പവിത്രബന്ധം 3 127

ശരി ജഗൻ . ഞാൻ അങ്ങനെ തന്നെ ചെയ്യാം.

ആവണി, എനി എന്താവിശ്യം വന്നാലും ഒറ്റയ്ക്കു പുറത്തു പോകണ്ട,

ഉം…. ഞാൻ ഒറ്റയ്ക്കു പോവില്ല.

എന്നെ വിളിച്ചാ മതി, കൂട്ടിനു ഞാൻ വരും .

ഉം….

പിന്നെ വെറുതെ മനസിൽ ഓരോന്നു കണക്കു കൂട്ടി, എന്തെങ്കിലും ഒക്കെ ചിന്തിച്ച്, വായെ തോന്നിയത് പറയാതിരിക്കാൻ ശ്രമിക്ക്.

ഞാനതിനു സോറി പറഞ്ഞില്ലെ ജഗൻ,

ഉം…

അവൻ്റെ മുഖത്തെ തെളിച്ച കുറവ് കണ്ടതു കൊണ്ട്, അവൾ വേഗം തന്നെ അവൻ്റെ കവിളിൽ മുത്തി.

ഇപ്പോ ഒക്കെ ആയില്ലെ…

ഇങ്ങനെ ആണേ…. ഇടക്കിടെ വേണ്ടാത്തതൊക്കെ ചിന്തിച്ചു കൂട്ടിക്കോ…

അയ്യടാ…

?????

സർ,…..

എന്തായി,

അവൾ കയ്യിൽ നിന്നും വഴുതി പോയി സർ,

വാട്ട് ദ ഫക്ക്, എങ്ങനെ,

എല്ലാം നമ്മൾ കരുതിയ പോലെ നടന്നതായിരുന്നു. പെട്ടെന്ന് ഒരു കാർ വെട്ടം ചാടി, അതിൽ നിന്നും ഒരുത്തൻ അവളെ പിടിച്ചു കാറിൽ കയറ്റി കൊണ്ടു പോയി.

എന്നിട്ടു നിങ്ങൾ നോക്കി നിന്നോ…

അത് സർ കോളേജിൻ്റെ ഗേറ്റിൽ നിന്നും 10 അടി ദൂരത്തിലാ ഇതൊക്കെ നടന്നത് അതാ ഞങ്ങൾ,

ഉം… അതു നന്നായി.

എന്നാ നിങ്ങൾ വെച്ചോ ഞാനവളെ വിളിക്കട്ടെ,

റിച്ചാർട് ആകെ കലി തുള്ളിയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്നവന് പോലും അറിയില്ല, പിടി തരാത്ത വരാൽ പോലെ അവൾ എന്നും വഴുതി പോകുന്നത് റിച്ചാർടിന് നിരാശ മാത്രം പകർന്നു കൊണ്ടാണ്.

റിച്ചാർട് മീരയുടെ നമ്പറിലേക്കു ഡയൽ ചെയ്തു. കോൾ എടുക്കാൻ അവൾ വൈകുന്ന ഓരോ നിമിഷവും അവൻ്റെ കണ്ണുകളിൽ കോപം അധികരിക്കുകയായിരുന്നു.

(തുടരും….)