പഴയ താളുകൾ [Feny Lebat] 48

‘അമ്മ എന്താ ഒന്നും പറയാത്തത്..”

അയാൾ അമ്മയെ നോക്കി..

അവൻ തല താഴ്ത്തി ഇരിക്കുകയാണ്..

ഇടക്ക് പാളി നോക്കുമ്പോൾ ചിന്നു അവനെ തന്നെ നോക്കുന്നുണ്ട്..

“ബാലാ.. അവൻ ഇന്ന് വന്നതെ ഉള്ള്.. സമയം ഉണ്ട്..”

തത്കാലം രക്ഷപ്പെട്ട അവസ്ഥ ആയിരുന്നു അവന്..

ഊണ് കഴിഞ്ഞു ഇല്ലവും പരിസരവും കണ്ട് നിൽക്കുമ്പോൾ ചിന്നു അവന്റടുക്കൽ എത്തി..

” അവിടെ ഇതേ പോലെ ഒന്നും ഇല്ലല്ലേ..”

” ഇല്ല.. ഇതേ പോലെ ഒന്നും അവിടെ ഇല്ല..”

അവൾ ചിരിച്ചു..

അടുത്തുള്ള കുളക്കടവിലേക്ക് നടക്കുമ്പോൾ അവൻ പറഞ്ഞു എനിക്കിവിടെ ഒക്കെ ഒന്നു നടന്ന് കാണണമല്ലോ ചിന്നുകുട്ടി..”

അവൻ അവൻ അങ്ങനെ വിളിച്ചപ്പോൾ അവൾക് നാണം വന്നു..

അവനും ആ കാഴ്ച ആദ്യാനുഭവം ആണ്.. പെണ്കുട്ടികൾക് ഇത്ര നാണവോ..

“അയ്യോ.. മുത്തശ്ശി വഴക്ക് പറയും..”

താൻ കാലത്തെ എന്നോട് “പറഞ്ഞതാണല്ലോ..”

” അത് പിന്നെ.. ഞാൻ..”

“കൂടുതൽ ഒന്നും താൻ പറയണ്ട.. ഞാൻ പോയി ക്യാമറ എടുക്കട്ടെ..”

അവൻ അകത്തേക്ക് പോവുമ്പോൾ  “കണ്ണേട്ട വേണ്ട” ന്ന്  അവൾ പറയുന്നുണ്ടായിരുന്നു..

നിവർത്തിയല്ലാതെ അവൾ അവനൊപ്പം നടക്കാൻ ഇറങ്ങി..

തൊടിയും തോപ്പും എല്ലാം കടന്ന് തറവാട്ടിലെ കാവിലെത്തി നിന്നു..

വിളക്ക് വക്കുന്നിടത്തേക്ക്  നടക്കാൻ തുടങ്ങിയപ്പോ അവൾ പറഞ്ഞു..

“വേണ്ട.. കണ്ണേട്ട.. ശുദ്ധി ഇല്ലാതെ പോവേണ്ട.. വൈകിട്ട് വിളക്ക് വെക്കാൻ ‘അമ്മ വരുമ്പോൾ കൂടെ വരാം.. അപ്പൊ തൊഴാല്ലോ..”

അവൻ പുഞ്ചിരിച്ചു..

“ആയിക്കോട്ടെ..”

മരങ്ങളുടെ ആധിക്യം നന്നേ ഇരുട്ട് വീണ അന്തരീക്ഷം ആണ് അവിടെ ..

കണ്ണേട്ട… അച്ഛനും അമ്മയും ഒന്നും ഇല്ലാതെ ഞാൻ ഇവിടെ വന്നിട്ടില്ല..

അവൾ ചുറ്റും നോക്കി.. ഒറ്റപ്പെട്ട് നിൽക്കുന്നു..

തറവാടിന് കുറച്ചകലം ആയി..

അവൻ അത് കേൾക്കാതെ മുന്നോട്ട് മാഞ്ഞു തുടങ്ങിയ നടവഴിയിലെ പുല്ല് മാറ്റി മുന്നോട്ട് നടന്നു..

കണ്ണേട്ട നിൽക് എന്ന് പറഞ്ഞു അവൾ പിറകേ ഓടി..

അവൾ ഓടിയപ്പോൾ കൊലുസ്സിന്റെ കിലുക്കം കൊണ്ടാവണം അടുത്തുള്ള മരത്തിൽ നിന്നും വവ്വാലുകൾ ബഹളം വച്ചു പറന്നു..

പേടിച്ചവന്റെ കയ്യിൽ ഇറുകെ പിടിച്ചവൾ കണ്ണടച്ചു നിന്ന്..

“അയ്യേ… എന്താ ഇത്..”

“വ.. വവ്വാൽ..” അവൾ വിക്കി വിക്കി പറഞ്ഞു..

“ഇത്ര പേടിയാണോ..” അവൻ പറഞ്ഞു കൊണ്ട് നടന്നു..

പേടി മാറിയെങ്കിലും അവൾ ആ പിടി വിട്ടില്ല..

” അതേ.. പണ്ട് ഡ്രാക്കുള നോവൽ വായിച്ചേ പിന്നെ ആ പേടി..”

അവൻ അവളെ നോക്കി ചിരിച്ചു.. ചിരി അടക്കാനാവാതെ നടക്കുമ്പോൾ വവ്വാലുകൾ കലപിലകൂട്ടി പറക്കുന്നുണ്ടായിരുന്നു..

നടക്കുമ്പോൾ കുറച്ചകലെ മാറി ഒരു ചെറിയ വീട് ഭാഗികമായി അവൻ കണ്ടു.. ചുറ്റും കാട് പിടിച്ചു കിടക്കുന്ന ഒരു ചെറിയ വീട്.

അവിടെ എന്താ എന്ന് ചോദിച്ചു അവൻ അങ്ങോട്ട് നീങ്ങി..

” അയ്യോ കണ്ണേട്ട വേണ്ട.. അങ്ങോട്ടേക്ക് പോകണ്ട..”

“ഇപോ തന്നെ തിരിക്കാം ന്നെ.. വാ.. ”

അവൻ നടന്ന് തുടങ്ങി..

” കണ്ണേട്ട വാ പോവാം.. വീട്ടിൽ പോവാം..

എനിക് പേടിയാ..”

” എന്താ ഇത്.. ഇങ്ങനെ പേടിച്ചാലെങ്ങാനാ.. പെട്ടെന്ന് പോരാടോ.. ”

ഇത്തവണ പക്ഷേ അവൾ കരഞ്ഞു തുടങ്ങിയിരുന്നു..

അവൻ നിന്നു..

“എന്താ ഇത്..”

എന്താ ഇപ്പോൾ പ്രശ്നം അവിടെ പോയാൽ..”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Bakki undo

  3. Very good. Recently not read like this type good story thanks…

Comments are closed.