അയ്യേ… കരയാ… നീ… ദേ ആളുകൾ കാണും. കണ്ണു തുടച്ചെ.
അവനത് പറഞ്ഞതും അവൾ തൻ്റെ മിഴികൾ തുടച്ചു. മുഖത്ത് ഒരു പുഞ്ചിരി പടർത്താൻ ശ്രമിച്ചു.
ദേ… ഇതെങ്ങനെ ഉണ്ട്.
അവൻ എടുത്തു പിടിച്ച നൈറ്റ് ഡ്രസ്സ് കണ്ട് അവളുടെ കണ്ണു തള്ളി പോയി. സുതാര്യമായ ഇറക്കം കുറഞ്ഞ ഒരു നൈറ്റ് ഡ്രസ്സ്…
അയ്യേ… ജഗൻ ഇത് ,
എന്താ….
ഇതിട്ടാ…. എല്ലാം,
അതിനെന്താ രാത്രിയല്ലെ, നമ്മൾ രണ്ടാളും മാത്രമല്ലെ അവിടെ,
അയ്യേ… വശളൻ,
ഞാനിതെടുത്തു, നിനക്കു തോന്നുമ്പോ ഇട്ടാ മതി.
അതും പറഞ്ഞു കൊണ്ട് ആ മോഡൽ മൂന്നെണ്ണം അവനെടുത്തു. കൂടാതെ അഞ്ച് നോർമൽ നൈറ്റ് ഡ്രസ്സും . അതു ബിൽ ചെയ്ത ശേഷം പാർക്കിംഗിൽ കയറി, വണ്ടിയുമെടുത്തു വീട്ടിലേക്കു യാത്രയി .
വില്ലയുടെ ഗെയ്റ്റ് കടന്ന് ഉള്ളിൽ കയറുമ്പോൾ അവരറിഞ്ഞിരുന്നില്ല, രാത്രിയുടെ ഇരുളിൻ്റെ മറവിൽ രണ്ടു മിഴികൾ മാളിൽ നിന്നും ഇവിടെ വരെ അവരെ പിന്തുടർന്നത്.
വില്ലയുടെ മെയിൻ ഗെയ്റ്റിനു കുറച്ചകലെയായി നിർത്തിയ ബൈക്കിൽ നിന്നും ഒരാൾ ഇറങ്ങി. ഹെൽമറ്റ് ഊരിയ ശേഷം, തൻ്റെ ഫോൺ എടുത്ത് ആരെയോ വിളിച്ചു.
?????
രവി ഓരോ സ്ഥലത്തുള്ള തൻ്റെ ആളുകളെ കൊണ്ട്, ആവണിയുടെ വിവരങ്ങൾ തിരക്കുകയായിരുന്നു. ഓരോ ചെറിയ വിവരങ്ങളും അയാൾക്കു വിലപ്പെട്ടതായിരുന്നു.
അവളുടെ ഫാമിലി ഡീറ്റെയ്ൽസ് മുതൽ എല്ലാം, അയാൾ അന്വേഷിച്ചറിഞ്ഞു. കോൾ ഗേൾ ആയി അവൾ ഹോട്ടലിൽ ഒരു ദിവസം പോയതും. ഒരു ചെറുപ്പക്കാരനുമായി കഴിഞ്ഞതും അയാളെ ഞെട്ടിച്ചു.
ആ സമയം, ഒരു ഫോൺ കോൾ കൂടെ വന്നു. ബാംഗ്ലൂരിലെ ഒരു സർക്കാർ ഓഫീസിൽ നിന്നും.
സർ, സാറു പറഞ്ഞത് ശരിയാ… അതു നടന്നിട്ടുണ്ട്.
അപ്പോ എൻ്റെ സംശയം ശരിയായിരുന്നു.
അതെ സർ,
ഉം താൻ വെച്ചോ… ഞാൻ തന്നെ വന്നു കണ്ടോളാം.
ശരി സർ,
അയാൾ ആകെ വിഷമത്തിലായി. രണ്ടു വാർത്തകൾ അയാൾക്കു താങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനെക്കാൾ ഏറെ രവിയെ തളർത്തിയത് ഈ കാര്യം എങ്ങനെ സാറിനോടു പറയും എന്ന ചോദ്യമാണ്. നാളെ സർ ചോദിക്കുമ്പോ… ഒന്നും മനസിലാവാത്ത അവസ്ഥയിൽ രവി സോഫയിലേക്കിരുന്നു. നാളെ എന്തു തന്നെ ആയാലും സാറിനോടു പറയാം എന്നയാൾ തീരുമാനിച്ചു.
?????
Kure nalu koodiyitu anenkilum veendum ezhuthiyathu santhosham
ഇണക്കുരുവികൾ patte ozhivakio???
Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro
❤❤
❤❤❤
raja .. super aayi .lots of harts
Thanks muthee…
മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണജലി എന്ന് വരും ?
Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa
Super
Thank you
❤❤❤❤
Thank you
♥️♥️♥️
Thank you