പഴയ താളുകൾ [Feny Lebat] 48

അവൻ കൈ എളിക്ക് കുത്തി അവളെ നോക്കി..

” അത്.. കണ്ണേട്ട..”

” ഹാ പോരട്ടെ..” കണ്ണൻ അവളെ പ്രോത്സാഹിപ്പിച്ചു.. എന്നിട്ട് ചിരിച്ചു..

“കണ്ണേട്ട.. അവിടെ .. അവിടെ ആ കണ്ണേട്ടന്റെ ‘അമ്മ..  അമ്മയെ..”

പറഞ്ഞു മുഴുവിപ്പിക്കാനാകും മുന്നേ അവൾ അവന്റെ മുഖഭാവം മാറുന്നത് കണ്ടു..

” അമ്മ.. വഴിതെറ്റി പോയവൾ.. വഴി പിഴച്ചു പോയവൾ.. ഭർത്താവിനേയും മകനേയും മറന്ന്  അഴിഞ്ഞാടിയ അഴിഞ്ഞാട്ടക്കാരി..”

അവന്റെ മനസ്സ് നീറി തുടങ്ങിയിരുന്നു..

അച്ഛന്റെ മരണ ശേഷം കയ്യിൽ കിട്ടിയ ആ ഡയറിക്കുള്ളിൽ കണ്ട ഏതൊരു മകന്റെയും ഉള്ള് നീറ്റുന്ന സത്യങ്ങൾ..

നിറവയറുമായി വ്യഭിച്ചരിച്ച അവർ രക്ത സ്രാവത്തിൽ മരിച്ചു..

അതേ.. ആ കളപ്പുര..

അമ്മയ്ക് പിന്നാലെ അമ്മയുടെ ജാരൻ വേലക്കാരൻ പരമുവും ആത്മഹത്യ ചെയ്ത കളപ്പുര..

അച്ഛന്റെ ഏട്ടനും സുഹൃത്തും കൊല്ലപ്പെട്ട കളപ്പുര..

ദേഷ്യവും സങ്കടവും എന്നതിന് അപ്പുറം അമ്മയോട് അറപ്പ് ആയിരുന്നു അവന്.. കണ്ണ് നിറഞ്ഞു വരുമ്പോൾ കയ്യിൽ കുലുക്കി അവൾ ചോദിച്ചു..

“കണ്ണേട്ട.. എന്താ.. എന്ത് പറ്റി..”

അവൾ വീണ്ടും അവനെ കുലുക്കി..

സ്വബോധത്തിലേക്ക് വരുമ്പോൾ അവന്റെ  മുന്നിൽ പേടിച്ച മുഖവുമായി നിൽക്കുന്ന ചിന്നുവിനെയാണ് കണ്ടത്..

അവൻ പെട്ടെന്ന് അവളോട് ഒന്നുല്ല .. എന്ന് പറഞ്ഞു പുഞ്ചിരിച്ചു.. അവൾക്കും ആശ്വാസമായി.. അവന്റെ മുഖഭാവത്തിൽ നിന്നും അവൻ നോർമലായി എന്ന് അവൾക്കും മനസ്സിലായി..

പറയണ്ടാരുന്നു എന്ന് അവൾക് തോന്നി..

പക്ഷേ പറയാതെ എങ്ങനെ..

അവൾ ആലോചിച്ചു നിൽക്കവെ അവൻ ആ ദിക്കിലേക്ക് നടന്നു തുടങ്ങി..

“കണ്ണേട്ട.. വേണ്ട.. പ്ളീസ്.. എന്നോട് സ്നേഹം ഉണ്ടെങ്കിൽ പോവല്ലേ..”

അവൻ തിരിഞ്ഞവളെ നോക്കി..

“അതെന്റെ ‘അമ്മ അല്ലേടോ..”

“എന്നാലും വേണ്ട കണ്ണേട്ട..”

അവൻ ചിരിച്ചു..

