പവിത്രബന്ധം 4 [ പ്രണയരാജ] 267

 

ഇവിടെ വാടി,

 

ദേ… ജഗൻ ഞാൻ ഫ്രഷ് ആയതാ…

 

ഓ…. തമ്പ്രാട്ടി….

 

കളിയാക്കാതെ പോയി കുളിച്ചിട്ടു വാ… ഞാനപ്പോയേക്കും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം

 

അതും പറഞ്ഞവൾ അടുക്കളയിലേക്കും ഫ്രഷ് ആവാൻ ജഗൻ ബാത്ത് റൂമിലേക്കും പോയി.

 

?????

 

അഞ്ചു…..

 

എന്താ… ചേച്ചി.

 

ഇന്നവളെ ഏതു വിധേനയും നീ പുറത്തെത്തിക്കണം.

 

പക്ഷെ എങ്ങനെ,

 

ഇന്നലെ അവൻ്റെ കൂടെ അവൾ പോയതു കൊണ്ട് നീ വാങ്ങാനുള്ളത് വാങ്ങിയില്ല എന്നു പറ,

 

ഞാൻ പറഞ്ഞു നോക്കാം ചേച്ചി,

 

നോക്കിയാ പോരാ… നടക്കണം, കുറച്ച് സെൻ്റി ഒക്കെ അടിച്ചു നോക്ക്.

 

?????

 

അന്ന് കോളേജിലേക്കുള്ള അവരുടെ യാത്ര പോലും മലമുകളിൽ പെയ്യുന്ന മഴ പോലെയാണ്. ഉദയസൂര്യൻ്റെ സ്വർണ്ണവർണ്ണത്തിൽ കസവു നെയ്യുന്നതു പോലെ, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പതിയെ പതിയെ ഓടുന്നതു പോലെ.

 

ഇരുവർക്കും ക്ലാസിൽ പോകുവാൻ ഇന്നെന്തോ ഇഷ്ടമില്ല. ഒരു മെയ്യായി അലിഞ്ഞു ചേർന്നതു മുതൽ ഇണ പിരിയാനാവാതെ വിതുമ്പുകയാണാ ഇളം കുരുന്നു മനസുകൾ, ദേഹചൂടിൽ പ്രണയം പകർന്ന് ഒരു ശയ്യയിൽ നിദ്ര പുൽകുവാൻ അവർ കൊതിച്ചു.

 

ആവണി….

 

എന്താ ജഗൻ,

 

ഇന്നു നമുക്ക് ലീവെടുത്താലോ…

 

എനിക്കും എടുക്കണമെന്നുണ്ട് പക്ഷെ,

 

എന്താടി,

 

ഇന്ന് ആ താടക ആനുവൽ പ്രോജക്ട് സബ്ജക്ട് തരുമെന്നു പറഞ്ഞത്.

 

ആര്,

 

മേരി മിസ്സ് ,

 

അയ്യോ… മേരി മിസ്സാണോ.. എന്നാ വേണ്ട, നമുക്ക് ഇന്നലെ പോയ പോലെ ഉച്ചയ്ക്കു പോവാം.

 

നടക്കില്ല ബാലാ….

 

എന്താടി,

 

ഉച്ചക്ക് ശേഷമാണ് മിസ്സിൻ്റെ ക്ലാസ്.

 

നന്നായി.

 

അച്ചോടാ…. സങ്കടായോ…

 

ദേ… ആവണി, ആളെ പരിഹസിക്കുന്ന ഈ ടോൺ വേണ്ടാട്ടോ…

 

പരിഹാസോ ഇതോ…. ദേ.. മനുഷ്യാ സ്നേഹത്തോടെ പറയുന്നതാ… അല്ലാതെ,

 

മതി, മതി അത് വിട്, എനി അതിൽ പിടിച്ചു തൂങ്ങണ്ട,

 

ഉം….

 

അതേ.. ഇന്നും അവൾ ചിലപ്പോ വരും,

 

ആര്,

 

ആ അഞ്ചു പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ…

 

അതൊക്കെ ഓർമ്മയുണ്ട്, ഞാൻ നോക്കിക്കൊള്ളാം.

 

അവരതു സംസാരിച്ചു കൊണ്ട് കോളേജിലേക്കു കയറി. കാറിൽ നിന്നും അവർ ഇറങ്ങുന്നതും പരസ്പരം രണ്ടു വഴിയിലേക്കു തിരിയുന്നതും പകയുടെ കണ്ണുകൾ ഉറ്റു നോക്കിയിരുന്നു.

 

?????

 

രവി,….

 

എന്താ സർ,

 

ഇന്നു മുതൽ നമ്മുടെ ആളുകളുടെ ഒരു കണ്ണ് ജഗൻ്റെ മേലും, ആ പെണ്ണിൻ്റെ മേലും എപ്പോഴും ഉണ്ടാവണം അവരറിയാതെ.

 

ശരി സർ,

 

അവരെവിടെ പോകുന്നു, എന്തു ചെയ്യുന്നു. ആരെ കാണുന്നു എല്ലാം എല്ലാം എനിക്കറിയണം.

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  3. ❤️❤️❤️

  4. വിരഹ കാമുകൻ???

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ????

  12. കാർത്തിവീരാർജ്ജുനൻ

    Super bro super ?❤️
    Waiting for next part ?
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?

  13. Super bro??
    First comment?

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.