പവിത്രബന്ധം 3 127

സർ, ആ ഒരു ദിവസം മാത്രം, ആ പെൺകുട്ടി അങ്ങനെ ഒരു കാര്യം ചെയ്തിട്ടുള്ളു. അതിനു ശേഷം ജഗൻ്റെ യാണവൾ,

ശ്ശെ, ഈ ജഗൻ ഇതെന്തു ഭാവിച്ചാണ്.

സർ എൻ്റെ സംശയം അന്നു വന്ന ആ ചെറുപ്പക്കാരനും ഇവളും കൂടി ജഗനെ ട്രാപ്പിലാക്കിയതാണോ എന്നാണ്.

ആരാണവൻ, എനിക്കറിയണം അതാരെന്ന്.

സർ, ഇന്നു വൈകുന്നേരമാകുമ്പോയേക്കും അതിനുള്ള ഉത്തരം എൻ്റെ പക്കൽ ഉണ്ടാവും സർ,

എല്ലാം അറിഞ്ഞിട്ടു വേണം എനിക്കു വിധിയെഴുതാൻ, ജഗനെ ട്രാപ്പിലാക്കാൻ നോക്കിയ അവളും അവനും എനി ഈ ഭൂമിയിൽ വേണ്ട,

സർ അത്,

രവി, ഈ കാര്യത്തിൽ എനിയൊരു മാറ്റമില്ല. വൈകുന്നേരം എനിക്കറിയണം ആ മുഖമില്ലാത്ത രൂപം ആരെന്ന്.

സർ,

?????

ഇൻട്രവൽ ടൈം, ക്ലാസിനു വെളിയിലേക്കിറങ്ങിയ ജഗനരികിലേക്കൊരാൾ ഓടി വന്നു.

ജഗൻ,…..

തൻ്റെ പേരു വിളിക്കുന്നതായി കേട്ടതും ജഗൻ തിരിഞ്ഞു നോക്കി. ആളെ കണ്ടതും അവന് മനസിലായി, മീര. ടീനയുടെ സ്റ്റാറ്റസിലും മറ്റും കണ്ടിട്ടുള്ളതു കൊണ്ട് ആളെ മനസിലാക്കുവാൻ ജഗന് പാടു പെടേണ്ടി വന്നില്ല. എങ്കിലും അവനത് മറച്ചു വെച്ചു.

നിങ്ങൾ,

ഞാൻ മീരാ….

ഹായ് മീരാ… എന്താ കാര്യം.

എനിക്കു കുറച്ചു സംസാരിക്കണം.

അതിനെന്താ… പറഞ്ഞോളൂ…

നമുക്കങ്ങോട്ടു മാറി നിന്നാലോ…

ജഗനതിനു സമ്മതം മൂളിയതും അവർ ആ ബിൾഡിംഗിൻ്റെ ഒരു മൂലയിലേക്കു നടന്നു. നടക്കുന്ന വഴി, മീര തൻ്റെ ഷോൾ മാറ്റി, അവർ മൂലയിലെത്തിയതും ഇറക്കി വെട്ടിയ, ചുരിദാറിൻ്റെ കഴുത്തിൻ്റെ വിടവിലൂടെ അവളുടെ അവയവ ഭംഗി തുറന്നു കാട്ടുന്നുണ്ടായിരുന്നു അവൾ,

മീരാ… താനാ ഷോൾ നേരെയിടു….

എന്താ ജഗൻ, തനിക്കിഷ്ടമായില്ലെ, അങ്ങനെ വരാൻ വഴിയില്ലല്ലോ…

അതു താനാണോ തീരുമാനിക്കുന്നത് ?

എനിക്കറിയുന്ന ജഗന്, ഇതൊക്കെ ഇഷ്ടമാണ്.

നിനക്കറിയുന്ന ജഗനോ… എന്നെ കുറിച്ച് നിനക്കെന്തറിയാം.

എൻ്റെ ജഗൻ, അന്ന് താൻ ആ ഹോട്ടലിൽ എന്തിനു വന്നതാ… എല്ലാം എനിക്കറിയാം, പിന്നെ,

പിന്നെ,

Updated: May 2, 2021 — 10:15 pm

15 Comments

  1. പാലാക്കാരൻ

    Kure nalu koodiyitu anenkilum veendum ezhuthiyathu santhosham

  2. ഇണക്കുരുവികൾ patte ozhivakio???

    1. പ്രണയരാജ

      Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro

  3. വിനോദ് കുമാർ ജി ❤

    ❤❤

  4. നിധീഷ്

    ❤❤❤

  5. ഏക - ദന്തി

    raja .. super aayi .lots of harts

      1. മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണ‌ജലി എന്ന് വരും ?

        1. പ്രണയരാജ

          Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa

  6. കാട്ടുകോഴി

    ❤❤❤❤

  7. ♥️♥️♥️

Comments are closed.