അവൻ്റെ ആ ശബ്ദവും, ആവണിയുടെ മുഖഭാവവും കണ്ടപ്പോ സേൽസ് ഗേൾ ചിരിയടക്കി പിടിച്ചു.
നൈറ്റ് ട്രെസ്, ലേഡീസ്…
ദാറ്റ് സൈഡ് സർ,
അവൾ ചൂണ്ടി കാട്ടിയ ഭാഗത്തേക്ക് ആവണിയെയും കൂട്ടി, വേഗത്തിൽ നടന്നു.
നിയെന്തു പണിയാ…ആവണി കാണിച്ചെ, മനുഷ്യൻ്റെ തൊലി പോയി.
നന്നായി, കണ്ട പെണ്ണുങ്ങളെ വായനോക്കിയാ.. ഇങ്ങനെ ഇരിക്കും,
ആണോ…
ആ… അതെ,
ഞാൻ മുന്നെ നിന്നോടു പറഞ്ഞു, ഞാനൊരു വികാരജീവിയാണെന്ന്,
അയിന്,
നിനക്കു പറ്റില്ലെന്നു പറഞ്ഞു, അതാ ഞാൻ വായനോക്കിയത്.
അവൻ്റെ ആ മറുപടി, ഒരു നിമിഷം അവളുടെ ഉത്തരം മുട്ടിച്ചു കളഞ്ഞു. ഗാഢമായ ചിന്തയിൽ അവൾ മുഴുകിയപ്പോ അവൻ ഡ്രസ്സുകൾ നോക്കുകയായിരുന്നു.
ജഗൻ,…
എന്താടി,
എനി നീ വായ നോക്കണ്ട അതെനിക്കിഷ്ടല്ലാ…
ഓ… ആയിക്കോട്ടെ,
എനിക്കു സമ്മതാ… നീ പറയുന്നതെന്തും.
അവളുടെ ആ മറുപടി കേട്ടതും അവനു ചിരിയാണു വന്നത്.
ആവണി, നീ പൊട്ടിയാണോടി,..
ജഗൻ, ഞാൻ,
ഞാൻ വെറുതെ നിന്നോട് ജയിക്കാൻ എന്തേലും പറഞ്ഞാ… അതു കണ്ണും പൂട്ടി വിശ്വസിച്ച് ഓരോന്നു വിളിച്ചു പറഞ്ഞോളും.
അതല്ല ജഗൻ, ഞാൻ.. കാരണല്ലെ നീ ഇപ്പോ…
വായനോക്കിയത് എന്നാണോ നീ പറയുന്നത്.
അതെയെന്നവൾ തലയാട്ടി.
ആവണി, നീയെൻ്റെ കൂടെ കിടന്നാലും ചിലപ്പോ ഞാൻ വായനോക്കും.
ഒരു ഞെട്ടലോടെയാണവൾ അവനെ നോക്കിയത്.
സത്യം, ആണായി പിറന്നവനൊക്കെ നോക്കിപ്പോവും, അതങ്ങനാ… നിനക്കിഷ്ടല്ലാത്തോണ്ട് നോക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം ആ ഉറപ്പേ എനിക്കു തരാൻ പറ്റു.
ജഗൻ ഞാൻ,
നീയൊന്നും പറയണ്ട, നിൻ്റെ അടുത്ത് കള്ളം പറയാൻ താൽപര്യം ഇല്ലാത്തോണ്ട ഒന്നും മറച്ചു വെക്കാതെ ഞാൻ പറഞ്ഞത് . പിന്നെ ഒരുറപ്പ് ഞാൻ തരാം….
എന്താ എന്ന ഭാവത്തിൽ അവൾ അവനെ നോക്കി.
മിഴികളിലൂടെ ഉള്ള നോട്ടമല്ലാതെ മറ്റൊന്നും എന്നിൽ നിന്നും ഉണ്ടാവില്ല, ഈ മനസിൽ മറ്റൊരു പെണ്ണിനും സ്ഥാനമുണ്ടാവില്ല, നിന്നെയല്ലാതെ ജഗൻ മറ്റാരെയും തൊടില്ല. ഇതു തെറ്റിയാൽ പിന്നെ ജഗൻ ഉണ്ടാവില്ല അതു പോരെ നിനക്ക്.
ജഗൻ ഞാൻ,
Kure nalu koodiyitu anenkilum veendum ezhuthiyathu santhosham
ഇണക്കുരുവികൾ patte ozhivakio???
Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro
❤❤
❤❤❤
raja .. super aayi .lots of harts
Thanks muthee…
മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണജലി എന്ന് വരും ?
Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa
Super
Thank you
❤❤❤❤
Thank you
♥️♥️♥️
Thank you