പവിത്രബന്ധം 3 127

?????

തങ്ങളുടെ വീടിനു മുന്നിൽ കാർ നിന്നതും, ആവണി, ദേഷ്യത്തോടെ കാറിൽ നിന്നും ഇറങ്ങി, ഡോർ തുറന്ന് അകത്തേക്കു കയറി. അവൾ വേഗം തന്നെ തൻ്റെ മുറിയിൽ കയറി ഡോർ അടച്ചു. ബെഡിൽ കിടന്ന അവൾക്ക് ഒരു സമാധാനവും ലഭിച്ചില്ല എന്നതാണ് സത്യം .

ഇപ്പോ ആയിട്ട് ജഗൻ്റെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്, തനിക്കൊരു സ്വാതന്ത്ര്യവും തരാതെ തന്നെ ഒരു അടിമ കണക്കെ കാണുന്ന പോലെ, അഞ്ചു എന്തു കരുതിയിട്ടുണ്ടാവും, എനിക്കവളുടെ കൂടെ ഒന്നു പുറത്തു പോകാനും സ്വാതന്ത്ര്യമില്ലെ.

ഉച്ചയ്ക്കു ശേഷമുള്ള ക്ലാസ് ഒരാവശ്യവുമില്ലാതെ കട്ടാക്കിച്ചു. കാറിൽ വന്നു നിന്ന രീതിയും, തന്നോട് ചൂടായി കൊണ്ട് കേറാൻ പറഞ്ഞ വാക്കുകളും, തന്നെ പിടിച്ചു വലിച്ചു കാറിൽ കയറ്റിയതും എല്ലാം കാണുമ്പോ… ജഗനെന്തോ മാറ്റം വന്നിട്ടുണ്ട്.

എനി ഞാൻ കണ്ടതല്ലെ ജഗൻ്റെ യഥാർത്ഥ മുഖം. അവളുടെ ഉള്ളിൽ നുരഞ്ഞു പൊന്തിയ ചോദ്യങ്ങൾക്ക് ഉത്തരം അവളുടെ പക്കൽ ഉണ്ടായിരുന്നില്ല. അവളിലെ ദേഷ്യം ജഗനെ കാണുവാനായി അവളെ പ്രേരിപ്പിച്ചു. ഒരു വല്ലാത്ത ആസക്തിയോടെ അവൾ തൻ്റെ മുറിയുടെ വാതിൽ വലിച്ചു തുറന്നു കൊണ്ട് ജഗൻ്റെ മുറി ലക്ഷ്യമാക്കി നടന്നു.

വാതിൽ തുറന്ന് , അകത്തേക്കു നോക്കിയ ആവണി കാണുന്നത് തലയ്ക്ക് കൈ കൊടുത്ത് കിടക്കുന്ന ജഗനെയാണ്. ഗാഢമായ ചിന്തയിൽ മുഴുകി കിടക്കുന്ന അവനെ കണ്ടതും, അവൾക്ക് ദേഷ്യം ഇരട്ടിച്ചു.

ജഗൻ,…..

അവളുടെ ഉറക്കെ ഉള്ള ആ വിളിയാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്. സത്യത്തിൽ അവൻ്റെ മനസ് ആകെ കലങ്ങി നിൽക്കുന്ന നിമിഷമായിരുന്നു അത്. എങ്കിൽ കൂടി സൗമ്യമായവൻ അവളുടെ വിളി കാതോർത്തു.

എന്താ… ആവണി

ഞാൻ നിൻ്റെ അടിമയൊന്നുമല്ല,

നീയിതെന്തൊക്കെയാ… ഈ പറയുന്നെ,

എനിക്കൊന്നും മനസിലാവുന്നില്ല എന്നു കരുതണ്ട, എനിക്കൊന്നിനും സ്വാതന്ത്ര്യം തരാതെ, അഞ്ചു എന്തു കരുതിയിട്ടുണ്ടാവും,

അഞ്ചു എന്ന പേരു കേട്ടതും അവൻ്റെ നിയന്ത്രണം വിട്ടു.

അവളെന്തു കരുതിയാലും എനിക്കു പുല്ലാ…

അതു തന്നാ ഞാൻ പറഞ്ഞെ ഞാൻ നിൻ്റെ അടിമയല്ല എന്ന്,

എന്നാ പോടി, ആരുടെ കൂടെയാന്നു വെച്ചാ… പോ… നിനക്കൊന്നുമറിയണ്ടല്ലോ… ഇവിടെ ഉള്ളു പുകയുന്നതെൻ്റെയല്ലെ…

ജഗൻ്റെ പൊട്ടിത്തെറിയും, അത്തരം സംസാരവും, ഒരു  നിമിഷം അവളെ ഊമയാക്കി എന്നു പറയുന്നതാവും സത്യം .

ജഗൻ, നീയെന്താ… പറഞ്ഞത്,

ഞാനൊന്നും പറഞ്ഞില്ല,

പ്ലീസ് ജഗൻ പറ,

ഞാനാരെയും അടിമയാക്കി വെച്ചിട്ടില്ല, ആർക്കു വേണേലും അവരുടെ ഇഷ്ടത്തിന് എന്തു വേണേലും ചെയ്യാം, അവസാനം അനുഭവിക്കാനുള്ളത് സ്വയം അനുഭവിച്ചാ മതി.

Updated: May 2, 2021 — 10:15 pm

15 Comments

  1. പാലാക്കാരൻ

    Kure nalu koodiyitu anenkilum veendum ezhuthiyathu santhosham

  2. ഇണക്കുരുവികൾ patte ozhivakio???

    1. പ്രണയരാജ

      Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro

  3. വിനോദ് കുമാർ ജി ❤

    ❤❤

  4. നിധീഷ്

    ❤❤❤

  5. ഏക - ദന്തി

    raja .. super aayi .lots of harts

      1. മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണ‌ജലി എന്ന് വരും ?

        1. പ്രണയരാജ

          Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa

  6. കാട്ടുകോഴി

    ❤❤❤❤

  7. ♥️♥️♥️

Comments are closed.