പവിത്രബന്ധം 3 127

?????

പിറ്റേന്നു രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് ആവണിയും ജഗനും കോളേജിലേക്കു യാത്ര തിരിച്ചു. കാറിൽ ഇരുവരും ഒന്നിച്ചാണു പോകുന്നത്.

ആവണി…..

എന്താ ജഗൻ,

ഞാനൊരു കാര്യം ചോദിച്ചാൽ വിഷമാവോ…

വിഷമിപ്പിക്കുന്നതാണേ… വിഷമമാവും, എന്തേ….

അല്ല, നമ്മൾ ഒരുമിച്ച് കോളേജിൽ ചെന്നിറങ്ങുന്നതിൽ തനിക്ക്, പ്രശ്നം ഒന്നും ഇല്ലല്ലോ…

എന്തു പ്രശ്നം,

അല്ല ചിലപ്പോ കുട്ടികൾ വല്ലതും പറഞ്ഞാൽ, നിനക്ക് കൃത്യമായ ഒരു മറുപടി നൽകാൻ കഴിയാത്ത അവസരത്തിൽ,

എൻ്റെ ജഗൻ, നീ ടെൻഷൻ അടിക്കണ്ട, ഈ ലോകം മൊത്തം എനിക്കെതിരായാലും, എന്നെ എന്തു പറഞ്ഞാലും, എങ്ങനെ കണ്ടാലും എനിക്കതു ഒരു വിഷയമേ…അല്ല, പക്ഷെ,

എന്താടി,

നീ… തെറ്റായെന്തെങ്കിലും പറഞ്ഞാൽ, മറ്റൊരു കണ്ണിൽ എന്നെ കണ്ടാൽ പിന്നെ ഈ ആവണി ജീവനോടെ കാണില്ല.

ആവണി, നിനക്കങ്ങനെ തോന്നുന്നുണ്ടോ, എനിക്കങ്ങനെ ചെയ്യാനാവോ…

ആ വിശ്വാസം എനിക്കുള്ളതു കൊണ്ടല്ലേ.. ജഗൻ, നിന്നോടൊപ്പം ഒരു വീട്ടിൽ ഞാൻ കഴിയുന്നത്.

അതെനിക്കറിയാം ആവണി.

കാറിൽ ആ യാത്രയിൽ അവർ ഒത്തിരി കാര്യങ്ങൾ സംസാരിച്ചു. നാളെ എന്ന അന്ത്യമില്ലാതെ എന്നും കടന്നു വരുന്ന ആ വിരുന്നുക്കാരനെ അവർ തങ്ങളുടെ സ്വപ്നത്തിൻ്റെ ത്രാസ്സിൽ സൽക്കരിച്ചു.

കോളേജിൻ്റെ കവാടം കടന്ന് കാർ മുന്നോട്ടു കുതിക്കുമ്പോ.. ആവണിയുടെ മുഖത്ത് ചെറിയ ആശങ്ക പടരാതിരുന്നില്ല. വാക്കുകൾ കൊണ്ട് ഉച്ഛരിച്ച ധൈര്യം , യഥാർത്ഥ സാഹചര്യത്തിനു മുന്നിൽ പിൻന്താങ്ങിയില്ല എന്നു പറയുന്നതാവും സത്യം .

അവളുടെ മനസറിഞ്ഞ ജഗൻ, തൻ്റെ ഇടതു കൈക്കുള്ളിൽ അവളുടെ കൈകൾ സുരക്ഷിതമാക്കിയ നിമിഷം കൈവിട്ടു തുടങ്ങിയ അവളുടെ മനോധൈര്യം അവൾ വീണ്ടെടുത്തു. അതാ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ വ്യക്തമായിരുന്നു.

കാർ പാർക്ക് ചെയ്ത ശേഷം ഇരുവരും ഇറങ്ങിയ നിമിഷം പല മിഴികളും അവരിൽ തന്നെ പതിഞ്ഞിരുന്നു. ചിലരുടെ മിഴികളിൽ കത്തിയെരിയുന്ന പകയുടെ തീക്കനൽ കാണാം.

?????

രവിയുടെ ക്യാബിനിലേക്ക് അപ്രതീക്ഷിതമായി KR രാമാനുജൻ കയറി വന്നതും ഒരു ഞെട്ടലോടെ അയാൾ എഴുന്നേറ്റു നിന്നു. രവിയുടെ മുഖത്തെ വ്യാകുലതകൾ ആ വലിയ മനുഷ്യന് മനസിലാക്കുവാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നതാണ് സത്യം .

ഗുഡ് മോർണിംഗ് രവി,

ഗുഡ് മോർണിംഗ് സർ,

എന്നെ കണ്ടിട്ട് വിഷ് ചെയ്യാൻ പോലും പറ്റാത്തത്ര എന്തു പ്രശ്നാ… രവി, തനിക്കുള്ളത്.

Updated: May 2, 2021 — 10:15 pm

15 Comments

  1. പാലാക്കാരൻ

    Kure nalu koodiyitu anenkilum veendum ezhuthiyathu santhosham

  2. ഇണക്കുരുവികൾ patte ozhivakio???

    1. പ്രണയരാജ

      Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro

  3. വിനോദ് കുമാർ ജി ❤

    ❤❤

  4. നിധീഷ്

    ❤❤❤

  5. ഏക - ദന്തി

    raja .. super aayi .lots of harts

      1. മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണ‌ജലി എന്ന് വരും ?

        1. പ്രണയരാജ

          Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa

  6. കാട്ടുകോഴി

    ❤❤❤❤

  7. ♥️♥️♥️

Comments are closed.