പവിത്രബന്ധം 3 127

സോറി, സർ. അത് ഞാൻ,

എനിക്കറിയുന്ന രവി ഇങ്ങനല്ല, എന്തോ രവിയിൽ പുതിയ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.

സർ, അത് വീട്ടിലെ കാര്യങ്ങൾ, ചിന്തിച്ചു അതാ പെട്ടെന്ന്, എനിയുണ്ടാവില്ല, സർ, വിഷ് ചെയ്യാത്തത് എൻ്റെ തെറ്റാണ് സർ,

ഏയ്, രവി, താൻ വിഷ് ചെയ്യാത്തതിനെ കുറിച്ചല്ല ഞാൻ പറഞ്ഞത്.

ഒരു ഞെട്ടലോടെയാണ് രവിയാ ചോദ്യം ഉന്നയിച്ചത്.

പിന്നെ, സർ പറഞ്ഞു വരുന്നത്.

എനിക്കറിയുന്ന വിശ്വസ്തനായ ഒരു രവിയുണ്ടായിരുന്നു. അവനെ ഒരു കാര്യം ഏൽപ്പിച്ചാൽ, അതു തീർത്ത്, അതിൻ്റെ കാര്യം സംസാരിക്കാൻ രാവിലെ തന്നെ എൻ്റെ ക്യാബിനു മുന്നിൽ എന്നെ കാത്തു നിൽക്കുന്ന രവി, പക്ഷെ ഇന്നതു കണ്ടില്ല.

സർ, പറഞ്ഞത് ശരിയാണ് , മനപ്പൂർവ്വം വന്നു നിൽക്കാത്തതാണ്.

എന്തു കൊണ്ട്.

സാറിനോട് , അതൊക്കെ പറയാനുള്ള ധൈര്യം വന്നില്ല .

അപ്പോൾ ഞാനറിയേണ്ട കാര്യങ്ങൾ ഉണ്ട്.

അതെ സർ,

എന്നാ താൻ പറ,

സർ കേട്ടത് ശരിയാണ്,

വാട്ട്, ജഗൻ എന്നോടു പോലും ചോദിക്കാതെ, എന്നെയറിയിക്കാതെ അതു ചെയ്യോ…

സർ, ചെയ്തു കഴിഞ്ഞ കാര്യത്തിൽ സംശയം വേണോ…

ഉം,… താൻ പറഞ്ഞതാ… അതിൻ്റെ ശരി, ഞാനവനെയൊന്നു കാണട്ടെ,

വേണ്ട സർ,

എന്താ രവി,

ജഗനെ ആരോ ട്രാപ്പ് ചെയ്തതാണോ എന്നൊരു സംശയം,

താനെന്താ അങ്ങനെ പറഞ്ഞത്.

സർ, അതു സത്യമാണെന്നുറപ്പായതും, ഞാൻ ആ പെൺകുട്ടിയെ കുറിച്ച് മുഴുവൻ ഡീറ്റേയൽസും പൊക്കി,

ഒക്കെ,

ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ കുട്ടിയാണ്, ഇപ്പോ അവസ്ഥ കുറച്ചു മോശമാണ്, അവരുടെ, മറ്റെല്ലായിടത്തു നിന്നും കിട്ടിയ റിപ്പോർട്ടുകളിലും  ആ കുട്ടിയെ കുറിച്ച് ക്ലീൻ ആണ്.

പിന്നെ എന്താ കുഴപ്പം,

സർ, അത് , ജഗനുമായുള്ളതിന് രണ്ടു മുമ്പെ,  ഒരു ഹോട്ടലിൽ ആ കൊച്ച് ഒരാണിൻ്റെ കൂടെ രണ്ടു മണിക്കൂർ, കാശ് വാങ്ങി…

രവി…. നീയെന്താ… പറയുന്നതെന്ന് വല്ല , അറിവുമുണ്ടോ  നിനക്ക്.

സർ, ഉറപ്പില്ലാത്ത  കാര്യം ഞാൻ പറയുമെന്നു തോന്നുന്നുണ്ടോ സാറിന്.

അതിനൊരു മറുപടി നൽകാൻ രാമാനുജനായില്ല എന്നതാണ് സത്യം .

Updated: May 2, 2021 — 10:15 pm

15 Comments

  1. പാലാക്കാരൻ

    Kure nalu koodiyitu anenkilum veendum ezhuthiyathu santhosham

  2. ഇണക്കുരുവികൾ patte ozhivakio???

    1. പ്രണയരാജ

      Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro

  3. വിനോദ് കുമാർ ജി ❤

    ❤❤

  4. നിധീഷ്

    ❤❤❤

  5. ഏക - ദന്തി

    raja .. super aayi .lots of harts

      1. മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണ‌ജലി എന്ന് വരും ?

        1. പ്രണയരാജ

          Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa

  6. കാട്ടുകോഴി

    ❤❤❤❤

  7. ♥️♥️♥️

Comments are closed.