പവിത്രബന്ധം 3 127

അവനിൽ നിന്നും അങ്ങനെ ഒരു മറുപടി കൂടെ ലഭിച്ചതും പല കാര്യങ്ങൾ അവളുടെ മനസിലേക്കോടി വന്നു. പെട്ടെന്നുണ്ടായ ഈ വീട്ടിലേക്കുള്ള മാറ്റം പോലും. അവൾ അവനരികിലേക്കോടി. അവനെ വാരിപ്പുണർന്നു. എന്നാൽ അവനവളെ അടർത്തി മാറ്റാൻ ശ്രമിച്ചു . അവൻ അടർത്തി മാറ്റാൻ ശ്രമിക്കും തോറും കൂടുതൽ ശക്തിയോടെ അവൾ അവനിലേക്കു പടർന്നു. ഒടുക്കം അവനും പതിയെ ശാന്തമായി.

സോറി, ജഗൻ ഞാനങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.

വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയിട്ട് സോറി പറയുന്നതിൽ എന്താ കാര്യം ആവണി.

എൻ്റെ പൊട്ട ബുദ്ധിയിൽ തോന്നിയതറിയാതെ പറഞ്ഞു പോയതാ… എനിയുണ്ടാവില്ല. എന്നോട് ക്ഷമിക്ക്,

അവൻ മൗനം പുൽകി നിന്നു. അതവളെ കൂടുതൽ വേദനിപ്പിച്ചു.

സ്വയം വഴിപ്പിക്കാനായി പോയ എൻ്റെ ജീവിതം കാത്ത നിന്നോട് ഞാൻ,

ആവണി,…..

ദേഷ്യത്തോടെയായിരുന്നു, അവനാ…പേരു വിളിച്ചത്. തെല്ലൊരു ഭയം അവളിലും പടർന്നിരുന്നു.

എനി മേലിൽ, അങ്ങനെ പറഞ്ഞു പോകരുത്.

ഉം… ഇല്ല, പക്ഷെ നീയെന്നിൽ നിന്നും എന്തോ ഒന്നു മറയ്ക്കുന്നുണ്ട്, അതെനിക്കറിയണം.

ഉം… ഞാൻ പറയാം,

എന്താ അത്,

ടീന വിളിച്ചിരുന്നു…

എന്തിന്,

ആ അഞ്ചു നിൻ്റെ ക്ലാസിലുള്ളതാണല്ലേ…

അതെ,

അവൾ മീരയുടെ ടീമിലുള്ളതാ…

അഞ്ചുവോ…. അവളൊരു പാവം കൊച്ചാ…

നിനക്കവൾ പാവമായിരിക്കും മീരയും അഞ്ചുവും സംസാരിക്കുന്നത് കേട്ടാണ് ടിന എന്നെ വിളിച്ചത് ,

അവരെന്തു സംസാരിച്ചെന്ന്.

ഇവിടെ വെച്ചോ കോളേജിൽ വെച്ചോ.. അവർക്കു നിന്നെ ഒന്നും ചെയ്യാനാവില്ല ആവണി, അതു കൊണ്ട് അവർക്കു  വേണ്ടത്, നിന്നെ കൊളേജിനു പുറത്ത് ഒറ്റയ്ക്കു കിട്ടണം, അതിനാ… ഇല്ലാത്ത കാര്യവും പറഞ്ഞ് അഞ്ചു നിന്നെ പുറത്തേക്കു കൊണ്ടു പോയത്.

എനിക്കിത് വിശ്വസിക്കാനാവുന്നില്ല ജഗൻ,

കൺമുന്നിൽ കാണുന്നതെല്ലാം വിശ്വസിക്കാൻ പറ്റിയില്ല എന്നു വരും പക്ഷെ, വിശ്വസിക്കാതെ പോകുന്ന സത്യങ്ങൾ നാശം വിതയ്ക്കും ആവണി.

മനസിലായി ജഗൻ,

അവൾ നാളെയും വരും നിൻ്റെ അരികിൽ,

ഞാനെനി പോവില്ല,

നി വരും എന്നു പറ,

ജഗൻ,

നിൻ്റെ കൂടെ ഞാൻ കൂടെ വരും എന്നു പറ, അപ്പോ നിനക്കു മനസിലാവും അവളുടെ തനി സ്വഭാവം,

Updated: May 2, 2021 — 10:15 pm

15 Comments

  1. പാലാക്കാരൻ

    Kure nalu koodiyitu anenkilum veendum ezhuthiyathu santhosham

  2. ഇണക്കുരുവികൾ patte ozhivakio???

    1. പ്രണയരാജ

      Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro

  3. വിനോദ് കുമാർ ജി ❤

    ❤❤

  4. നിധീഷ്

    ❤❤❤

  5. ഏക - ദന്തി

    raja .. super aayi .lots of harts

      1. മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണ‌ജലി എന്ന് വരും ?

        1. പ്രണയരാജ

          Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa

  6. കാട്ടുകോഴി

    ❤❤❤❤

  7. ♥️♥️♥️

Comments are closed.