പവിത്രബന്ധം 3
Pavithrabhandam | Author :
Pranayaraja | Previous Part
എവിടെ, ആ പെണ്ണെവിടെ,
ഷെട്ടി സർ, അത്…
റിച്ചാർട്, ഞാനൊന്നു കൊതിച്ചിട്ടുണ്ടേ.. എനിക്കതു കിട്ടണം, അതിനു വേണ്ടി ഏതറ്റം വരെയും ഞാൻ പോകും, തനിക്കതറിയാലോ…
അതറിയാം ഷെട്ടി സർ,
പിന്നെ , അവൾ എവിടെ,
സർ, അവൾ നാട്ടിൽ പോയിരിക്കുകയാ… വന്നാ ഉടനെ ഞാൻ,
നാട്ടിൽ പോവാനൊ, താനെന്താ.. ആളെ കളിയാക്കാ… ഫീൽഡിൽ ഇറങ്ങി 3 ദിവസം പോലും ആയിട്ടില്ല അവൾ, റിച്ചാടെ, നീ അവളെ വീട്ടിൽ പോവാൻ അനുവദിച്ചെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ..
സർ, പെട്ടെന്നു അവളുടെ അമ്മയ്ക്കു വയ്യാതായി, അതാ ക്യാഷ് കൊടുത്ത് ഞാൻ പറഞ്ഞയച്ചത്, അതിനെ ആ അവസ്ഥയിൽ പിടിച്ചു വെച്ചിട്ടെന്തു കാര്യം.
അതെന്താ… അവളവിടെ പോയാൽ അമ്മയ്ക്കു സുഖം പ്രാപിക്കോ…
അതെനിക്കറിയില്ല, പക്ഷെ പിടിച്ചു നിർത്തിയാ.. ബെഡിൽ ഒരു ജീവശവം പോലെ കിടക്കത്തെ ഉണ്ടാവൂ…
അതും ശരിയാ… റിച്ചാടെ എത്രയും പെട്ടെന്നു വരാൻ അവളോട് പറ,
പറയാം സർ, വന്ന ഉടനെ സർ തന്നെയായിരിക്കും.
ആദ്യായിട്ടാ… ഒന്നിനു വേണ്ടി കാത്തിരിക്കുന്നെ, ആ അതിനുള്ളത് അവൾ അന്നനുഭവിച്ചോളും,
സർ എനിക്കറിയില്ലെ
എന്നാ ഞാൻ പോയി റിച്ചാർട്, എത്രയും പെട്ടെന്ന് , ഇതു റെഡിയാക്കിയിട്ടു വിളി.
ഷെട്ടി, പുറത്തേക്കു പോകുന്നത് ഭയത്തോടെയാണ്, റിച്ചാർട് നോക്കി നിന്നത്. ആ പോയത് തനി രാവണനാണെന്ന് റിച്ചാർടിനറിയാം, അയാൾ ലക്ഷ്യം വെച്ചത് നേടാതയാൾ പോകില്ല.
ഇപ്പോ താൻ പറഞ്ഞതെല്ലാം കള്ളം ആണെന്നയാൾ അറിഞ്ഞാലുള്ള അവസ്ഥ അതോർക്കുമ്പോൾ തന്നെ , റിച്ചാർടിൻ്റെ കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി. തൻ്റെ ആളുകളെ വിളിച്ച്, ആവണിയെ കുറിച്ച് അന്വേഷിക്കാനും അവസരം കിട്ടിയാൽ പൊക്കാനും റിച്ചാർട് ചട്ടം കെട്ടി.
Kure nalu koodiyitu anenkilum veendum ezhuthiyathu santhosham
ഇണക്കുരുവികൾ patte ozhivakio???
Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro
❤❤
❤❤❤
raja .. super aayi .lots of harts
Thanks muthee…
മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണജലി എന്ന് വരും ?
Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa
Super
Thank you
❤❤❤❤
Thank you
♥️♥️♥️
Thank you