കണ്ണേട്ടന്റെ ‘അമ്മ അല്ലേ.. കണ്ണേട്ടനെ ഒന്നും ചെയ്യൂല്ല.. പക്ഷേ എന്നെ കൊല്ലും..”

അവൾ കരഞ്ഞു തുടങ്ങി..

അവൻ അവളെ നോക്കി നിൽക്കെ പച്ചിലകാടിനുള്ളിൽ നിന്നും ഒരു കറുത്ത നായ കുരച്ചു കൊണ്ട് വന്നു..

ചിന്നു ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു..

അപ്പോഴേക്കും നായ മാറി നിന്ന് കുരച്ചു കൊണ്ടിരുന്നു..  ചുവന്ന നാവ് നീട്ടി..

ചിന്നു അവനെ ഇറുകെ പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു..

” അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു..

” സാരമില്ല.. അതൊരു പെണ്പട്ടി ആണ്… അടുത്തെവിടെയോ പ്രസവിച്ചു കിടക്കുകയ.. കണ്ടില്ലേ താൻ.. അതിനെ.. അതാ അത് കുരച്ചു ബഹളം വക്കുന്നത്..”

അവനത് പറയുമ്പോഴും അവൾ അവനെ ഇറുകെ പിടിച്ചിരുന്നു..

“ശരി.. ശരി… വാ നമുക്കു പോവാം.. ”

അവൾ അറിയാതെ തന്നെ നടന്ന് തുടങ്ങി.. എത്രയും പെട്ടെന്ന് വീടെത്തിയാൽ  മതി എന്നായി അവൾക്..

ഇരുൾ പരന്നു തുടങ്ങിയിരുന്നു..

നടക്കുന്ന വഴിയിൽ അവൻ തിരിഞ്ഞു നോക്കുമ്പോഴും ആ പട്ടി അവരെ തന്നെ നോക്കി കുരച്ചു കൊണ്ടിരുന്നു.

വീടെത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു..

കുളിയും മറ്റും കഴിഞ്ഞു സുഹൃത്തുക്കളുമായി സംസാരിച്ചു സമയം പോയതറിഞ്ഞില്ല..

കണ്ണൻ അത്താഴം കഴിക്കാനായി ചെല്ലുമ്പോൾ അമ്മായി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു..

“മുത്തശ്ശിയും കൊച്ചച്ഛനും എവിടെ പോയമ്മായി.. ”

“പുറത്ത് എവിടെയോ പോയതാ.. വരാൻ വൈകും എന്ന് പറഞ്ഞു.. മുത്തശ്ശി പ്രാർത്ഥനയിൽ ആണ്..”

ചിന്നു കഴിച്ചോ..

അവൻ മുഖത്ത് നോക്കാതെ ആണ് ചോദിച്ചത്.

Hmm.. എന്നെ കൊണ്ട് ഒന്നും പറയിക്കരുത്..

അവൾക്ക് ഇപ്പോ നല്ല പനി ഉണ്ട്.. വേണ്ടാത്ത പണിക്ക് പോകാൻ പറ്റിയ കൂട്ട്..”

അവന് പിന്നെ കഴിക്കാൻ തോന്നിയില്ല എങ്കിലും കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു..

അപ്പോഴേക്കും മുത്തശ്ശിയും എത്തി..

അവരുടെ മുഖം പകൽ കണ്ടത് പോലെ ആയിരുന്നില്ല..

അവനെ സൂക്ഷിച്ചൊന്നു നോക്കി അവർ പറഞ്ഞു.

ചില ആഗ്രഹങ്ങൾ വേണ്ട എന്ന് വെക്കണം.. നിനക്ക് മാത്രമായി അല്ല എല്ലാവർക്കും വേണ്ടി..

ഇനി ഇത് ആവർത്തിക്കരുത്..”

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Very good. Recently not read like this type good story thanks…

Leave a Reply

Your email address will not be published. Required fields are marked *