പഴയ താളുകൾ [Feny Lebat] 48

നിലം തുടച്ച് വൃത്തിയാക്കി

അപ്പോഴേക്കും സുഹൃത്ത് അവരെ തോളിൽ പൊക്കി എടുത്തു പുറത്തേക്ക് നടക്കാൻ ഒരുങ്ങി..

കണ്ണൻ എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാം നോക്കി നിന്നു..

തടുക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒന്നിനും സാധിക്കുന്നില്ല.. നിസ്സഹായ അവസ്‌ഥ .. എങ്കിലും അവന്റെ മനസ്സ് മറ്റാരുടെയോ  നിയന്ത്രണത്തിൽ ആയിരുന്നു..

അമ്മയെ എടുത്തു നടക്കുന്ന സുഹൃത്ത് പെട്ടെന്ന് വല്യച്ഛനു നേരെ തിരിഞ്ഞു..

“ഞാൻ നടക്കുന്ന വഴിയിൽ ചോര തുള്ളികൾ ചിലപ്പോൾ വീഴും. അത് തുടച്ചു എടുക്കണം.”

വല്യച്ഛൻ ഒരു പാവയെ പോലെ എല്ലാം അനുസരിക്കുന്നു.. അയാൾ വേഗത്തിൽ പുറത്തിറങ്ങി നടന്നു. സസൂക്ഷ്മം പുറകെ വല്യച്ഛനും നടന്നു.

മുറ്റത്തെ ഇരുട്ടും ആളൊഴിഞ്ഞ നടവഴിയും കഴിഞ്ഞു അവർ മുന്നോട്ട് നീങ്ങി.. ആദ്യമായി ആ വഴിയും പരിസരവും കാണുന്ന പോലെ വല്യച്ഛൻ ചുറ്റും നോക്കി.

നടന്ന് മുന്നോട്ട് പോവുമ്പോൾ തിരി തെളിഞ്ഞ കാവ് കണ്ടു..

അവർ പതിയെ നിന്നു.. ആ പരിസരത്ത് ആരുമില്ല എന്ന് ഉറപ്പ് വരുത്താൻ..

“തറവാട്ടിൽ ഇപ്പോൾ ആളുകൾ എത്തി കാണുമോ.. “സുഹൃത്ത് വല്യച്ഛനോട് ചോദിച്ചു..

കാവിൽ വിളക്ക് വച്ച സ്ഥിതിക് അവർ അവിടേക്ക് പോയ്‌കാണാൻ ആണ് സാധ്യത..

ആരുമില്ല എന്നുറപ്പ് വരുത്തി അവർ മുന്നോട്ട് നീങ്ങി. അവർ രണ്ടുപേരും വിയർത്തു കുളിച്ചു..

അവർ ആ കളപ്പുരയിൽ എത്തി..

ഇനി എന്ത് എന്ന ഭാവത്തിൽ വല്യച്ഛൻ സുഹൃത്തിനെ നോക്കുന്നു.. സുഹൃത്ത് അമ്മയെ അകത്തെ മുറിയിൽ തറയിൽ കിടത്തി.. ചോര വാർന് നനഞ്ഞ സാരി അലസമായി മാറി കിടക്കുന്നു.. അപ്പോഴും ആ അവസ്ഥയിലും അമ്മയെ കാമത്തോടെ നോക്കുന്ന അയാളെ കണ്ണന് കൊല്ലാനുള്ള ദേഷ്യം വരുന്നുണ്ട് എങ്കിലും അവൻ ശാന്തനായി എല്ലാം കണ്ടു.

അപ്പോഴേക്കും കളപ്പുരയുടെ വാതിൽക്കൽ കാൽപേരുമാറ്റം കേട്ട് അവർ ഞെട്ടി.. ആരാണ് ഈ സമയത്ത് ഇവിടെ എന്ന ചിന്ത അവരെ അലട്ടി നിൽക്കുമ്പോൾ പറമ്പിലെ പണിക്കാരൻ പരമു അവിടേക്ക് കയറി വന്നു.

