ആ ശബ്ദത്തിൽ വന്ന മാറ്റം അവനെ അത്ഭുതപ്പെടുത്തി.
അവൻ തെല്ലൊന്നു പതറി.. ഒന്ന് മൂളുക മാത്രം ചെയ്ത് നടന്നു..
അവൻ നേരെ നടന്നത് ചിന്നുവിനെ കാണാൻ ആയി ആയിരുന്നു..
കാൽപെരുമാറ്റം കേട്ട് അവൾ കണ്ണ് തുറന്നു..
കണ്ണനെ കണ്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു..
അവൻ അവളെ പിടിച്ചു കൂടെ ഇരുന്നു..
” എഴുന്നേൽകണ്ട..
ഞാൻ കാരണം.. അതും വന്ന ദിവസം തന്നെ.. sorry..”
അവന് അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു..
അയ്യോ കണ്ണേട്ട.. അങ്ങനെ പറയല്ലേ..
സത്യത്തിൽ എനിക് കുറച്ചു ധൈര്യം ഉണ്ടായിരുന്നെങ്കിൽ മുത്തശ്ശി കണ്ണേട്ടനെ വഴക്ക് പറയില്ലായിരുന്നു. ”
അവളുടെ മുഖം വാടി..
“കണ്ണേട്ടന് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ.. മുത്തശ്ശി എല്ലാം അറിഞ്ഞു.. ഞാൻ വന്നപ്പോൾ എന്നോട് ചോദിച്ചു.. മുത്തശ്ശിക്ക് എല്ലാം അറിയാം..
മുത്തശ്ശി എല്ലാം അറിയും.. ”
വിതുമ്പി നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി കുറച്ചു നേരം അവൻ ഇരുന്നു..
ഇത്ര പാവമായ ഒരു പെണ്കുട്ടിയെ ഇതിന് മുൻപ് താൻ കണ്ടിട്ടുണ്ടോ..
ഒരിക്കലും ഇല്ല..
അച്ഛനോട് ഒരുപാട് ദേഷ്യം തോന്നിയിരുന്നു.. ഇങ്ങനെ ഒരു ശപഥം ചെയ്ത് തന്റെ ജീവിതം നശിപ്പിച്ചതിനെ ഓർത്ത്.. അതൊരു പുണ്യമാകും എന്ന് അവന്റെ മനസ്സ് പറഞ്ഞു..
അവളുടെ തണുത്ത് പതു പതുത്ത കയ്യിൽ കൈ വച്ച് അവൻ തലോടി.. അവനെ കണ്ണിമ ചിമ്മാതെ അവളും നോക്കി ഇരുന്നു..
ജീവിതത്തിൽ ആദ്യമായിരുന്നു അവൾക്ക് അത്തരമൊരു അനുഭവം..
പെട്ടെന്ന് ‘അമ്മ വരുന്ന കണ്ട് അവൾ കൈ വലിച്ചു..
” ഹാ.. നീ ഇവിടെ ഉണ്ടായിരുന്നു അല്ലേ..
തോന്നി..”
അല്ല ഞാൻ ഇയാളെ ഒന്ന് കാണാൻ..
ഞാൻ.. ഞാൻ ആണല്ലോ .. ഇതിപ്പോ.. ഇങ്ങനെ.. അതാ..”
“മതി മതി.. വിക്കി വിക്കി ഇവിടെ ഉരുളണ്ട.. കൊച്ചച്ചൻ കണ്ടാൽ ഓടിക്കും..”
അവൻ ഒന്നും മിണ്ടാതെ തല കുനിച്ചു നടന്നു..
അപ്പോഴേക്കും അമ്മായി പുറകിൽ നിന്ന് പറഞ്ഞു. ” അതേയ്.. നല്ലൊരു മുഹൂർത്തം നോക്കി കെട്ടിക്കും അത് വരെ അധികം ഈ വഴി കറങ്ങണ്ട..”
ചിന്നുവിൽ അപ്പൊ നാണം കലർന്ന ഒരു ചിരി വന്നു..
അവന് തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല..
മുകളിലെ മുറിയിൽ എത്തി ഉറങ്ങാൻ കിടന്നു എങ്കിലും ഉറക്കം അവനെ തിരഞ്ഞു നോക്കിയിരുന്നില്ല..
മനസ്സിൽ അത്രയും അവളായിരുന്നു..
ഒരു ഒറ്റ ദിവസം കൊണ്ട് അവൾക് അടിമയായ പോലെ.
അവളുടെ നിഷ്കളങ്കമായ നോട്ടവും ചിരിയും എല്ലാം അവനെ അവളിൽ തളച്ചിടാൻ പൊന്നതായിരുന്നു. പക്ഷേ അത്ഭുതം മുത്തശ്ശി ആയിരുന്നു.. മുത്തശ്ശി എങ്ങനെ ഇതെല്ലാം അറിയുന്നു..
മന്ത്രവാദവും ആഭിചാരവും എല്ലാം അവർക് അറിയാം എന്ന് കെട്ടിട്ടുണ്ട്.. ഓരോ ചിന്തകൾ മനസിനെ വട്ടമിട്ട് പറക്കുന്നു.
പതിയെ പതിയെ അവൾ ചിന്തകളിൽ നിന്നും പടിയിറങ്ങി..
മനസ്സ് വീണ്ടും ഓർമകളിലേക്ക് മടങ്ങി.
വന്നപ്പോൾ എത്ര ഓർക്കാൻ ശ്രമിച്ചിട്ടും ഓർമ വരാതെ പോയ ചിത്രങ്ങൾ..
ഈ തറവാടും അമ്മയും താനും..
ഓരോന്നും അവന്റെ മനസ്സിൽ തെളിയുന്നു.. ഒരു ചലച്ചിത്രം കണക്കെ..
അമ്മ.. അച്ഛന്റെ പല സംഭാഷണങ്ങളും അവന്റെ മനസ്സിൽ വന്നു..
” എന്താ അച്ഛാ നമ്മൾ മുത്തശ്ശിയെയും അമ്മയെയും കാണാൻ പോവത്തെ..’
അമേരിക്കയിൽ എത്തിയ നാളുകളിൽ അച്ഛനോട് ചോദിച്ച ചോദ്യങ്ങളിൽ പലപ്പോഴും മൗനം ആയിരുന്നു ഉത്തരം.
ഒരിക്കൽ അച്ഛൻ പറഞ്ഞു..
“മോന്റെ ‘അമ്മ അച്ഛനെയും മോനെയും മറന്ന് പോയി.. മറന്നു മറന്ന് മറ്റൊരു ലോകത്തേക്ക് പോയി..”
അന്ന് അച്ഛന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഇടക്ക് എപ്പോഴോ അച്ഛന്റെ ഏങ്ങൽ കേട്ടിരുന്നു..
പിന്നീട് ചോദിച്ചില്ല ഒന്നും.. ഒടുവിൽ ആ ഡയറി വായിച്ചേൽ പിന്നെ വെറുപ്പാണ് അമ്മയോട്.
അതേ.. ഒരു പിഴച്ച സ്ത്രീയാണ് എന്റെ അമ്മ എന്നത് എനിക് വെറുപ്പാണ്.. അറപ്പാണ്…
“”ടക് ടക് ടക്”
♥️♥️♥️♥️♥️♥️♥️
Bakki undo
Very good. Recently not read like this type good story thanks…