മീരയുടെ മനസിൽ പ്രതികാരം ആളിക്കത്തുകയായിരുന്നു. ജഗനിൽ നിന്നും ഇങ്ങനെ ഒരു അനുഭവം, അപമാനിതയായ അവളുടെ മനസ് നീച ചിന്തകളാൽ നിറഞ്ഞിരുന്നു.
?????
ഉച്ച സമയം ആവണിയുടെ ക്ലാസിൽ , ഒരു കുട്ടി ആവണിക്കരികിലേക്കു വന്നു.
ആവണി,….
എന്താ അഞ്ചു…..
നീയെനിക്കൊരു ഉപകാരം ചെയ്യോ…
എന്താടി, എന്താ കാര്യം.
എടി, മറ്റന്നാൾ എൻ്റെ കസിൻ്റെ മ്യാരേജാ..
അതിന്,
ഡ്രസ്സ് ഇവിടെ അടുത്തുള്ള ട്രെയ്ലറിംഗ് ഷോപ്പിലാ കൊടുത്തേ….
ഓ… നീ കാര്യം പറ,
അതു വാങ്ങാൻ എൻ്റെ കൂടെ വരാേ…. ഇപ്പോ പോയാ ക്ലാസ്സ് തുടങ്ങും മുമ്പേ നമുക്കു തിരികെ വരാം.
അതിനെന്താ… ഞാൻ വരാലോ….
ആവണിയതു പറഞ്ഞതും , അഞ്ചുവിൻ്റെ മുഖം പ്രസന്നമായി.
താങ്ക്സ്, ആവണി, ഇവളുമാരോടൊക്കെ പറഞ്ഞപ്പോ… ഇവളുമാർക്കൊക്കെ ഭയങ്കര ഡിമാൻറ്, വരുമ്പോ നമുക്ക് ഫാലൂഡ കഴിക്കാടി.
എന്നാ വാ… പോവാം,
ഇരുവരും ക്ലാസിൽ നിന്നും ഇറങ്ങി നടന്നു. കോളേജിൻ്റെ കവാടം കഴിഞ്ഞ് പറത്തേക്കിറങ്ങി കുറച്ചു മുന്നോട്ടു നടന്നതും അവർക്കു മുന്നിൽ ഒരു കാർ വെട്ടം ചാടി നിന്നു. ഒരു നിമിഷം ആവണിയും അഞ്ചുവും ഒരു പോലെ ഞെട്ടി.
കാറിലിരിക്കുന്ന ആളെ ഒരു പകപ്പോടെയാണ് ആവണി നോക്കിയത്. കണ്ണിനു മുന്നിൽ കലി തുള്ളി നിൽക്കുന്ന ആ രൂപത്തെ കണ്ടതും അവളുടെ ചങ്കാെന്നു കാളി. തനിക്കു മുന്നിൽ കാണുന്നതും വിശ്വസിക്കാനാവാതെ അവൾ മിഴിച്ചു നിന്നു.
കയറെടി വണ്ടിയിൽ,
ജഗൻ അത് ഞാൻ,
നീ ഞാൻ പറയുന്നത് കേൾക്കുന്നോ… അതോ…
എന്താ ജഗൻ, എന്തിനാ ഇങ്ങനെ ഒക്കെ പെരുമാറുന്നത്.
ജഗൻ തൻ്റെ കാർ ഒന്നു കൂടെ റൈസ് ആക്കി, അവനിലെ കോപം അവളെ അറിയിച്ചു.
അഞ്ചു എടി ഞാൻ,
അവൾ കയറാൻ കൂട്ടാക്കുന്നില്ല എന്നു കണ്ട ജഗൻ കാറിൽ നിന്നും ഇറങ്ങി അവർക്കരികിൽ ചെന്നു. ആവണിയുടെ കൈ പിടിച്ചു കാർ ലക്ഷ്യമാക്കി നടന്നു.
ജഗൻ, പ്ലീസ്,
എന്താ… ഇത് ,
എന്താ ഈ കാട്ടുന്നത്.
എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ, അവളെ പിടിച്ച് കാറിനരികിലേക്കു നടന്നു. ഡോർ തുറന്ന് അവളെ കാറിനകത്താക്കി ശക്തമായി ഡോർ അടച്ചു. ആ ശബ്ദം കേട്ടതും ആവണി തൻ്റെ കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു.
Kure nalu koodiyitu anenkilum veendum ezhuthiyathu santhosham
ഇണക്കുരുവികൾ patte ozhivakio???
Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro
❤❤
❤❤❤
raja .. super aayi .lots of harts
Thanks muthee…
മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണജലി എന്ന് വരും ?
Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa
Super
Thank you
❤❤❤❤
Thank you
♥️♥️♥️
Thank you