പവിത്രബന്ധം 3 127

ആവണിയെ ഇപ്പോ വച്ചോണ്ടിരിക്കുന്നത് താനല്ലെ,

ദേ… വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം.

എന്താ… അവളെ അത്രയ്ക്കങ്ങു പിടിച്ചോ… അപ്പോ പെണ്ണിനു പണിയറിയാം,

തനിക്കിപ്പോ എന്താ വേണ്ടത്, ഒന്നു പോയി തരോ…

ജഗൻ, എന്തിനാ… തനിക്കാ… ആവണി, അവളെ താനങ്ങു വിട്ടേക്ക്,

അതു താനാണോ തീരുമാനിക്കേണ്ടത്, തന്നോടൊന്നും പറഞ്ഞിട്ടു കാര്യമില്ല.

ജഗൻ, അവളെ വിട്ട്, എന്നെയങ്ങ് എടുത്തോ.. വേണ്ടപ്പോ നമുക്കവളെ വരുത്താം, വേണെ, വേറെയും നല്ല നല്ല കുട്ടികൾ, നീ പറയുമ്പോ നിൻ്റെ കിടക്കയിൽ ഉണ്ടാകും, ഞാനെത്തിച്ചു തരാം….

ഛി, വായയടയ്ക്കെടി, തേവിടിശ്ശി,

ജഗൻ,

ഒച്ചയിടണ്ട, ഞാനും ആവണിയും തമ്മിലുള്ള ബന്ധം നിന്നെ ബോധിപ്പിക്കേണ്ട ആവശ്യമില്ലാ… പറഞ്ഞാലും നിന്നെ പോലൊരുത്തിക്ക് അതു മനസിലാവില്ല.

അതു ശരി,… നിങ്ങൾ തമ്മിലുള്ളത് അവിഹിത ബന്ധമല്ലേ…. അല്ലാതെ  പവിത്രബന്ധമൊന്നുമല്ലല്ലോ എന്നെ പോലൊരാൾക്ക് മനസിലാവാതിരിക്കാൻ,

അതെടി, ഞങ്ങൾ തമ്മിലുള്ളത് പവിത്രമായ ഒരു ബന്ധം തന്നെയാണ്, അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. സമയമാവുമ്പോ ബോധിപ്പിക്കണ്ടവരോട് ബോധിപ്പിച്ച് സമൂഹത്തോടു ഞാൻ വിളിച്ചു പറയും അന്നു നീയൊക്കെ അറിഞ്ഞാ മതി.

ജഗൻ കുറച്ചൂടെ മാന്യമായി സംസാരിക്കാം,

എൻ്റെ കൂടെ കിടക്ക പങ്കിടാൽ വില പേശിയ നിന്നോടൊക്കെ ഇതിലും നല്ല മാന്യത കാണിക്കാൻ എനിക്കറിയില്ല.

ജഗൻ,

വിളിക്കരുതങ്ങനെ എന്നെ, നിൻ്റെ ഈ പുഴുത്ത നാവിൽ എൻ്റെ പേരു പോലും ഉച്ഛരിച്ചു പോവരുത്.

നിനക്കെന്നെ അറിയില്ല,

അതിനൊരു പുഞ്ചിരിയായിരുന്നു അവൻ്റെ മറുപടി.

മീര, ഇതു നമ്മുടെ അവസാന കൂടിക്കാഴ്ച്ചയാണ്, പിന്നെ, ഒരു കാര്യം ഞാൻ പറയാം.

മീര അവൻ്റെ മുഖത്തേക്കു തന്നെ ഉറ്റു നോക്കി.

എൻ്റെയും ആവണിയുടെയും ഇടയിൽ നീയൊരു കരടായി കടന്നു വന്നാൽ, പച്ചയ്ക്കു നിന്നെ കത്തിക്കാനും മടിക്കില്ല ഈ ജഗൻ, കേട്ടോടി,

അതും പറഞ്ഞവൻ അവളെ താണ്ടി പോകുമ്പോ… മീര പോലും അറിയാതെ അവളുടെ ഉള്ളിൽ ഭയത്തിൻ്റെ നാമ്പുകൾ ഒരു നിമിഷം മുളപ്പൊട്ടിയിരുന്നു. അത്രയ്ക്കും ഉറച്ച ശബ്ദത്തിലായിരുന്നു അവൻ്റെ മറുപടി.

Updated: May 2, 2021 — 10:15 pm

15 Comments

  1. പാലാക്കാരൻ

    Kure nalu koodiyitu anenkilum veendum ezhuthiyathu santhosham

  2. ഇണക്കുരുവികൾ patte ozhivakio???

    1. പ്രണയരാജ

      Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro

  3. വിനോദ് കുമാർ ജി ❤

    ❤❤

  4. നിധീഷ്

    ❤❤❤

  5. ഏക - ദന്തി

    raja .. super aayi .lots of harts

      1. മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണ‌ജലി എന്ന് വരും ?

        1. പ്രണയരാജ

          Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa

  6. കാട്ടുകോഴി

    ❤❤❤❤

  7. ♥️♥️♥️

Comments are closed.