പവിത്രബന്ധം 3 127

?????

ആവണി നമുക്കു കിടന്നാലോ…

എന്താ ഇപ്പോ… ഒരുറക്കം,

സദ്യ കഴിച്ചതല്ലെ,…

ഉം എന്നാ കിടക്കാം, എനിക്കും നല്ല ക്ഷീണം തോന്നുന്നു.

അവരിരുവരും എഴുന്നേറ്റ് മുറിയിലേക്കു നടന്നു. ആവണി മുറിയുടെ വാതിൽ തുറന്നകത്തു കയറിയതും.

അല്ല എങ്ങോട്ടാ….

കിടക്കാൻ….

അതെ, ആ മുറിയിൽ,

എടി, കിടന്നുറങ്ങാനല്ലെ, ഇപ്പോ സോഫയിൽ എന്നോട് ഒട്ടിയിരുന്ന പോലെ തന്നെ അല്ലേ… നമുക്കൊന്നിച്ചുറങ്ങാടി,

അതു ഹോൾ, ഇതു റൂമാ.. മോനെ എനിക്കു തീരെ വിശ്വാസം ഇല്ല, നല്ല കുട്ടിയായി ആ മുറിയിൽ പോയി കിടക്ക്,

ആവണി, പ്ലീസ് ടാ…

ജഗൻ, ഞാൻ പറഞ്ഞു, എല്ലാത്തിനും ഒരു സമയം ഉണ്ട്, അതു വരട്ടെ, അപ്പം നോക്കാ…

എനിയെന്തു സമയം, നീയിതെന്തൊക്കെയാ… പറയുന്നത് ആവണി.

ജഗൻ, നിൻ്റെ അച്ഛനോട് നമ്മുടെ ബന്ധത്തെ കുറിച്ച് നീ… പറഞ്ഞോ…

അത് പറയല്ലോ… പറയണല്ലോ..

അതെ, നീ പറഞ്ഞിട്ട് ആ മനഷ്യൻ സമ്മതിച്ച ശേഷം നീയെൻ്റെ കൂടെ അന്തിയുറങ്ങിയാൽ മതി ,

ആവണി, നീയിങ്ങനെ കടിച്ചാപൊട്ടാത്ത വാക്കുകൾ പറയാതെ,

ജഗൻ ഞാൻ പറഞ്ഞു, ബാക്കിയൊക്കെ നിൻ്റെ ഇഷ്ടം, നിനക്കെൻ്റെ ശരീരമാണ് വേണ്ടതെങ്കിൽ, നിനക്കെൻ്റെ സമ്മതം പോലും കൂടാതെ ഈ മുറിയിൽ കയറാം കിടക്കാം ഞാൻ തടയില്ല…

മിസ്സ് , ആവണി, ഞാനൊരു വികാരജീവിയാണ്,

ഛി…. പോടാ… നിൻ്റെ തൊലിഞ്ഞ അഭിനയം എനിയെൻ്റെ അടുത്ത് ചിലവാവില്ല…

അച്ഛാ…. നിങ്ങൾ കുരിശായി മാറുമെന്ന് ഞാൻ കരുതിയില്ലെൻ്റെ പൊന്നച്ഛാ…

അതു കേട്ടവൾ വശ്യമായി പുഞ്ചിരി തൂകി.

ഒരു ചാൻസ് ഉള്ള പോലുണ്ടല്ലോ ..

ഒരു ചാൻസും ഇല്ല, മോൻ വണ്ടി വിട്ടോ….

അവൾ കട്ടായം പറഞ്ഞതും ഒരു ദീർഘശ്വാസവും വിട്ട് മുഖത്ത് ഒരു ലോട് പുച്ഛവും വാരി വിതറി, വിഷണ്ണനായി അവൻ , തൻ്റെ മുറിയിലേക്കു യാത്രയായി. ആ പോക്കു നോക്കി ചിരിയടക്കാൻ പാടു പെടുകയായിരുന്നു ആവണി.

?????

മീരയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ആദ്യമായാണ് അവളുടെ കെണിയിൽ നിന്നും ഒരു പെൺക്കുട്ടി രക്ഷപ്പെടുന്നത്. കാണാൻ കൊള്ളാവുന്ന, അംഗലാവണ്യവും, അവയവ വളർച്ചയുമുള്ള നല്ല പെൺക്കുട്ടികളെ അവൾ നോട്ടമിടും.

Updated: May 2, 2021 — 10:15 pm

15 Comments

  1. പാലാക്കാരൻ

    Kure nalu koodiyitu anenkilum veendum ezhuthiyathu santhosham

  2. ഇണക്കുരുവികൾ patte ozhivakio???

    1. പ്രണയരാജ

      Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro

  3. വിനോദ് കുമാർ ജി ❤

    ❤❤

  4. നിധീഷ്

    ❤❤❤

  5. ഏക - ദന്തി

    raja .. super aayi .lots of harts

      1. മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണ‌ജലി എന്ന് വരും ?

        1. പ്രണയരാജ

          Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa

  6. കാട്ടുകോഴി

    ❤❤❤❤

  7. ♥️♥️♥️

Comments are closed.