” നീ എന്താ ഇപ്പൊ ഇവിടെ.” വല്യച്ഛൻ ആണ് ചോദിച്ചത്.

” അല്ല കുഞ്ഞും ഇവരും കൂടെ ഇങ് പോരുന്നത് കണ്ടു.. എന്താണ് എന്ന് അറിയാൻ കാവ് മുതൽ ഞാൻ പുറകെ ഉണ്ട്.” അയാൾ പറഞ്ഞു .

“നീ എല്ലാം കണ്ടോ..” സുഹൃത്താണ്.. ചോദിച്ചത്..

“കാവ് മുതൽ ആണ് കണ്ടത്.. പക്ഷേ അകത്തേക്ക് കൊണ്ട് പോയത്  രാധിക കുഞ്ഞിനെ ആണെന്ന് മനസിലായി.”

സുഹൃത്ത് ഒന്ന് ഇരുത്തി മൂളി.

“ഇനി പുറത്തൊരാൾ അറിയരുത് ഈ കാര്യം.”

പരമു.തല ചൊറുകി കൊണ്ട് പറഞ്ഞു.” “ആരും അറിയില്ല.. അറിയാതെ നിങ്ങളും നോക്കണം” അയാളുടെ സംസാരത്തിൽ നിന്ന് അയാൾക്കു വേണ്ടത് പണമാണ് എന്ന് അവർക് മനസിലായി..

” പരമു പ്രതീക്ഷിക്കുന്ന എത്രയാണ്..

അതിന്റെ പത്ത് മടങ് ഞാൻ തരും..

അത് ആരോടും പറയാതെ ഇരിക്കുന്നതിന് മാത്രം അല്ല.”

പിന്നെ.. ചോദ്യഭാവത്തിൽ അത് പറഞ്ഞ സുഹൃത്തിനെ പരമു നോക്കി.. വല്യച്ഛനും മനസിലാകാതെ നോക്കി..

” നാളെ രാധിക എങ്ങനെ മരിച്ചു.. എങ്ങനെ ഇവിടെ എത്തി എന്ന ചോദ്യം വരും., പോലീസ് വരും..  അവർക് ഉത്തരം വേണം..”

അതിന്.. ഒരു മറു ചോദ്യം ചോദിച്ചു പരമു അയാളെ തുറിച്ചു നോക്കി..

” രാധികക്ക് നീയുമായി അവിഹിതബന്ധം ഉണ്ടായിരുന്നു.. ഇപ്പൊ അവളുടെ വയറ്റിൽ ഉള്ളത് നിന്റെ കുഞ്ഞാണ്.. ഇപ്പോൾ നിങ്ങൾ ബന്ധപ്പെട്ടപ്പോൾ അവൾ ചോര വാർന് മരിച്ചു..”

അയാൾ വിശ്വസിക്കാനാവാതെ അയാളെ നോക്കി നിന്നു..

“ഇങ്ങനെ ഒരു ഉത്തരം ആവണം നേരം വെളുക്കുമ്പോൾ നാടും വീടും പോലീസും അറിയേണ്ടത്.”

“അയ്യോ കുഞ്ഞേ.. ചതിക്കരുത്.. എനിക് ഒന്നും തരണ്ട ഞാൻ ആരോടും പറയില്ല..”

അയാൾ കൈ കൂപ്പി നിലവിളിച്ചു..

” പരമു.. നീയും അവളും തമ്മിൽ അവിഹിതം ഉണ്ടെന്ന് വരുത്താൻ നീ പോലും അറിയണ്ട.. നിന്നെ അവളുടെ കൂടെ തല്ലി കൊന്ന് ഇട്ടാൽ മതി.. ബാക്കി ഞാൻ നോക്കും.”

അയാൾ ഒന്ന് നിറുത്തി.. ” പക്ഷേ നിന്നെ കൂടെ കൊല്ലാൻ ഒരു മടി..

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Bakki undo

  3. Very good. Recently not read like this type good story thanks…

Comments are closed.