ജനലിൽ ആരോ ആഞ്ഞാഞ്ഞു തട്ടുന്നു..
ഞെട്ടി അവൻ എഴുന്നേറ്റു.. സമയം ഒത്തിരി ആയി.. ഉറങ്ങിയെന്നു വിശ്വസിക്കാൻ അവനു ബുദ്ധിമുട്ടായിരുന്നു.. ഓർമകൾ ആയിരുന്നു എല്ലാം..
ശബ്ദം കേട്ടത് ജനലിന്റെ ഭാഗത്താണ്.. മേളിലെ ആ ജനലിൽ ആരാണ് വന്ന് തട്ടാൻ.. ആർക്കാണ് കയ്യെത്തുക അവിടെ.
അവൻ ആലോചിച്ചു നിൽക്കെ വീണ്ടും വീണ്ടും അവിടെ തട്ടൽ..
ദൂരെ മാറി നായയുടെ കുര കേൾക്കാം…
അതേ വൈകിട്ട് കണ്ട നായയുടെ അതേ ശബ്ദം..
അവൻ ജനലിൽ തള്ളി തുറക്കാൻ ശ്രമിച്ചു എങ്കിലും അതിന് സാധിക്കുന്നില്ല..
പൊടുന്നനെ ആ ജനൽ തുറന്നു.. ശക്തമായ കാറ്റോടു കൂടെ തുറന്ന ജനൽ അവിടെ ഭിത്തിയിൽ തട്ടി നിന്നു..
അപ്പോഴേക്കും ദൂരെ ആ കാവിന് അടുത്തായി ഒരു കുഞ്ഞിന്റെ കരച്ചിൽ അവൻ കേട്ടു..
ഒരേ സമയം പേടിയും അതേ സമയം അറിയാനുള്ള ജിജ്ഞാസയും അവനിൽ വന്നു..
കുട്ടിയുടെ കരച്ചിൽ ഉച്ചത്തിൽ ആയി വരുമ്പോൾ അവന് വീണ്ടും അവിടെ നിൽക്കാൻ സാധിച്ചില്ല.
വഴി നിശ്ചയം ഇല്ല എങ്കിലും അവൻ താഴേക് ഓടി.
ശബ്ദം ലക്ഷ്യമാക്കി ഓടുമ്പോൾ കാറ്റും മിന്നലും അവന്റെ മാർഗ്ഗത്തെ തടസപ്പെടുത്തി കൊണ്ടിരുന്നു..
പോകെ പോകെ കരച്ചിൽ അകന്നകന്ന് പോവുന്നു..
കൂരിരുട്ടിലെ യാത്ര ഒടുവിൽ കാവിനടുത്ത് എത്തി നിന്നു..
ഇടിയും മിന്നലും കാറ്റും എങ്ങോ പോയി..
ഇരുട്ട് എവിടെയോ മാറി.. ആകാശത്ത് പൂർണ ചന്ദ്രൻ ഉദിച്ചു..
പാൽ നിലാവെളിച്ചം പരന്ന ആ വിജനമായ പ്രദേശത്തെ അവൻ കണ്ടു.. പകൽ ഇരുള് മൂടി കണ്ട ആ കാവിപ്പോൾ ഇത്രയും നിലാവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു.
അവൻ ചുറ്റും നോക്കി.. ആ കുഞ്ഞിന്റെ നിലവിളി എവിടെ.. എവിടെയും ഇല്ല..
പുള്ളും നത്തും ഇടക്ക് ഇടക്ക് പേടിപ്പിക്കുമ്പോലെ ശബ്ദം ഉണ്ടാക്കുന്നു..
അടുത്തെവിടെയോ പൂച്ചകൾ തമ്മിൽ കടികൂടുമ്പോൾ അവൻ ഞെട്ടി..
ചീവിട് പോലും നിശ്ശബ്ദമാണ്.. പക്ഷേ ഇവറ്റകൾ..
ആരുടെയോ കാൽപെരുമാറ്റം അറിയുന്നുണ്ട് അവൻ.. ചുറ്റും നോക്കുമ്പോഴും ആരും ഇല്ല എന്നുറപ്പ് വരുത്തുമ്പോഴും ആരൊക്കെയോ നടന്ന് വരുന്ന പോലെ തോന്നുന്നു..
ഇറങ്ങിവരാൻ തോന്നിയ നിമിഷത്തെ ഒരു നിമിഷം അവൻ ശപിച്ചു..
