പവിത്രബന്ധം 4 [ പ്രണയരാജ] 267

 

എന്തു പണിയാ നീ ഈ കാണിച്ചു വെച്ചത്.

 

അവിടെ കിടന്ന ബെഡ്ഷീറ്റ് കീറി അവളുടെ കയ്യിലെ മുറിവ് കെട്ടി കൊണ്ട്. അവളെയും കൊണ്ട് അയാൾ ആശുപത്രി ലക്ഷ്യമാക്കി ഇറങ്ങി. അയാളോടൊപ്പം വരാൻ കൂട്ടാക്കാതിരുന്ന ആവണിയെ ബലം പ്രയോഗിച്ചാണ് രവി കൊണ്ടു പോയത്.

 

അവൾ ഒച്ചയിടാൻ ശ്രമിച്ചതു വാ… പൊത്തി കൊണ്ട് അവളുടെ ചെവിയിൽ രവി പറഞ്ഞു.

 

എനി നീ ഒച്ചയിട്ടാൽ ഹോസ്പിറ്റലിൽ എൻ്റെ ആളുകൾ ഉണ്ട്, അവനെ അങ്ങ് തീർക്കാൻ പറയട്ടെ,

 

ആ വാക്കുകൾ മാത്രം മതിയായിരുന്നു അവളെ അനുസരണയുള്ള നല്ല കുട്ടിയാക്കാൻ .

 

?????

 

റിച്ചാർടിൻ്റെ ആൾ മീരയുടെ കയ്യിൽ 5 ലക്ഷം രൂപ ഏൽപ്പിച്ചതു മുതൽ  അവൾ ആവണിയെ വിളിക്കുകയാണ്. ഫോൺ റിംഗ് ചെയ്യുന്നുണ്ട് എന്നല്ലാതെ , ഒരു റെസ്പോൺസും ഇല്ല എന്നത് മീരയ്ക്ക് കൂടുതൽ ദേഷ്യം വരുവാനിടയായത്.

 

കാശിനാവിശ്യം ആ നായിൻ്റെ മോൾക്കാ…

 

എന്നാ…. അവളുടെ അഹങ്കാരത്തിന് ഒരു കുറവുമില്ല.

 

എത്ര നേരമെന്നു വെച്ചാ വിളിക്കുക;

 

എനി കാശു വേണേ… അവളു വിളിക്കട്ടെ, അപ്പോ കാണിച്ചു കൊടുക്കാം.

 

അതും പറഞ്ഞു കൊണ്ട്, മേശയിൽ ഫോൺ വെച്ചു കൊണ്ട്, അവളുടെ കോളിനായി കാത്തിരുന്നു. ആ സമയമാണ് കാവ്യ അവിടേക്കു കടന്നു വന്നത്.

 

ചേച്ചി ഞാൻ കേട്ടത് ശരിയാണോ… ആവണി നമ്മുടെ വഴിയ വന്നെന്നത്.

 

അതെടി, അവൾ തന്നെ വിളിച്ചു അല്ല നമ്മൾ വിളിപ്പിച്ചു.

 

പക്ഷെ എങ്ങനെ,

 

അവളുടെ ആ പുന്നാര ജഗന് ഒരു ആക്സിഡൻ്റ് , അതും നമ്മൾ ചെയ്തതാ… ഓപ്പറേഷന് 5 ലക്ഷം രൂപ വേണം, എന്തിനും തയ്യാറാണെന്നാണ് അവൾ പറഞ്ഞത്.

 

അതു കേട്ടതു മുതൽ കാവ്യ, കാര്യമായ ചിന്തയിലാണ്.  അവളിൽ  പെട്ടെന്നുണ്ടായ മാറ്റം മീരയും ശ്രദ്ധിച്ചു.

 

എന്താടി, എന്താ നീ ഇങ്ങനെ തല പുകഞ്ഞാലോചിക്കുന്നത്.

 

ചേച്ചി എനിക്കൊരു സംശയം.

 

എന്താന്നു വെച്ചാ പറ,

 

ആവണി ഇത് നമ്മളെ ടെസ്റ്റ് ചെയ്തതാണോ…

 

എന്തോന്ന്,

 

എൻ്റെ ചേച്ചി Richmond Town താമസിക്കുന്ന ഒരു കോടിശ്വരന് ഓപ്പറേഷന് 5 ലക്ഷം രൂപ എന്നത് നിസ്സാര കാര്യമാണ്.

 

എടി , അതു ശരിയാണല്ലോ… ഞാനതോർത്തില്ല.

 

അങ്ങനെ ഉള്ളപ്പോ അഞ്ചു ലക്ഷം ചോദിച്ച് ആവണി വിളിച്ചിട്ടുണ്ടേ… അത് ആ ആക്സിഡൻ്റിൽ നിങ്ങൾക്ക് വല്ല ബന്ധവുമുണ്ടോ എന്നറിയാനായിരിക്കും.

 

മീരയും ആകെ ആശയക്കുഴപ്പത്തിലായി. അവൾ വേഗം ഫോൺ എടുത്തു റിച്ചാർടിനെ വിളിച്ചു.

 

എന്താ മീരാ… അവളെ കണ്ടോ… നിങ്ങൾ എപ്പോഴാ ഇങ്ങോട്ടു വരുന്നത്.

 

റിച്ചാർട് ചെറിയൊരു പ്രശ്നമുണ്ട്.

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  3. ❤️❤️❤️

  4. വിരഹ കാമുകൻ???

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ????

  12. കാർത്തിവീരാർജ്ജുനൻ

    Super bro super ?❤️
    Waiting for next part ?
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?

  13. Super bro??
    First comment?

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.