മീരയുടെ ഫോൺ നിർത്താതെ, റിംഗ് ചെയ്യുകയാണ്. ഉറക്കച്ചടവോടെ അവൾ ഫോൺ എടുത്തു.
മീരാ… യൂ ചീറ്റ്….
റിച്ചാർടിൻ്റെ വാക്കുകൾ കേട്ടതും, ആ ഞെട്ടലിൽ അവളുടെ ഉറക്കച്ചടവെല്ലാം പമ്പ കടന്നു.
റിച്ചാർട് എന്താ…
അവളാരാണെന്നു പോലും അന്വേഷിക്കാതാണോടി… നീ… അവളെ ഇതിലേക്കു വലിച്ചിറക്കിയത്, നീയെന്നെ കുടുക്കുലാക്കിയത്, എൻ്റെ ശത്രുത അതു നിനക്കു താങ്ങാനാവില്ല, മീരാ…
നീയിതെന്തൊക്കെയാ… റിച്ചാർട് ഈ പറയുന്നത്, നീയാരെ കുറിച്ചാ ഇപ്പോ പറയുന്നത്,
ആവണി, അവളെ കുറിച്ചല്ലാതെ ആരെ കുറിച്ചാ ഞാൻ നിന്നോട് പറയേണ്ടത്.
അവളെ കുറിച്ചൊക്കെ എന്തു പറയാൻ,
എന്തു പറയാനെന്നോ അവളെവിടെയാ താമസിക്കുന്നതെന്ന് തനിക്കു വല്ല അറിവുമുണ്ടോ…
റിച്ചാർടിൻ്റെ ആ ചോദ്യം അവളിൽ ചെറിയ ആകാംക്ഷ നിറച്ചു. അവൾക്ക് ആവണിയുടെ താമസസ്ഥലം അറിയാനുള്ള ത്വര കൂടി.
എവിടെയാ അവൾ താമസിക്കുന്നത്.
Richmond Town, ആ Residential area യെ കുറിച്ചു ഞാൻ നിനക്കു പറഞ്ഞു തരേണ്ടതില്ലല്ലോ , അതിനർത്ഥം അവൾ പണക്കാരിയാണെന്നല്ലെ.
അവൻ്റെ വാക്കുകൾ അവളിൽ വെള്ളിടി പോലെ ആഴ്ന്നിറങ്ങി. തൻ്റെ ഞെട്ടൽ മാറിയതും അവൾ പറഞ്ഞു തുടങ്ങി.
നിനക്കു തെറ്റി റിച്ചാർട്, പഠിച്ച കള്ളിയാണവൾ,
താനെന്തൊക്കെയാടോ… ഈ പുലമ്പുന്നത്.
അതെ റിച്ചാർട് ഫീസ് അടക്കാൻ പോലും ഗതിയില്ലാതെ തെണ്ടി നടന്നവളാ അവൾ, അതിൽ എനിക്കൊരു പിഴവും പറ്റിയിട്ടില്ല.
അതായിരിക്കും എൻ്റെ ആളുകൾ നേരിൽ കണ്ടത്.
പുച്ഛിക്കണ്ട റിച്ചാർട്, അവളുടെ ഫസ്റ്റ് വർക്ക് ഒരു ചെറുപ്പക്കാരൻ്റെ കൂടെ ആയിരുന്നത് നിനക്ക് ഓർമ്മയില്ലെ ,
അതിനിപ്പോ എന്താ…
അവനാ അവളെ ഇപ്പോ വെച്ചോണ്ടിരിക്കുന്നത്, ഇപ്പോയാ എനിക്കു മനസിലായത് , എന്തു കണ്ടിണ്ടാ അവൾ അവൻ്റെ പെടലിക്കു തൂങ്ങിയെ എന്നത്.
അപ്പോ അവൻ നമുക്കു പാരയാണല്ലെ,
അതു താനെനിക്കു വിട്ടേര്, അവനെ വളച്ച് ഞാനെൻ്റെ കാൽച്ചുവട്ടിലാക്കും, അവളെ അവിടെ നിന്നും പുറത്താക്കും.
പുറത്താക്കിയാൽ കാര്യങ്ങൾ എളുപ്പമായി, ആ area യിൽ വെച്ച് അവളെ പൊക്കാനാവില്ല, അല്ല എങ്കിൽ കോളേജിനു പുറത്തു വെച്ച് അവളെ കിട്ടണം.
താൻ പേടിക്കാതെ , ഇതു ഞാൻ ഡീൽ ചെയ്തോളാം.
എങ്കിൽ , ശരി ഞാൻ വിളിക്കാം തന്നെ,
Kure nalu koodiyitu anenkilum veendum ezhuthiyathu santhosham
ഇണക്കുരുവികൾ patte ozhivakio???
Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro
❤❤
❤❤❤
raja .. super aayi .lots of harts
Thanks muthee…
മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണജലി എന്ന് വരും ?
Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa
Super
Thank you
❤❤❤❤
Thank you
♥️♥️♥️
Thank you