ശ്വാസം പോലും നിലച്ചു നിൽക്കുന്ന നിമിഷങ്ങൾ..
പെട്ടെന്ന് അതുവഴി രണ്ടു പേർ നടന്ന് വരുന്നത് അവൻ കണ്ടു..
ഈ സമയത്ത് അത് വഴി ആര് വരാൻ..
ആരും വരാനില്ല.. കള്ളന്മാർ ആണോ.. അറിയില്ല..
ഒരു വേള അവൻ അടുത്തുള്ള വലിയ മരത്തിന് ചാരെ ഒളിച്ചു..
അവർ സംസാരിച്ചു കൊണ്ട് നടന്നടുത്തെത്തി..
ആ മരത്തിന് അടുത്ത് എത്തുമ്പോൾ ആ നിലാ വെളിച്ചം കൂടുതൽ പ്രകാശിക്കും പോലെ..
വിറയാർന്ന കൈകൾ കൊണ്ട് മുന്നിലെ ഇലകൾ നീക്കി അവൻ അവരെ നോക്കി..
അവർ.. അതേ.. ആ കളപ്പുരയിൽ കൊല്ലപ്പെട്ട വലിയച്ചനും കൂട്ടുകാരനും..
അവന്റെ തൊണ്ട വരളുന്നപോലെ..
കാഴ്ച മങ്ങുന്നപോലെ..
ആദ്യമായ് അവൻ അമ്മയെ വിളിച്ചു നിലവിളിച്ചു.. പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു..
മനസ്സിന് ആകെ ഒരു ഉന്മാദ അവസ്‌ഥ..
അവർ നടക്കുന്ന വഴിയേ അവരുടെ പിറകെ അവൻ നടന്ന് തുടങ്ങി.. ഭയം ഇല്ല..
ചുറ്റിലും അവനെ നോക്കുന്ന മൂങ്ങയും നത്തും മരങ്ങളുടെ നിഴലും അവനെ ഭയപ്പെടുത്തിയില്ല.
അവൻ പിന്തുടരുന്നതിനെക്കാൾ അവനെ ആരോ പിന്തുടരുന്നു എന്ന് അവന്റെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടായിരുന്നു..
മുന്നേ നടക്കുന്നവരെ പതിയെ പിൻതുടർന്നു..
അവരെന്തൊക്കെയോ സംസാരിക്കുന്നുണ്ട്..
അവൻ ചെവി കൂർപ്പിച്ചു..
വല്യച്ഛനോട് സുഹൃത്ത്.” നീ ഇത് വരെ ഒന്നും പറഞ്ഞില്ല ”
വല്യച്ഛൻ ” അത് ശരിയാവില്ല.. നീ കരുതുന്ന പോലെ.. എന്റെ അനിയന്റെ ഭാര്യയാണ് അവൾ..”
ഹാ.. കള അളിയാ.. ഇത്ര കാലം ആയിട്ട് നിനക്കു പെണ്ണ് കിട്ടിയോ..? ഇല്ലലോ..
നിന്റെ അനിയന്മാർ 2പേരും കെട്ടി…
“ടാ.. കള്ളും കഞ്ചാവും ആയി നടക്കുന്നവന് ആര് പെണ്ണ് തരനാ.. ”
വല്യച്ഛൻ പറഞ്ഞു കൊണ്ട് നടക്കുന്നു.. അവർ മദ്യ ലഹരിയിൽ ആണെന്ന് കണ്ണന് മനസിലായി.
അവൻ വീണ്ടും ശ്രദ്ധിച്ചു.
“ഹാ അതാ പറഞ്ഞത് നിനക്കു പെണ്ണ് കിട്ടില്ല കിട്ടിയാൽ തന്നെ ഇതേപോലെ ഒന്ന് കിട്ടുവോ.. എന്തൊരു സൗന്ദര്യം ആണെന്നോ..”
” ടാ.. അത്.. ” വല്യച്ഛൻ പറഞ്ഞു നിർത്തുമ്പോൾ അയാൾ പറഞ്ഞു..
” നീ കൂടുതൽ ഒന്നും പറയണ്ട.. ഒരെണ്ണം കൂടെ പിടിപ്പിച്ചു നമുക്കു തീരുമാനിക്കാം..”
♥️♥️♥️♥️♥️♥️♥️
Bakki undo
Very good. Recently not read like this type good story thanks…