പവിത്രബന്ധം 4 [ പ്രണയരാജ] 267

 

പലപ്പോഴായി അവൻ പറയാറുണ്ട് താനൊരു വികാര ജീവിയാണെന്ന്, ആ വാക്കുകൾ ഓർത്തപ്പോൾ തന്നെ അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു . അവൻ പറഞ്ഞത് ശരിയാണ്, അവൻ വികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്നവനാണ്.

 

എന്നോടുള്ള അവൻ്റെ പ്രണയമല്ലേ… അവനെ എന്നിലേക്കടുപ്പിക്കുന്നതും, രക്ഷകനായി വരുത്തുന്നതും, ആദ്യമത് കേട്ടപ്പോ മറ്റൊരു ദൃഷ്ടി കോണിലൂടെയാണ് ഞാൻ കണ്ടത്, ഇന്ന് ഞാൻ കണ്ട ആ ദൃഷ്ടി കോൺ തന്നെ മതി.

 

ഞാൻ ചെയ്ത തെറ്റിന് പ്രായശ്ചിത്വവും ഞാൻ തന്നെയാണ്. ഈ മനസും ശരീരവും എന്നോ നിനക്കു സമർപ്പിച്ചതല്ലെ ജഗൻ, എനി ഞാനും അതിനു തടസം നിൽക്കില്ല. ഇന്നു നമ്മൾ ഒന്നാവും എല്ലാ അർത്ഥത്തിലും.

 

മനസിൽ ഉറപ്പിച്ച തീരുമാനത്തോടെ അവൾ ജഗൻ്റെ മുറിയിലേക്കു ചെന്നു. അവിടെ ബെഡിൽ കിടന്ന് ഫോണിൽ തോണ്ടിക്കിടക്കുന്ന അവനരികിൽ അവൾ ചെന്നിരുന്നു.

 

എന്താടോ… ഈ അസമയത്ത് താൻ ഇവിടെ,

 

എന്തോ ഒറ്റയ്ക്കു കിടക്കാനൊരു പേടി പോലെ,

 

താൻ തന്നാണോ ഈ പറയുന്നത്,

 

ഞാനൊരു വികാരജീവിയാടോ… എൻ്റെ അടുത്തു കിടന്നാ തനിക്കതു പണിയാവേ…

 

അങ്ങനെ എന്നെ പേടിപ്പിക്കാൻ നോക്കണ്ട മോനെ,

 

എന്താടി, നിനക്കു പേടിയില്ലെ,

 

ഞാനെന്തിനു പേടിക്കണം, എന്നായാലും നിനക്കുള്ളതല്ലെ ഞാൻ,

 

അങ്ങനാണോ…

 

പിന്നല്ലാതെ,

 

എന്നാൽ ഞാനൊന്നു രുചിച്ചു നോക്കട്ടെ,

 

നോക്കിക്കോ.. പിന്നെ കണ്ണിൽ കണ്ട പെണ്ണുങ്ങളെ വായിൽ നോക്കിയാ… ഞാൻ കൊല്ലും.

 

നീ… ആ മോളിൽ വെച്ചു നടന്നതും മനസിൽ വെച്ചാണോ…. നീയിപ്പോ…

 

ജഗൻ അതൊന്നുമല്ല, എന്തോ മനസിൽ തോന്നി അതാ ഞാൻ, നിനക്കു താൽപര്യമില്ലെ ഞാൻ നിർബദ്ധിക്കുന്നില്ല.

 

താൽപര്യമില്ലെന്നോ…. ഇവിടെ വാടി.

 

ആവണിയെ തൻ്റെ മാറിലേക്കു വലിച്ചിട്ടു കൊണ്ട് അവനാ ചുണ്ടിലെ തേൻ നുകരുവാൻ തുടങ്ങി. ഇരുമെയ്യും ഒന്നായി, ഒരു മനസായി അവരാ രാത്രിയിൽ രതിയുടെ സ്വപ്നത്തേരിൽ യാത്രയായി.

 

?????

 

രാവിലെ ഉറക്കമുണർന്ന , ആവണി താൻ നഗ്നയാണെന്നറിഞ്ഞ നിമിഷം അവൾക്ക് നാണം അടക്കാനായില്ല. സുഖമായുറങ്ങുന്ന ജഗൻ്റെ നെറുകയിൽ ഒരു സ്നേഹചുംബനം ചാർത്തിയ ശേഷം അവൾ ഫ്രഷ് ആവാനായി ബാത്ത് റൂം ലക്ഷ്യം വെച്ചു നടന്നു. നടക്കുവാൻ ചെറിയ ബുദ്ധിമുട്ടുകൾ അവൾക്കനുഭവപ്പെട്ടുവെങ്കിലും അവയെല്ലാം അവൾക്ക് സന്തോഷമാണ് പകർന്നത്.

 

ഫ്രഷ് ആയ ശേഷം നനഞ്ഞീറനുടുത്ത് അവൾ ജഗനരികിൽ വന്നു. തൻ്റെ കാർക്കൂന്തളിൽ ഇറ്റു വീഴുന്ന ജലകണികകളെ അവൻ്റെ മുഖത്തേക്കു തെളിച്ചു. സുഖനിദ്രയ്ക്കേറ്റ ഭംഗത്തിൻ്റെ അരോചകത്വം ആ മുഖത്ത് പ്രകടമാക്കി കൊണ്ട് അവൻ മിഴികൾ തുറന്നു.

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  3. ❤️❤️❤️

  4. വിരഹ കാമുകൻ???

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ????

  12. കാർത്തിവീരാർജ്ജുനൻ

    Super bro super ?❤️
    Waiting for next part ?
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?

  13. Super bro??
    First comment?

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.