തിൻ്റെ കയ്പ്പു നീർ മാത്രം സമ്മാനിച്ചു. ജഗനും ആവണിയും രാത്രി സംഗമത്തിലൂടെ കൂടുതൽ കൂടുതൽ അടുത്തു .

 

ഇന്ന് ഞായർ ആണ് കോളേജ് അവധി, തങ്ങളുടെ ഭവനത്തിൽ ഇരുവരും പാചകത്തിലാണ്.

 

ആവണി,

 

എന്താ….

 

ബാക്കി നീ.. ചെയ്യോ….

 

അതിനു നിങ്ങൾ എവിടെ പോവാ…

 

ഞാൻ അച്ഛനെ ഒന്നു കണ്ടിട്ടു വരാം.

 

ഇപ്പോയോ… എന്താ… പെട്ടെന്ന്.

 

അല്ല നമ്മുടെ കാര്യം അച്ഛനോടു പറയണ്ടെ,

 

ഉം… എന്നാ പോയി വാ… അതെ ഉച്ചയ്ക്കുണ്ണാനെത്തില്ലെ,

 

ഉം…ഉറപ്പായും

 

എന്നാ മോൻ വേഗം ചെല്ലാൻ നോക്ക്.

 

ഉം… പിന്നെ, ഞാൻ വരാതെ പുറത്തൊന്നും പോയേക്കരുത്.

 

ഇല്ല മനുഷ്യാ… നിങ്ങൾ സമാധാനമായി പോയി വാ….

 

ജഗൻ വേഗം വസ്ത്രങ്ങൾ മാറി, തൻ്റെ ബുള്ളറ്റിൽ അച്ഛനരികിലേക്കു യാത്രയായി. അവനു വേണ്ടി, ഭക്ഷണമൊരുക്കുന്ന ജോലിയിൽ ആവണി മുഴുകി.

 

?????

 

വലിയ കൊട്ടാര സമാനമായ ഒരു വീടിൻ്റെ ഗേറ്റിനു മുന്നിൽ ജഗൻ ബൈക്ക് നിർത്തി ഹോൺ മുഴക്കി. സെക്യൂരിറ്റി ഗാഡ് അവനെ കണ്ടതും, സലാം പറഞ്ഞു കൊണ്ട് ആ വലിയ കവാടം അവനു വേണ്ടി തുറന്നു കൊടുത്തു.

 

അവൻ ബൈക്ക് ഉള്ളിലേക്കോടിച്ചു കയറ്റി. പോർച്ചിൽ പാർക്ക് ചെയ്ത ശേഷം . അവൻ അധികാരത്തോടെ ആ വീട്ടിൽ പ്രവേശിച്ചു. ഡൈനിംഗ് ഡേബിളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മകൻ്റെ വരവ് രാമാനുജൻ കണ്ടിരുന്നു.

 

ഒരു കൂട്ടുക്കാരെ പോലെ കഴിഞ്ഞിട്ടും മകൻ തന്നിൽ നിന്നും പലതും മറച്ചു വെച്ചത് , ആ അച്ഛന് ഉൾക്കൊള്ളുവാനായിരുന്നില്ല. അവന് രണ്ടര വയസുള്ളപ്പോൾ അവൻ്റെ അമ്മ ലക്ഷ്മി, എല്ലാവരെയും വിട്ടു പോയത്. അതിനു ശേഷം മറ്റൊരു വിവാഹം പോലും കഴിക്കാതെ അവനു വേണ്ടി , അങ്ങനെ ജീവിക്കുന്ന തന്നെ ചതിക്കുവാൻ അവനെങ്ങനെ തോന്നി.

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  3. ❤️❤️❤️

  4. വിരഹ കാമുകൻ???

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ????

  12. കാർത്തിവീരാർജ്ജുനൻ

    Super bro super ?❤️
    Waiting for next part ?
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?

  13. Super bro??
    First comment?

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.